വനിതാ മതില്‍ പൂര്‍ണ്ണമായും തകരുന്നു!!! പിന്തുണ പിന്‍വലിച്ച് സണ്ണി കപിക്കാട്; മതിലിനെതിരെ ഫെമിനിസ്റ്റുകളും രംഗത്ത്

ശബരിമല വിഷയത്തില്‍ ഹിന്ദുത്വ പാർട്ടികളിൽ നിന്നും നേരിടുന്ന വെല്ലുവിളി ചെറുക്കുന്നതിനായി സര്‍ക്കാര്‍ മുന്‍കയ്യില്‍ ഉയര്‍ന്നുവന്ന ഒന്നാണ് വനിതാ മതില്‍. കാസര്‍ഗോഡ് മുതല്‍ പാറശ്ശാല വരെ വനിതകള്‍ തീര്‍ക്കുന്ന മതിലിന്റെ നിര്‍മ്മാണത്തിനായി ഇന്നലെ വരെ അകറ്റിനിര്‍ത്തിയിരുന്ന ജാതി സംഘനടകളെയാണ് പിണിറായി വിജയന്‍ കൂട്ട് പിടിച്ചത്.

എന്നാല്‍ പണിയും മുമ്പേ മതില്‍ പൊളിയുന്ന ലക്ഷണമാണ് കാണുന്നത്. സ്ത്രീകളെയും ട്രാന്‍സ് വിഭാഗത്തിലെ വ്യക്തികളെയും ശബരിമലയില്‍ പോകുന്നതില്‍ നിന്നും പോലീസ് തന്നെ തടഞ്ഞ സാഹചര്യത്തില്‍ വനിതാ മതിലിനും സര്‍ക്കാരിനും നല്‍കിയുന്ന പിന്തുണ ഫെമിനിസ്റ്റുകളും മറ്റ് പൊതു പ്രവര്‍ത്തകരും പിന്‍വലിക്കുകയാണ്. ട്രാന്‍സ്ജന്‍ഡേഴ്‌സ് വ്യക്തികള്‍ നിരന്തരമായി ശബരിമലയില്‍ പോകുന്നത് പതിവാണെന്നാണ് വിവരം. അവരെപ്പോലും കയറ്റിവിടാതെ രാഷ്ട്രീയം കളിക്കുകയാണ് പിണറായി വിജയന്‍ എന്നാണ് ആരോപണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശബരിമലയ വിഷയത്തില്‍ സര്‍്കകാരിന് നല്‍കിയിരുന്ന പിന്തുണ പിന്‍വലിക്കുകയാണെന്ന് ദലിത് നേതാവ് സണ്ണി എം കപിക്കാട് പറഞ്ഞു. വിധി നടപ്പിലാക്കുമെന്ന വാക്ക് പാലിക്കാത്ത മുഖ്യമന്ത്രിക്ക് നിരുപാധികം കൊടുത്ത പിന്തുണ ഞാന്‍ പിന്‍വലിച്ചിരിക്കുന്നു. വിധി നടപ്പിലാക്കുമ്പോള്‍ പിന്തുണയെക്കുറിച്ച് ആലോചിക്കാമെന്നും സണ്ണി. എം. കപിക്കാട് പറഞ്ഞു.

ഫെമിനിസ്റ്റുകളും കാര്യകാരണസഹിതം മതിലിനെ എതിര്‍ത്ത് രംഗത്തെത്തിയിരിക്കുകയാണ്. എന്തുകൊണ്ട് വനിതാ മതിലില്‍ പങ്കെടുക്കില്ല എന്ന് അവര്‍ അക്കമിട്ട് പറയുന്നുണ്ട്.

1, മതിലുകൾ ഉണ്ടാക്കാനല്ല, കാലങ്ങളായി നില നിൽക്കുന്ന മതിലുകൾ തകർക്കാനാണ് സ്ത്രീകൾ പൊരുതേണ്ടത് എന്ന് ഞാൻ കരുതുന്നു.

2, അങ്ങേയറ്റം സ്ത്രീവിരുദ്ധ ആശയങ്ങൾ പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ചില വ്യക്തികളും സംഘടനകളുമാണ് വനിതാ മതിൽ നിർമ്മിക്കാൻ നേതൃത്വം നൽകുന്നത്.( എന്ന് ഞാൻ കരുതുന്നു)

3, ശബരിമല പ്രവേശനത്തിന് ശ്രമിച്ച സ്ത്രീകൾക്കാർക്കും ശക്തമായ പിന്തുണ നൽകാതെ മതിൽ പണിത് സ്ത്രീ സമത്വം ഉറപ്പുവരുത്താം എന്ന് ഞാൻ കരുതുന്നില്ല.

4, ആക്ടിവിസ്റ്റുകളേയും, അവിശ്വാസികളേയും തടഞ്ഞ് തുടങ്ങിയെങ്കിലും വിശ്വാസികളേയും നിലവിൽ ട്രാൻസ് കമ്യൂണിറ്റിയേയും തടഞ്ഞ് സർക്കാർ നയം വ്യക്തമാക്കിയ സ്ഥിതിയ്ക്ക് ആ സർക്കാരിന് നേതൃത്വം നൽകിയ രാഷ്ട്രീയ കക്ഷി വരുത്താനുദ്ദേശിക്കുന്ന നവോത്ഥാനത്തെക്കുറിച്ച് സംശയമുണ്ട്.

5, ശബരിമല പ്രവേശനമല്ല വനിതാ മതിലിന്റെ ലക്ഷ്യം എന്ന് പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്.

6, സംഘടനകൾ കൂട്ടത്തോടെ ഇറക്കുമതി ചെയ്യുന്ന വനിതകളായിരിക്കും മതിൽ നിർമ്മാണത്തിനുള്ള പ്രധാന ഇഷ്ടികകൾ എന്നും അവരിൽ ബഹുഭൂരിപക്ഷത്തിനും ആ സംഘടനകളിൽ ലിംഗസമത്വം സ്വപ്നം കാണാൻ പോലും പറ്റുന്ന അവസ്ഥ നിലവിലില്ലെന്നും എനിക്ക് ബോധ്യമുണ്ട്.

Top