ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപം കൊണ്ട ന്യൂനമര്‍ദം സംസ്ഥാനത്തെ വലയ്ക്കുമെന്ന് കാലാവസ്ഥാ റിപ്പോര്‍ട്ട്. ന്യൂന മര്‍ദ്ദം ചുഴലിക്കാറ്റായി മാറാനുളള സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. എട്ട് ജില്ലകളില്‍ ചൊവ്വാഴ്ച വരെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് കനത്ത മഴയ്ക്കും കാറ്റിനും സാധ്യത കണക്കിലെത്താണ് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ തീരുമാനം. കോട്ടയം ,എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് , വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. കടല്‍ പ്രക്ഷുബ്ധമാകാനിടയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ ജാഗ്രത പുലര്‍ത്തണം. ആഴക്കടലില്‍ മത്സ്യബന്ധനത്തിന് പോയവര്‍ തൊട്ടടുത്ത തീരത്തേക്ക് ഉടന്‍ മടങ്ങാനാണ് നിര്‍ദേശം.
ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ ആശങ്കയില്‍ തിരുവനന്തപുരത്തെ തീരമേഖല. ശ്രീലങ്കയ്ക്കും കന്യാകുമാരിക്കും സമീപം രൂപമെടുത്ത ന്യൂനമര്‍ദം മഴക്കും കടല്‍ക്ഷോഭത്തിലും സാധ്യതയെന്ന അറിയിപ്പ് വന്നതോടെ അതീവ ജാഗ്രതയിലാണ് തീരപ്രദേശം. തെക്കന്‍ തീരത്തും കന്യാകുമാരി തീരങ്ങളിലും കുറച്ച് മല്‍സ്യതൊഴിലാളികള്‍ ഇപ്പോഴും കടലില്‍ നിന്ന് മടങ്ങിവരാനുണ്ട്.
കാലാവസ്ഥ മാറുന്നതിന്റെ ആശങ്ക തീമേഖലയില്‍ പ്രകടമാണ്. കടലില്‍ പോകാന്‍ അടുത്ത ദിവസങ്ങളിലൊന്നും സാധ്യമാകില്ലെന്ന തിരിച്ചറിവില്‍ വള്ളങ്ങള്‍ തീരത്ത് നിന്ന് സുരക്ഷിതമായി മാറ്റുകയാണ് മല്‍സ്യതൊഴിലാളികള്‍. ഏതു സമയത്തും കടല്‍ കയറുമെന്ന പേടി, തീരവാസികളും ഉറക്കം പോലും നഷ്ടപ്പെടുത്തുകയാണ്. വള്ളങ്ങള്‍ ഒന്നും കടലില്‍ പോകുന്നില്ല. വലിയതുറ തീരത്ത് കടലിലുള്ള വള്ളങ്ങള്‍ ഏതുസമയത്തും മടങ്ങിവരാവുന്ന ദൂരത്ത് മാത്രമാണെന്നാണ് മല്‍സ്യതൊഴിലാളികള്‍ പറയുന്നു. തീരപ്രദേശത്തെ 19 കുടുംബങ്ങളെ ഇവിടെ നിന്ന് മാറ്റി. വീടുകള്‍ ചിലത് ഏതും സമയവും കടലിലാവും എന്ന ആശങ്കയുണ്ട്. ശാസ്ത്രീയമായി തീരം സംരക്ഷിക്കാന്‍ കഴിയാത്തതോടെ ആശങ്കക്ക് അറുതിയില്ല. തിരുവനന്തപുരം ജില്ലയില്‍ വലിയ തുറമുതല്‍ അഞ്ചുതെങ്ങ് വരെയുള്ള പ്രദേശങ്ങളില്‍ തീരത്തേക്ക് നിന്ന് ആളുകള്‍ മാറി താമസിക്കണമെന്ന് മുന്നയിപ്പുണ്ട്.