യോദ്ധയിലെ ഉണ്ണികുട്ടന്‍ വീണ്ടും മലയാളത്തില്‍; സിദ്ധാര്‍ത്ഥലാമ വേറിട്ട വേഷത്തില്‍

തിരുവനന്തപുരം: യോദ്ധയിലെ മലയാളികള്‍ക്ക് പ്രിയങ്കരനായ ഉണ്ണിക്കുട്ടന്‍ വീണ്ടും മലയാളത്തിലെത്തുന്നു. അക്കോസോട്ടോ എന്ന മോഹന്‍ലാലിന്റെ കഥാപാത്രത്തെ നിറചിരിയോടെ വിളിക്കുന്ന നേപ്പാളി ബാലന്‍. പ്രേക്ഷകരുടെ ഓര്‍മ്മയില്‍ നിറഞ്ഞു നിന്ന ആ ചിരി വീണ്ടുമെത്തുകയാണ്, മലയാള സിനിമയില്‍. പഴയ ഉണ്ണിക്കുട്ടനായല്ല യൗവനത്തിന്റെ ചുറുചുറുക്കുള്ള യുവാവായാണ് രണ്ടാം വരവ്. സിദ്ധാര്‍ത്ഥ് ലാമ എന്ന ഉണ്ണിക്കുട്ടന്‍ ഇത്തവണ വരുന്നത് ലെനിന്‍ രാജേന്ദ്രന്റ സിനിമയിലാണ്. ഇടവപ്പാതി എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.

മനീഷ കൊയ്‌രാള, ഊര്‍മ്മിള ഉണ്ണിയുടെ മകള്‍ ഉത്തര എന്നിവരാണ് ചിത്രത്തിലെ മുഖ്യകഥാപാത്രങ്ങള്‍. ഉത്തര അവതരിപ്പിക്കുന്ന യാമിനി എന്ന ഗവേഷക വിദ്യാര്‍ത്ഥിനിയുമായി പ്രണയത്തിലാവുന്ന ബുദ്ധ ഭിക്ഷുവായാണ് സിദ്ധാര്‍ത്ഥ് എത്തുന്നത്. ബുദ്ധ ഭിക്ഷുവിന്റെ സംഘര്‍ഷങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലെനിന്‍ രാജേന്ദ്രന്‍ തന്നെയാണ് കഥയും തിരക്കഥയും സംവിധാനവും. ക്യാമറ മധു അമ്പാട്ട്. മോഹന്‍ സിതാര, രമേശ് നാരായണ്‍ എന്നിവരാണ് സംഗീതം.

https://youtu.be/QL533913L78

Top