തിവാരിയുടെ മൃതദേഹത്തിന് മുന്‍പില്‍ പൊട്ടിച്ചിരിച്ച് യോഗിയും മന്ത്രിമാരും

മൃതദേഹത്തിന് മുന്നില്‍ പൊട്ടിച്ചിരിച്ച് യുപി മുഖ്യമന്ത്രി വെട്ടിലായി. മുഖ്യമന്ത്രിയും മന്ത്രിമാരും കുശലം പറഞ്ഞ് ചിരിക്കുന്ന വീഡിയോ ദേശീയ മാധ്യമങ്ങളിലടക്കം വലിയോ തോതില്‍ പ്രചരിക്കുന്നുണ്ട്. മുതിര്‍ന്ന നേതാവ് എന്‍.ഡി തിവാരിയുടെ ഭൗതികശരീരത്തിനു മുന്നിലാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും മന്ത്രിമാരും പൊട്ടിച്ചിരിക്കുന്ന വീഡിയോ പുറത്തുവന്നതു. വീഡിയോ പുറത്തുവന്നത് ബിജെപിക്കു വലിയ ക്ഷീണമായി.

ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും മുഖ്യമന്ത്രിയായിരുന്ന തിവാരിയുടെ മൃതദേഹം നിയമസഭാ മന്ദിരത്തില്‍ എത്തിച്ചപ്പോഴായിരുന്നു മുഖ്യന്ത്രിയുടെയും മന്ത്രിമാരുടെയും അനവസരത്തിലുള്ള ചിരി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബിഹാര്‍ ഗവര്‍ണര്‍ ലാല്‍ജി ടന്‍ഡന്‍, യുപി മന്ത്രിമാരായ മൊഹ്‌സിന്‍ റാസ, അശുതോഷ് ടന്‍ഡന്‍ എന്നിവരുമായി യോഗി ആദിത്യനാഥ് എന്തോ കുശലം പറയുന്നതും തുടര്‍ന്ന് എല്ലാവരും പൊട്ടിച്ചിരിക്കുന്നതുമാണു വീഡിയോയിലുള്ളത്. കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പെരുമാറ്റത്തെ അപലപിച്ചു. എന്‍.ഡി തിവാരിയുടെ ഭൗതികശരീരം പിന്നീട് ഉത്തരാഖണ്ഡിലെ ചിത്രശിലാ ഘട്ടില്‍ സംസ്‌കരിച്ചു.

Top