മൂന്നാം തവണയും മകരവിളക്ക് ദര്‍ശിക്കാന്‍ താരമെത്തി; അയ്യനെ കാണാന്‍ ജയം രവിയും

സന്നിധാനം: ഇന്ന് മകരവിളക്ക്, രാജ്യത്തിന് അകത്ത് നിന്നും പുറത്തുനിന്നും നിരവധി ഭക്തരാണ് മകരവിളക്ക് കണ്ടു തൊഴാനായി സന്നിധാനത്ത് എത്തിയിരിക്കുന്നത്. തമിഴ് താരം ജയം രവിയും സന്നിധാനത്ത് എത്തി. ഇത് മൂന്നാം തവണയാണ് ജയം രവി മകരവിളക്ക് കാണാന്‍ എത്തുന്നത്.

2018ലെ സിനിമ വിജയങ്ങള്‍ക്ക് നന്ദി അയ്യപ്പനെ അറിയിക്കാനായാണ് സന്നിധാനത്ത് എത്തിയത് എന്ന് മിഴ് സിനിമതാരം ജയം രവി മാധ്യമങ്ങളോട് പറഞ്ഞു. സിനിമയിലും ജീവിതത്തിലുമുണ്ടായ വിജയങ്ങള്‍ക്ക് അയ്യപ്പനോട് നന്ദി പറയുന്നു. മലയാളികള്‍ തന്നോട് കാണിക്കുന്ന സ്‌നേഹത്തിന് നന്ദിയുണ്ട്. സാഹചര്യങ്ങള്‍ അനുസരിച്ച് ഉടന്‍ തന്നെ മലയാള സിനിമയുടെ ഭാഗമാകുമെന്നും ജയം രവി പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News

പ്രശാന്ത് നായര്‍ ഐ.എ.എസും ജയം രവിയോടൊപ്പമുണ്ട്. ജയംരവിയോടൊപ്പം പ്രശാന്ത് നായര്‍ പങ്കുവെച്ച സെല്‍ഫി ഫേസ്ബുക്കില്‍ അടക്കം വൈറലായിരുന്നു.

Top