തേനും പാലും നൽകി കൂട്ടിലിട്ടാലും ബന്ധനം തന്നെ, പൊലീസ് റിപ്പോർട്ട് മാത്രം പരിഗണിക്കില്ലെന്ന് റഹ്മാൻ- സജിത വിഷയത്തിൽ വനിതാ കമ്മിഷൻ

പാലക്കാട്: പാലക്കാട് നെന്മാറയില്‍ കാമുകിയെ പത്ത് വര്‍ഷം ഒളിവില്‍ താമസിപ്പിച്ച സംഭവത്തില്‍ വനിതാ കമ്മീഷന്‍ മൊഴിയെടുത്തു. സജിതയുടെയും റഹ്മാന്റെയും മൊഴികളാണ് കമ്മിഷൻ രേഖപ്പെടുത്തിയത്. വനിതാ കമ്മിഷൻ അദ്ധ്യക്ഷ എം സി ജോസഫൈന്റെ നേതൃത്വത്തിലുള്ള സംഘമാണ് നെന്മാറയിലെത്തിയത്.നെന്മാറ സംഭവം അവിശ്വസനീയമാണെന്ന് എം സി ജോസഫൈൻ പ്രതികരിച്ചു. തേനും പാലും നൽകി കൂട്ടിലിട്ടാലും ബന്ധനം തന്നെയാണ്.

പ്രണയിച്ച് ഒന്നിച്ചുജീവിക്കാൻ തിരഞ്ഞെടുത്ത രീതി ശരിയല്ല. പൊലീസ് റിപ്പോർട്ട് മാത്രം പരിഗണിക്കില്ല. സജിതയെ കാണാതായെന്ന ബന്ധുക്കളുടെ പരാതിയിൽ പൊലീസ് വേണ്ടത്ര ഇടപെട്ടില്ല. തെറ്റായ മാതൃകകൾ ഉണ്ടാകാൻ പാടില്ലെന്നും ജോസഫൈൻ പറഞ്ഞു.സമാധാനപരമായി ജീവിക്കാൻ അനുവദിക്കണമെന്നും, റഹ്മാനെതിരെയുള്ള കേസ് ഒഴിവാക്കണമെന്നുമാണ് സജിത വനിതാ കമ്മിഷനോട് ആവശ്യപ്പെട്ടത്. മുറിയിൽ സജിത കഴിഞ്ഞിട്ടില്ലെന്ന മാതാപിതാക്കളുടെ അവകാശവാദം റഹ്മാൻ തള്ളി.
അതേസമയം കേസ് ഒഴിവാക്കാമെന്ന് വനിതാ കമ്മിഷൻ ഉറപ്പുനൽകിയതായി സജിത പ്രതികരിച്ചു. കഴിഞ്ഞ പത്ത് വർഷവും റഹ്മാന്റെ മുറിയിലാണ് കഴിഞ്ഞതെന്നും യുവതി ആവർത്തിച്ചു. മനുഷ്യാവകാശ ലംഘനമാണ് നടന്നതെന്ന വിലയിരുത്തലിലാണ് വനിതാ കമ്മിഷൻ റഹ്മാന്റെ പേരിൽ കേസെടുത്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സജിതയും റഹ്മാനും ഇപ്പോള്‍ താമസിക്കുന്ന വീടും പത്ത് വര്‍ഷക്കാലം താമസിച്ചുവെന്ന് അവകാശപ്പെടുന്ന വീടും സന്ദര്‍ശിക്കുന്നതിനൊപ്പമാണ് ഇരുവരുടേയും മൊഴിയെടുത്തത്. പത്ത് വര്‍ഷവും ഇതേ വീട്ടില്‍ തന്നെയാണ് താമസിച്ചതെന്ന് സജിത ഉറച്ചുനില്‍ക്കുന്നതായി പാലക്കാട് നിന്നുള്ള വനിതാ കമ്മീഷന്‍ അംഗം ഷിജി ശിവജി പറഞ്ഞു.

എന്തുകൊണ്ട് മറ്റൊരു വീട്ടിലേക്ക് മാറാന്‍ ശ്രമം നടത്തിയില്ലായെന്ന് അന്വേഷിച്ചപ്പോള്‍ കുടുംബത്തില്‍ നിന്നുള്ള എതിര്‍പ്പും സാമ്പത്തിക പരാധീനകളെ കുറിച്ചുമാണ് ഇരുവരും മറുപടി നല്‍കിയതെന്നും ഷിജി വ്യക്തമാക്കി. മൊഴിയെടുപ്പിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു പ്രതികരണം.

പത്ത് വര്‍ഷം മുമ്പ് അമ്പലത്തില്‍ വെച്ച് വിവാഹം കഴിച്ചു. ശേഷം പത്ത് വര്‍ഷവും ഇതേ വീട്ടില്‍ തന്നെ കഴിഞ്ഞുവെന്നാണ് സജിത ഞങ്ങള്‍ക്കും മൊഴി നല്‍കിയിരിക്കുന്നത്. എന്തുകാണ്ട് വീടന്വേഷിച്ച് പുറത്ത് താമസിച്ചുകൂടയെന്ന അവരോട് അന്വേഷിച്ചു. ഇരുവരും സാമ്പത്തികപരമായ പരാധീനകളും വീട്ടുകാരുടെ എതിര്‍പ്പിനെ ഭയന്നുമാണ് അത്തരമൊരു തീരുമാനം എടുക്കാതിരുന്നതെന്നുമാണ് മറുപടി നല്‍കിയത്. ഇത് തന്നെയാണ് പൊലീസിനോട് പറഞ്ഞത്.

പൊതുജനത്തിന്റെ അതേ അവിശ്വസനീയത കമ്മീഷനും ഉണ്ട്. അതിന്റെ സാങ്കേതികത്വം പൊലീസ് അന്വേഷിക്കണം. ദൈനംദിന ആവശ്യങ്ങള്‍ പോലും നിറവേറ്റാന്‍ ബുദ്ധിമുട്ടുന്ന സ്ത്രീ എന്ന തലത്തിലാണ് വനിതാ കമ്മീഷന്‍ ഇതില്‍ അന്വേഷണം നടത്തിയത്. പ്രണയിക്കാം, ഒരുമിച്ച് താമസിക്കാം, എന്നാല്‍ ഇരുവരും തെരഞ്ഞെടുത്ത രീതി മഹത്വവല്‍ക്കരിക്കപ്പെടരുത്. റഹ്മാന്‍ തെരഞ്ഞെടുത്ത രീതി ശരിയായില്ല. പ്രതിസന്ധികളെ തരണം ചെയ്ത് നിയമം അനുശാസിക്കുന്നത് പോലെ ജീവിക്കുകയാണ് വേണ്ടത്. ധൈര്യപൂര്‍വ്വം പുറത്ത് വരണമായിരുന്നു.

Top