നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ കോടതിയിൽ എത്തിക്കും ..ദിലീപ് കൂടുതൽ കുടുക്കിൽ

കൊച്ചി:നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ നിര്‍ണായക തെളിവാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍. എന്നാല്‍ അത് ഇതുവരെ കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ആ മൊബൈല്‍ ഫോണ്‍ നശിപ്പിക്കപ്പെട്ടതായാണ് മൊഴി. എങ്കിലും പോലീസ് ഇക്കാര്യം വിശ്വാസത്തിലെടുക്കുന്നില്ല എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഞെട്ടിക്കുന്ന മറ്റൊരു വിവരം ആണ് ഇപ്പോള്‍ സിനിമ മംഗളം എഡിറ്റര്‍ പല്ലിശ്ശേരി പുറത്ത് വിടുന്നത്. ആ മൊബൈല്‍ ഫോണ്‍ നശിപ്പിക്കപ്പെട്ടിട്ടില്ല എന്നാണത്രെ പല്ലിശ്ശേരിക്ക് കിട്ടിയ വിശ്വസനീയമായ വിവരം. സിനിമ മംഗളത്തില്‍ എഴുതുന്ന ‘അഭ്രലോകം’ എന്ന പംക്തിയില്‍ ആണ് പല്ലിശ്ശേരി ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ആ ഫോണിനെ സംബന്ധിച്ച് മറ്റ് ചില കാര്യങ്ങളും കൂടി പല്ലിശ്ശേരി പറയുന്നുണ്ട്. മൊബൈല്‍ ഫോണ്‍ നശിപ്പിക്കപ്പെട്ടു എന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ മൊബൈല്‍ ഫോണ്‍ നശിപ്പിക്കപ്പെട്ടിട്ടില്ലെന്നതിന് തനിക്ക് വിശ്വസനീയമായ കാരണങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് പല്ലിശ്ശേരി പറയുന്നത്. ആ മൊബൈല്‍ ഫോണ്‍ നശിപ്പിക്കപ്പെട്ടിട്ടില്ല എന്നാണ് പല്ലിശ്ശേരി ഉറപ്പിച്ച് പറയുന്നത്.

താന്‍ ഇപ്പോഴും അങ്ങനെ തന്നെയാണ് വിശ്വസിക്കുന്നത് എന്നും പല്ലിശ്ശേരി പറയുന്നു. വേണ്ട സമയത്ത് ആ ഫോണ്‍ കോടതിക്ക് മുന്നില്‍ ഹാജരാക്കും എന്നും പല്ലിശ്ശേരി പറയുന്നുണ്ട് തന്റെ പംക്തിയില്‍. എന്നാല്‍ എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത് എന്ന് മാത്രം വ്യക്തമല്ല. മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ വികൃതമാക്കി എന്ന വിവരവും തനിക്ക് ലഭിച്ചിരുന്നു എന്നും പല്ലിശ്ശേരി പറയുന്നുണ്ട്. എറണാകുളത്തെ ഒരു സ്റ്റുഡിയോയില്‍ വച്ചാണത്രെ ഇങ്ങനെ ചെയ്തത്. ആ ദൃശ്യങ്ങള്‍ പഴയപടി ആക്കുവാന്‍ വേണ്ടിയുള്ള നീക്കം ഇപ്പോള്‍ നടക്കുന്നുണ്ട് എന്നും പല്ലിശ്ശേരി പറയുന്നുണ്ട്. അയല്‍ സംസ്ഥാനത്ത് ഇത് പരിശോധനയിലാണ് എന്നും അദ്ദേഹം പറയുന്നു.

ആ ദൃശ്യങ്ങള്‍ പഴയപടിയായി തിരിച്ച് കിട്ടുന്നതിന് വേണ്ടിയാണ് അന്വേഷണ സംഘം കാത്തിരിക്കുന്നത് എന്നും അത് കിട്ടിയാല്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും എന്നും പല്ലിശ്ശേരി ലേഖനത്തില്‍ എഴുതിയിട്ടുണ്ട്. ദിലീപിന് ജാമ്യം കിട്ടിയത് കൈക്കൂലി കൊടുത്തിട്ടാണ് എന്ന ആരോപണവും പറയാതെ പറയുന്നുണ്ട് പല്ലിശ്ശേരി. എന്നാലും കുറ്റപത്രം കുറ്റമറ്റതായി സമര്‍പ്പിക്കാന്‍ കഴിയുമത്രെ. ഇതുവരെ പോലീസ് വെളിപ്പെടുത്താത്ത ഒട്ടേറെ വിവരങ്ങള്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നാണ് തനിക്ക് ലഭിച്ച വിവരം എന്നും പറയുന്നുണ്ട് പല്ലിശ്ശേരി. താന്‍ പറഞ്ഞതുപോലെ ആണ് കാര്യങ്ങള്‍ എന്ന് തെളിയിക്കുന്നതാവും കുറ്റപത്രം ന്നെും പല്ലിശ്ശേരി അവകാശപ്പെടുന്നുണ്ട്. എന്തായാലും നടി ആക്രമിക്കപ്പെട്ട കേസിലെ സസ്‌പെന്‍സുകള്‍ തീരാന്‍ ഇനി അധികനാള്‍ കാത്തിരിക്കേണ്ടി വരില്ലെന്ന് തന്നെ ആണ് സൂചന.

ദിലീപിന്റെ ജാമ്യം റദ്ദാക്കുമോ ? ദിലീപിനെ രണ്ടര മണിക്കൂറോളം ചോദ്യം ചെയ്ത് വിട്ടയച്ചു; നടി ആക്രമിക്കപ്പെട്ട സമയം താന്‍ വീട്ടിലുണ്ടായിരുന്നുവെന്ന് ദിലീപ് മൊഴി നല്‍കിയെന്ന് സൂചന ദിലീപിന്റെ ജാമ്യത്തിനു വേണ്ടി ശ്രമിച്ചത് മഞ്ജു വാര്യർ !..ഇടപെട്ടത് മീനാക്ഷി പറഞ്ഞിട്ടോ? പ്രധാനമന്ത്രിയുമായുള്ള ബന്ധംവെച്ച് സുരേഷ് ഗോപി ഇടപെട്ടോ? നടനെ സഹായിക്കാന്‍ മുന്നിട്ടിറങ്ങിയ സലീം ഇന്ത്യ ഒരു നാള്‍ കുമ്പസാരം നടത്തും. ദിലീപിന് ജാമ്യം കിട്ടാനുള്ള വഴികള്‍ തുറന്ന് കാട്ടി ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പല്ലിശേരി അച്ഛന്‍റെ കൈ പിടിച്ച് മീനൂട്ടി.. സന്തോഷത്തോടെ കാവ്യയും.. മകളാണ് ദിലീപിന്റെ ശരിക്കുള്ള ഭാഗ്യമെന്ന് ആരാധകര്‍ എതിർപ്പ് മറികടന്ന് ആമിയിൽ അഭിനയിക്കുന്നു.. മഞ്ജുവാര്യരെ എതിർക്കാൻ സംഘ പരിവാറുകാർ സ്ത്രീപീഡനത്തിൽ പ്രതിയായ ദിലീപിനെ രക്ഷിക്കാൻ മുമ്പിലുള്ളത് ബിജെപി നേതാക്കളെന്ന് റിപ്പോർട്ട് . ‘ഇര’യ്ക്ക് ദിലീപിന്റെ ജയില്‍വാസവുമായി ബന്ധം? ഞെട്ടിക്കുന്ന സാമ്യവുമായി പോസ്റ്റര്‍ പുറത്ത്‌
Latest