വിദ്യാഭ്യാസ കച്ചവടം ;ബില്ലിനെതിരെ ആഞ്ഞടിച്ച് യൂത്ത് കോണ്‍ഗ്രസ്.ഡീനിനും ബൽറാമിനും പിന്തുണയുമായി കോൺഗ്രസ് പ്രവർത്തകർ.ചെന്നിത്തല ഒറ്റപ്പെടുന്നു

തിരുവനന്തപുരം: വിദ്യാഭ്യാസ കച്ചവടം ;പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഒറ്റപ്പെടുന്നു .ഭരണ-പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ച് ബില്ല് പാസാക്കിയതിൽ രമേശിന്റെ പിടിവാശി ആയിരുന്നു .കോൺഗ്രസ് നയത്തെ ഒറ്റുകൊടുത്തു കൊണ്ടാണ് പ്രതിപക്ഷനേതാവ് ഭരണപക്ഷത്തിനൊപ്പം ചേർന്നത് എന്ന ആക്ഷേപം കരുത്താവുകയാണ് .അതേസമയം കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളജ് പ്രവേശനത്തെ ന്യായീകരിക്കുന്ന മെഡിക്കല്‍ പ്രവേശന ബില്‍ നിയമസഭ ഐക്യകണേ്ഠന പാസാക്കിയതിനെതിരെ ആഞ്ഞടിച്ച് യൂത്ത് കോണ്‍ഗ്രസ്. വി.ടി ബല്‍റാമിന്റെ ഒറ്റപ്പെട്ട എതിര്‍പ്പിനെ തള്ളിക്കൊണ്ടാണ് സഭ ഇന്നു ബില്‍ പാസാക്കിയത്.വിദ്യാഭ്യാസ കച്ചവടക്കാര്‍ക്കായി ഭരണപക്ഷവും-പ്രതിപക്ഷവും ഒന്നിച്ചെന്നും, വിദ്യാര്‍ത്ഥികളുടെ ഭാവി പറഞ്ഞ് സീറ്റ് കച്ചവടത്തിന് ഒത്താശ ചെയ്തുവെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് രൂക്ഷ വിമര്‍ശനം നടത്തി. വിദ്യാഭ്യാസ കൊള്ളയ്ക്കു നിയമസഭ കൂട്ടുനിന്നത് ശരിയായില്ലെന്നും ഡീന്‍ കൂട്ടിച്ചേര്‍ത്തു.ചെന്നിത്തലയുടെ സ്വാർത്ഥ താല്പര്യം ആണ് ബില്ലിനെ പിന്തുണച്ചത് എന്നും -അഡ്ജസ്റ്റ്‌മെന്റ് ഭരണത്തിന്റെ വ്യക്തമായ തെളിവാണിതെന്നും ആരോപണം ഉയരുന്നു .

പ്രൊഫഷണല്‍ മെഡിക്കല്‍ കോളജുകളിലെ കച്ചവട താല്‍പര്യത്തെ സര്‍ക്കാര്‍ അനുകൂലിക്കുകയാണെന്നും അതിനെ സാധൂരിക്കുന്നത് ദുരുദേശപരമാണെന്നും സ്വകാര്യ മേഖലയെ സഹായിക്കാനാണെന്നും കോണ്‍ഗ്രസ് അംഗം വി.ടി ബല്‍റാം വിമര്‍ശനം ഉച്ചയിച്ചു. എന്നാല്‍ ഇതിനെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്നെ ഖണ്ഡിച്ചു. വിദ്യാര്‍ഥികളുടെ താല്‍പതര്യത്തെ കരുതിയാണ് ബില്‍ കൊണ്ടുവരുന്നതെന്നും ബോധപൂര്‍വ്വം ഇത്തരം പ്രചാരണങ്ങള്‍ അനാവശ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ മാത്രമേ സഹായിക്കൂ എന്നും ചെന്നിത്തല മറുപടി നല്‍കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജ് പ്രവേശനം സംബന്ധിച്ച തര്‍ക്കം സുപ്രീം കോടതിയുടെ പരിഗണനയിലാണ്. കോടതിയുടെ പരിഗണനയിലിരിക്കവേയാണ് ബില്‍ ഐക്യകണേ്ഠന പാസാക്കിയത്. അതുകൊണ്ട് തന്നെ കോടതിയില്‍ നിന്ന് പ്രതികൂല തീരുമാനമുണ്ടായാല്‍ അത് ബില്ലിന്റെ ഭാവിയും ഇല്ലാതാക്കും. കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ 118 വിദ്യാര്‍ത്ഥികളുടെയും കരുണയിലെ 31 വിദ്യാര്‍ത്ഥികളുടെയും ഭാവിയെ കരുതിയാണ് ബില്‍ കൊണ്ടുവന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. സി.ബി.എസ്.ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച പ്രമേയവും സഭ ഐക്യകണേ്ഠന പാസാക്കി. സഭയുടെ ബജറ്റ് സമ്മേളനത്തിന്റെ സമാപന ദിവസം കൂടിയായ ഇന്ന് സഭ കാര്യമായ ബഹളങ്ങള്‍ ഒന്നുമില്ലാതെയാണ് നടന്നത്.

Top