ക്യാപ്റ്റന്‍ കൂളിനെ നൃത്തം പഠിപ്പിച്ച് കുഞ്ഞുസിവ; വൈറലായി വീഡിയോ

ക്യാപ്റ്റന്‍ കൂളായ ധോനിയുടെയും മകളുടെയും വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് പതിവാണ്. മലയാളം പാട്ട് പാടിയ വീഡിയോ പുറത്തുവന്നതോടെയാണ് കുഞ്ഞുസിവയ്ക്ക് കേരളത്തില്‍ നിന്ന് ആരാധകര്‍ ഉണ്ടായിത്തുടങ്ങിയത്. ഇപ്പോഴിതാ വീണ്ടും അടുത്ത വീഡിയോ വന്നിരിക്കുന്നു. ഇത്തവണ ധോനിയെ ഡാന്‍സ് പഠിപ്പിക്കുന്ന ടീച്ചറായാണ് സിവ എത്തിയിരിക്കുന്നത്.

 


View this post on Instagram

Even better when we are dancing @zivasinghdhoni006

A post shared by M S Dhoni (@mahi7781) on Dec 2, 2018 at 6:35am PST

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിന്റെ വീഡിയോ ധോനി തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിട്ടുണ്ട്. സിവ ഡാന്‍സ് സ്റ്റെപ്പുകള്‍ ധോനിയെ പഠിപ്പിക്കുന്നതും ധോനി അതിനനുസരിച്ച് ചുവട് വെയ്ക്കുന്നതുമാണ് വീഡിയോയിലുള്ളത്. ഈ വീഡിയോ പോസ്റ്റ് ചെയ്ത് രണ്ട് മണിക്കൂറിനുള്ളില്‍ 13 ലക്ഷം പേര്‍ കണ്ടു.

Top