വെട്ടേറ്റ് യുവാവ് മരിച്ച നിലയില്‍; കൊലപാതകത്തിന് കാരണം പ്രതിയുടെ ഭാര്യയുമായുള്ള ബന്ധം?

കോഴഞ്ചേരി: കോയിപ്രം അയിരക്കാവ് പാടത്ത് യുവാവിനെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. അയിരക്കാവ് പാറയ്ക്കല്‍ പ്രദീപ് (35) എന്നയാളാണ് മരിച്ചത്. പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തുന്നു. കൊലപാതകത്തിനു പിന്നില്‍ മോന്‍സി എന്നയാളാണെന്നു സംശയിക്കുന്നു. ഇയാളുടെ ഭാര്യയുമായുള്ള പ്രദീപിന്റെ ബന്ധമാണു കൊലപാതകത്തില്‍ കലാശിച്ചതെന്നു പ്രദേശവാസികള്‍ പറഞ്ഞു.

Top