64 നില കെട്ടിടത്തിന് മുകളില്‍ സാഹസിക കൃത്യം; ചൈനീസ് സൂപ്പര്‍മാന്‍ വീണ് മരിച്ചു

ബീജിംഗ്: സാഹസികമായി 62 നില കെട്ടിടത്തിന് മുകളില്‍ തൂങ്ങിക്കിടന്ന് പുള്‍ അപ് ചെയ്ത ചൈനക്കാരന്‍ വീണ് മരിച്ചു. സുരക്ഷാ സജ്ജീകരണങ്ങള്‍ ഇല്ലാതെ പുള്‍ അപ് ചെയ്ത ഇരുപത്തിയാറുകാരനായ വൂ യോങ്‌നിങ് ആണ് മരിച്ചത്. ചൈനീസ് സൂപ്പര്‍മാനെന്നും വൂവിന് വിളിപ്പേരുണ്ട്.

ഹുനാന പ്രവിശ്യയുടെ തലസ്ഥാനമായ ചാങ്ഷയിലെ കെട്ടിടത്തിന് മുകളില്‍ നിന്ന് നവംബര്‍ എട്ടിനാണ് വൂ വീണത്. ബഹുനില കെട്ടിടങ്ങളുടെ മുകളില്‍ ഇത്തരത്തിലുള്ള അഭ്യാസ പ്രകടനങ്ങള്‍ വൂവിന് ഹരമായിരുന്നു. വൂ വീഴുന്നതിന്റെ ദൃശ്യങ്ങള്‍ ചൈനയുടെ സാമൂഹിക മാദ്ധ്യമമായ വെയ്‌ബോയില്‍ കഴിഞ്ഞ മാസം മുതല്‍ പ്രചരിച്ചിരുന്നു. കെട്ടിടത്തിന് മുകളില്‍ തൂങ്ങിക്കിടക്കുന്നതും പുള്‍ അപ് ചെയ്യുന്നതിനിടെ കൈവിട്ട് വീഴുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ കഴിഞ്ഞ ദിവസം വൂവിന്റെ കാമുകിയാണ് മരണം സ്ഥിരീകരിച്ചത്. സിനിമകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിച്ചിട്ടുള്ള വൂ പിന്നീടാണ് അതിസാഹസിക അഭ്യാസ പ്രകടനങ്ങള്‍ തുടങ്ങിയത്. അതേസമയം, ഒമ്പത് ലക്ഷം യെന്‍ സമ്മാനത്തുകയുള്ള റൂഫ് ടോപ്പിംഗ് ചലഞ്ച് എന്ന പരിപാടിയാണ് നടന്നതെന്നും വിവാഹത്തിനും അമ്മയുടെ ചികിത്സയ്ക്കും പണം കണ്ടെത്താനാണ് വൂ പങ്കെടുത്തതെന്നും സൗത്ത് ചൈന മോണിംഗ് പോസ്റ്റ് എന്ന പത്രം പറഞ്ഞു.

Top