അധികാരത്തോടുള്ള ആര്‍ത്തിയും കോഴക്കേസുകളില്‍നിന്നു രക്ഷനേടാനുള്ള കപട തന്ത്രവുമാണ് മാണി കാണിക്കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ്

10394481_856866747757764_4213555638239991165_n

കോട്ടയം: അനുരഞ്ജന ചര്‍ച്ചകള്‍ക്ക് കോണ്‍ഗ്രസ് ഇപ്പോഴും തയ്യാറെന്നിരിക്കെ കെഎം മാണി പോകുന്നുണ്ടെങ്കില്‍ പോകട്ടെയെന്ന് യൂത്ത് കോണ്‍ഗ്രസ്. മാണി മുന്നണി വിട്ടു പോയാല്‍ ഒരു ചുക്കും സംഭവിക്കില്ലെന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് സി.ആര്‍.മഹേഷ് പറയുന്നനത്.

അധികാരത്തോടുള്ള ആര്‍ത്തിയും കോഴക്കേസുകളിലെ അന്വേഷണങ്ങളില്‍നിന്നു രക്ഷനേടാനുള്ള കപട തന്ത്രവുമാണ് ഇപ്പോഴത്തെ കാട്ടിക്കൂട്ടലുകള്‍. പ്രതിസന്ധിയില്‍ കൂടെ നില്‍ക്കാത്തവരെ ആര്‍ക്കാണ് ആവശ്യമെന്നും മഹേഷ് സമൂഹമാധ്യമമായ ഫെയ്‌സ്ബുക്കിലിട്ട കുറിപ്പില്‍ ചോദിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രതിപക്ഷ നേതാവും ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റും ഫോണില്‍ വിളിച്ചിട്ടും നിഷേധാത്മകമായ നിലപാടു കാണിക്കുന്ന വ്യക്തിയോട് ഇനിയും സന്ധി ചെയ്യേണ്ട ആവശ്യമില്ല. നിയമസഭയില്‍ പ്രത്യേക ബ്ലോക്ക് ഉണ്ടാക്കി അവിടെ ഇരിക്കുമെന്നു കേരള കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നതില്‍ നിന്നും വരാനിരിക്കുന്ന രാഷ്ട്രീയ സാഹചര്യം നോക്കിയുള്ള അടവുനയമാണ് അവരുടെ ഉള്ളിലെന്നു മനസ്സിലാക്കാവുന്നതേയുള്ളൂ. പ്രത്യേക ബ്ലോക്കായി ഇരിക്കും എന്നു പറയുന്നവര്‍ ഒന്നോര്‍ക്കണം: ആ എംഎല്‍എ സ്ഥാനം നിങ്ങളുടെ അധ്വാനം മാത്രമല്ല. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ആയിരക്കണക്കിനു പ്രവര്‍ത്തകര്‍ ചോര നീരാക്കി, ഊണും ഉറക്കവും ഇല്ലാതെ കഷ്ടപ്പെട്ടത്തിന്റെ ഫലം കൂടിയാണ്.

യുഡിഎഫ് സംവിധാനത്തില്‍ കൂടി ജയിച്ചു വന്നവര്‍ ധാര്‍മികത ഉണ്ടെങ്കില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാന്‍ തുനിയാതെ എംഎല്‍എ സ്ഥാനം രാജിവയ്ക്കണം. യുഡിഎഫ് വിട്ടു പോകാനുള്ള കെ.എം.മാണിയുടെ തീരുമാനം ചാപിള്ള ആകും എന്ന കാര്യമുറപ്പാണ്. അങ്ങനെ വരുമ്പോള്‍ വീണ്ടും യുഡിഎഫിലേക്കുതന്നെ മടങ്ങി വരാനും കെ.എം മാണി ശ്രമം നടത്തും, അപ്പോള്‍ രണ്ടു കൈയും നീട്ടി സ്വീകരിച്ചാല്‍ അതു കോണ്‍ഗ്രസിലെ സാധാരണ പ്രവര്‍ത്തകര്‍ക്കു യാതൊരു കാരണവശാലും ഉള്‍കൊള്ളാന്‍ കഴിയില്ല എന്നതു നേതൃത്വം മനസ്സിലാക്കണം.

കെ.എം.മാണി യുഡിഎഫ് വിട്ടാലും ഈ തിരഞ്ഞെടുപ്പില്‍ ഏറ്റ തിരിച്ചടിയേക്കാള്‍ വലുതായി ഒന്നും സംഭവിക്കാന്‍ ഇല്ല. ഇത്തരത്തില്‍ തരംതാണ രാഷ്ട്രീയം കളിക്കുന്നവര്‍ക്കു വഴങ്ങാതിരിക്കുവാനുള്ള ഇച്ഛാശക്തിയും ആര്‍ജ്ജവവും കോണ്‍ഗ്രസ് നേതൃത്വം കാണിക്കണമെന്നും മഹേഷ് ഫെയ്‌സ്ബുക് പോസ്റ്റില്‍ പറഞ്ഞു.

Top