വെള്ളാപ്പളിയുടെ പാര്‍ട്ടിക്ക് രണ്ട് പ്രസിണ്ടന്റുമാരോ? തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ വിവരങ്ങള്‍ വ്യാജം: ബിഡിജെസിന് രജീസ്‌ട്രേഷന്‍ ലഭിച്ചേക്കില്ല

 

തിരുവനന്തപുരം: പുതിയ പാര്‍ട്ടി രൂപികരിച്ച വെള്ളപ്പള്ളി നടേശന് തുടക്കത്തിലേ തട്ടിപ്പ് നടത്തി വെട്ടിലായി. രജിസ്‌ട്രേഷനുവേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയത് തെറ്റായ വിവരങ്ങളാണെന്ന വാര്‍ത്ത പുറത്തുവന്നതോടെ പാര്‍ട്ടിവിവാദത്തിലായിരിക്കുകയാണ്. വെള്ളാപ്പള്ളി നടേശന്റെ ഭാരതീയ ധര്‍മ്മ ജനസേന(ബി.ഡി.ജെ.എസ്) തുഷാര്‍ വെള്ളാപ്പള്ളിക്ക് പകരം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം സുഭാഷ് വാസുവിനെയാണ് രേഖകളില്‍ സംസ്ഥാന പ്രസിഡന്റായി കാണിച്ചിരിക്കുന്നത്. മീഡിയാ വണ്‍ ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

 

എസ്.എന്‍.ഡി.പി യോഗം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്റെ മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയാണ് ഭാരതീയ ധര്‍മ്മ ജനസേനയുടെ സംസ്ഥാന പ്രസിഡന്റ്. എന്നാല്‍ പാര്‍ട്ടിയുടെ രജിസ്‌ട്രേഷനായി തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ അപേക്ഷയില്‍ പ്രസിഡന്റായി കാണിച്ചിരിക്കുന്നത് സുഭാഷ് വാസുവിനെയും. രജിസ്‌ട്രേഷന്‍ നടപടികള്‍ക്കായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രമുഖ ഇംീഷ് ദിനപത്രത്തില്‍ നല്‍കിയ പരസ്യത്തിലും സുഭാഷ് വാസുവാണ് ബി.ഡി.ജെ.എസ് പ്രസിഡന്റ്. സുഭാഷ് വാസു പ്രസിഡന്റായ ബി.ഡി.ജെ.എസിന് രജിസ്‌ട്രേഷന്‍ നല്‍കുന്നതില്‍ എതിര്‍പ്പുള്ളവര്‍ 30 ദിവസത്തിനകം പരാതി അറിയിക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരസ്യം നല്‍കിയപ്പോഴാണ് ഇക്കാര്യം പുറത്താകുന്നത്.
കൃത്യമായ അജണ്ടകള്‍ ഉള്ളതിനാലാണ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് തുഷാര്‍ വെള്ളാപ്പള്ളിയുടെ പേര് രേഖകളില്‍നിന്ന് നീക്കിയതെന്നാണ് വിമര്‍ശനം ഉയരുന്നത്. ആലപ്പുഴ ജില്ലയില്‍ മാരാരിക്കുളത്ത് കണിച്ചുകുളങ്ങര ക്ഷേത്രത്തിന് സമീപമാണ് പാര്‍ട്ടിയുടെ ഓഫീസെന്ന് പരസ്യത്തില്‍ പറയുന്നു. എന്നാല്‍ പുതിയ കമ്മിറ്റി നിലവില്‍വരുന്നതിന് മുമ്പ് നല്‍കിയ വിവരങ്ങളാണ് പുറത്തുവന്നത് എന്നാണ് ബി.ഡി.ജെ.എസിന്റെ വിശദീകരണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നേരത്തെ തുഷാര്‍ വെള്ളാപ്പള്ളിയെ ബി.ഡി.ജെ.എസ് അധ്യക്ഷനായി തെരഞ്ഞെടുത്തിരുന്നു. അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാടാണ് ഉപാധ്യക്ഷന്‍. സുഭാഷ് വാസു, ടി.വി ബാബു എന്നിവരാണ് ജനറല്‍ സെക്രട്ടറിമാര്‍. എ.ജി.തങ്കപ്പനെ ട്രഷററായി തെരഞ്ഞെടുത്തു. തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഹകരിച്ച് മത്സരിക്കാനാണ് ബിജെഡിഎസ് ഒരുങ്ങുന്നത്. ഇരു കക്ഷികളും തമ്മിലുള്ള സീറ്റ് ചര്‍ച്ചകള്‍ക്കും തുടക്കമായിട്ടുണ്ട്

Top