ഓണസമ്മാനമായി മിക്‌സി; ഉള്ളില്‍ സ്വര്‍ണം; പരിശോധനക്കിടെ കസ്റ്റംസിനോട് ദേഷ്യപ്പെട്ട് യുവാവ്; ഒടുവില്‍ പിടിയില്‍

നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മിക്‌സിക്കുള്ളില്‍ സ്വര്‍ണവുമായി എത്തിയ യുവാവ് പിടിയില്‍. കൊടുവള്ളി സ്വദേശി മുഹമ്മദാണ് ഇന്‍ഡിഗോ വിമാനത്തില്‍ സ്വര്‍ണ മിക്‌സിയുമായി കുവൈത്തില്‍ നിന്നെത്തിയത്. 423 ഗ്രാം സ്വര്‍ണമാണ് മിക്‌സിക്കുള്ളില്‍ നിന്ന് ലഭിച്ചത്. മിക്‌സിയുടെ മോട്ടറില്‍ ചുറ്റിയിരുന്നത് ചെമ്പ് പൂശിയ സ്വര്‍ണക്കമ്പികളായിരുന്നു. ഓണസമ്മാനമായാണ് മിക്‌സി കൊണ്ടുവന്നതെന്നാണ് യുവാവ് പരിശോധനക്കിടെ കസ്റ്റംസിനോട് പറഞ്ഞത്. ‘പാവപ്പെട്ട പ്രവാസികളെ കസ്റ്റംസ് ഉപദ്രവിക്കുന്നെന്ന്’ ആരോപിച്ച് വലിയ തര്‍ക്കമാണ് കൗണ്ടറില്‍ യുവാവ് ഉണ്ടാക്കിയത്.

ചെക്ക് ഇന്‍ ബാഗേജിന്റെ എക്‌സ്‌റേ പരിശോധനക്കിടെയായിരുന്നു പുതിയ മിക്‌സി കസ്റ്റംസിന്റെ ശ്രദ്ധയില്‍പെട്ടത്. നാട്ടില്‍ വന്ന് വാങ്ങാന്‍ സമയമില്ലാത്തതിനാല്‍ കൊണ്ടുവന്നതാണെന്നാണ് ഇയാള്‍ പറഞ്ഞത്. സീല്‍ പൊട്ടിക്കാത്ത മിക്‌സിയാണെന്നും വേഗം പരിശോധിച്ച് തിരിച്ചുതരണമെന്നും ഇയാള്‍ കസ്റ്റംസിനോട് ആവശ്യപ്പെട്ടു. എന്നാല്‍ മിക്‌സി വിട്ടുനല്‍കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top