കുഞ്ഞുങ്ങളുടെ സുരക്ഷ രക്ഷിതാക്കള്‍ക്കല്ല പകരം സർക്കാരിന്; പരിഹാസവുമായി യോഗി

ഗൊരഖ്പൂരിൽ കുഞ്ഞുങ്ങളുടെ കൂട്ടമരണത്തില്‍ പരിഹാസവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട രക്ഷിതാക്കള്‍ക്ക് നേരെയായിരുന്നു യോഗിയുടെ പരിഹാസം. ”കുഞ്ഞുങ്ങള്‍ക്ക് രണ്ടു വയസാകുന്ന നിമിഷം മുതല്‍ എനിക്ക് തോന്നുന്നു, രക്ഷിതാക്കള്‍ അവരുടെ ഉത്തരവാദിത്തമെല്ലാം കൂടി സര്‍ക്കാരിന്റെ തലയിലാക്കാൻ ശ്രമം തുടങ്ങും”- ഇതായിരുന്നു യോഗിയുടെ വാക്കുകള്‍. 72 മണിക്കൂറിനിടെ 61 കുഞ്ഞുങ്ങളാണ് ബിആര്‍ഡി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. ആഗസ്റ്റ് മാസം മാത്രം മരിച്ചത് 290 കുട്ടികളാണെന്ന പ്രിന്‍സിപ്പലിന്റെ റിപ്പോര്‍ട്ട് പുറത്തുവരുന്നതിന്റെ തൊട്ടുമുമ്പായിരുന്നു യോഗിയുടെ പരിഹാസ പ്രസ്താവന. മാധ്യമങ്ങളെയും യോഗി ആദിത്യനാഥ് രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. ഈ മാസം തന്നെ ഇതേ ആശുപത്രിയിൽ ഓക്സിജന്റെ അഭാവം മൂലം 70 കു​ട്ടി​ക​ൾ​ മരിച്ചിരുന്നു. ഇതിനെ തുടർന്ന് സംസ്ഥാനത്തും യോഗി സർക്കാരിനുമെതിരെ വൻ പ്രക്ഷോഭമാണ് ഉയർന്നിരുന്നത്. ദുന്തത്തെ തുടർന്ന് മെചിക്കൽ കേളേജ് പ്രിൻസിപ്പിൽ രാജീവ് മിശ്രയെ സ്ഥാനത്തു​നിന്നു നീക്കിയിരുന്നു. കൂടാതെ, തുടർന്ന് സംസ്ഥാന സർക്കാർ ആശുപത്രിയിലെ ഡോക്ടർമാരുടെയും പാരാമെഡിക്കൽ സ്റ്റാഫുകളുടെയും എണ്ണം വർധിപ്പിക്കുകയും ചെയ്തിരുന്നു

Top