അണക്കെട്ടിൽ നീന്തുന്നതിനിടെ ഒഴുക്കിൽപെട്ട യുവാവ് മരിച്ചു

മലപ്പുറം: മണ്ണട്ടംപാറ അണക്കെട്ടില്‍ ഒഴുക്കില്‍പെട്ട് ഗുരുതരമായി പരുക്കേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. വെളിമുക്ക് ആലുങ്ങല്‍ സ്വദേശി ചക്കുങ്ങല്‍ വീട്ടില്‍ പരിയകത്ത് സലീമിന്റെ മകന്‍ അജ്മല്‍ അലി (21) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. അണക്കെട്ടില്‍ നീന്തുന്നതിനിടെ അജ്മല്‍ ഒഴുക്കില്‍പെടുകയായിരുന്നു. നാട്ടുകാര്‍ രക്ഷപ്പെടുത്തി ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. വെന്റിലേറ്ററില്‍ ആയിരുന്ന യുവാവ് ഇന്ന് രാവിലെയാണ് മരിച്ചത്.

Top