എത്ര ഫോട്ടോ വേണമെങ്കിലും എടുത്തോ പക്ഷേ സെല്‍ഫി വേണ്ട എന്ന് അദ്ദേഹം പറഞ്ഞു; അതിന്റെ കാരണം തിരക്കിയ എന്നോട് യേശുദാസ് പറഞ്ഞിതങ്ങനെയാണ്…

കേരളത്തില്‍ നിന്നുള്ള ദേശീയ അവാര്‍ഡ് ജേതാക്കളില്‍ ഭൂരിഭാഗം ആളുകളും അവാര്‍ഡ് ബഹിഷ്‌കരിച്ചിട്ടും യേശുദാസും സംവിധായകന്‍ ജയരാജും അവാര്‍ഡ് സ്വീകരിച്ചത് ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. തൊട്ടുപിന്നാലെ തനിക്കൊപ്പം നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവിന്റെ കൈ തട്ടിമാറ്റി സെല്‍ഫി ഡിലീറ്റ് ചെയ്തത് കൂടുതല്‍ വിമര്‍ശനങ്ങള്‍ക്ക് അദ്ദേഹത്തെ അര്‍ഹനാക്കി. യേശുദാസിന്റെ പ്രവര്‍ത്തിയെ ന്യായീകരിച്ചും വിമര്‍ശിച്ചും അനവധി ആളുകളാണ് സമൂഹമാധ്യമങ്ങളിലും മറ്റും പ്രതികരിക്കുന്നത്.

വിമര്‍ശനങ്ങള്‍ കൊടുമ്പിരി കൊണ്ടിരിക്കെ അനൂപ് കുമ്പനാട് എന്ന പ്രവാസി എഴുത്തുകാരന്‍ യേശുദാസിനെക്കുറിച്ചും യേശുദാസ് പണ്ട് സെല്‍ഫിയെക്കുറിച്ച് പറഞ്ഞതുമൊക്കെ ചേര്‍ത്ത് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ഒരു വര്‍ഷം മുമ്പ് തനിക്കുണ്ടായ അനുഭവത്തെക്കുറിച്ചാണ് അനൂപ് എഴുതിയിരിക്കുന്നത്. അദ്ദേഹത്തിന്റെ കുറിപ്പില്‍ പറയുന്നതിങ്ങനെ..

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സെല്‍ഫി എടുത്ത ആരാധകനില്‍ നിന്നും മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി ഫോട്ടോ ഡിലീറ്റ് ചെയ്ത യേശുദാസ് വിവാദത്തില്‍ പെട്ടിരിക്കുന്ന സാഹചര്യത്തില്‍ യേശുദാസിനോടൊപ്പം ചിത്രം എടുത്തിട്ടുള്ള ഒരാളെന്ന നിലയില്‍ ഞാന്‍ എന്റെ അനുഭവം പങ്കുവെക്കാം.

ഒരു വര്‍ഷം മുമ്പ് ദുബായ് വിമാനത്താവളത്തില്‍ വെച്ചാണ് ഞാന്‍ യേശുദാസിനെ കണ്ടു മുട്ടിയത് . യാത്ര സുഖമായിരുന്നോ എന്ന് ചോദിച്ചതിനു ശേഷം കൂടെ നിന്ന് ഫോട്ടോ എടുക്കാനുള്ള എന്റെ ആഗ്രഹം ഞാന്‍ പ്രകടിപ്പിച്ചു . എത്ര ചിത്രങ്ങള്‍ വേണമെങ്കിലും എടുത്തോ പക്ഷേ സെല്‍ഫി വേണ്ട എന്ന് യേശുദാസ് പറഞ്ഞു. അതിന്റെ കാരണം തിരക്കിയ എന്നോട് യേശുദാസ് ഇങ്ങനെയാണ് പറഞ്ഞത് :

‘മനുഷ്യര്‍ സമൂഹ ജീവികളാണ്. നമുക്ക് നമ്മുടെ സഹജീവികളുടെ സഹായവും സഹകരണവും ഇല്ലാതെ ജീവിക്കാന്‍ സാധിക്കില്ല. ഇന്നത്തെ തലമുറ അതിനൊന്നും ശ്രമിക്കാതെ ഓരോ തുരുത്തുകളായി ജീവിക്കുകയാണ് . ഒരു ഫോട്ടോ എടുക്കാന്‍ പോലും അവര്‍ ആരുടേയും സഹായം തേടാറില്ല. അതുകൊണ്ട് തന്നെ സെല്‍ഫി എടുക്കുന്നത് എനിക്ക് ഒട്ടും ഇഷ്ടമല്ല .”

വിമാനത്താവളത്തില്‍ അധികം തിരക്കുണ്ടായിരുന്നില്ല . അതുകൊണ്ട് കുറച്ചു നേരം കാത്തു നിന്നതിന് ശേഷമാണ് ഫോട്ടോ എടുക്കാന്‍ ഒരാളെ കിട്ടിയത് . യേശുദാസ് തന്നെയാണ് ആളോട് ഒരു ഫോട്ടോ എടുക്കാന്‍ സഹായിക്കണമെന്ന് പറഞ്ഞത് .

ഫോട്ടോ എടുത്തതിനു ശേഷം കാല്‍ നൂറ്റാണ്ട് മുന്‍പ് ഞാന്‍ കോളേജില്‍ പഠിക്കുമ്പോള്‍ ദാസേട്ടന്റെ തോളില്‍ കൈ ഇട്ടെടുത്ത ചിത്രം കാണിച്ചപ്പോള്‍ ദാസേട്ടന്‍ ചിരിച്ചു. പ്രശസ്തരോ അപ്രശസ്തരോ ആരായാലും ശരി , കൂടെ നിന്ന് ഒരു ചിത്രം എടുക്കണമെങ്കില്‍ അനുവാദം ചോദിക്കണം എന്നാണ് എന്റെ പക്ഷം .

Top