കമന്‍റുകൾ വായിച്ച് ഞാനും വീട്ടുകാരും ചിരിച്ച് ചിരിച്ച് മടുത്തു; കളക്ടർ ടി.​വി.​അ​നു​പ​മ​യ്ക്കുള്ള ചീത്തവിളികൾ പേര്മാറി വന്നതിനെക്കുറിച്ച് നടി

ഫേ​സ് ബു​ക്ക് നോ​ക്കു​ന്പോ​ഴാ​ണ് ശ​ര​ണം​വി​ളി​ക​ൾ നി​റ​ഞ്ഞ ഒ​രു ക​മ​ന്‍റ് ക​ണ്ട​ത്. നോ​ക്കി​യ​പ്പോ​ൾ അ​തി​നു​താ​ഴെ ന​ല്ല അ​സ്സ​ല് ചീ​ത്ത​വി​ളി. തൊ​ട്ടു​പി​ന്നാ​ലെ ക​ള​ക്ട​ർ സ്ഥാ​നം രാ​ജി​വ​ച്ചോ​ണം എ​ന്ന ശാ​സ​ന. അ​വി​ട​ന്ന​ങ്ങോ​ട്ട് മേ​ളം ത​ന്നെ. പി​ന്നെ​യാ​ണ് കാ​ര്യം മ​ന​സി​ലാ​യ​ത്. എ​നി​ക്കെ​തി​രെ​യ​ല്ല, എ​ന്‍റെ​യും കൂ​ടി ക​ള​ക്ട​റാ​യ ടി.​വി.​അ​നു​പ​മ​യ്ക്കെ​തി​രെ​യു​ള്ള ക​മ​ന്‍റു​ക​ളാ​ണ് ആ​ളു​മാ​റി എ​ന്‍റെ ഫേ​സ്ബു​ക്കി​ൽ ആ​ളു​ക​ൾ പോ​സ്റ്റു ചെ​യ്യു​ന്ന​തെ​ന്ന്. ഞാ​നും അ​മ്മ​യും അ​നു​ജ​നും കൂ​ടി ഇ​തെ​ല്ലാം വാ​യി​ച്ച് ചി​രി​ച്ച് ചി​രി​ച്ച് വ​യ്യാ​താ​യി.

എ​ന്നെ ക​ള​ക്ട​റാ​ക്കി കൊ​ന്നു കൊ​ല​വി​ളി​ക്കു​ക​യ​ല്ലേ എ​ല്ലാ​വ​രും കൂ​ടി. എ​ങ്ങ​നെ ചി​രി​ക്കാ​തി​രി​ക്കും?. ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക് പോ​കാ​നു​ള്ള​തു​കൊ​ണ്ടു ഫേസ് ബു​ക്ക് തു​റ​ന്ന് വാ​യി​ക്കാ​ൻ പ​റ്റി​യി​ട്ടി​ല്ല. നി​റ​ഞ്ഞു​കി​ട​ക്കു​ന്നു​ണ്ടാ​കും. എ​നി​ക്കു​റ​പ്പാ​ണ്  സൂ​പ്പ​ർ​ഹി​റ്റ് സി​നി​മ​യാ​യ രാ​ക്ഷ​സ​ന്‍റെ തെ​ലു​ങ്കു​പ​തി​പ്പി​ൽ അ​ഭി​ന​യി​ക്കാ​ൻ ഹൈദരാബാ​ദി​ലേ​ക്ക് പോ​കാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ​ക്കി​ടെ അ​നു​പ​മ പ​റ​ഞ്ഞു. ഇ​ത് പു​തി​യ സം​ഭ​വ​മ​ല്ല. തൃ​ശൂ​ർ ജി​ല്ലാ ക​ള​ക്ട​റാ​യി ടി.​വി.​അ​നു​പ​മ ചാ​ർ​ജെ​ടു​ത്ത​പ്പോ​ൾ എ​ന്‍റെ ഫേ​സ്ബു​ക്കി​ൽ എ​ന്നെ അ​ഭി​ന​ന്ദി​ച്ച് ചി​ല​ർ പോ​സ്റ്റി​ട്ടി​രു​ന്നു- അനുപമ പറഞ്ഞു.

Latest