കന്യാസ്ത്രീയെ ബലാൽസംഗം ചെയ്ത ഫ്രാങ്കോ യേശു ക്രിസ്തുവിന് തുല്യൻ!!! യേശുക്രിസ്തുവിനെ കുരിശിൽ തറച്ചത് തെറ്റുചെയ്തിട്ടാണോ എന്ന് കാഞ്ഞിരപ്പള്ളി ബിഷപ് മാത്യു അറയ്ക്കൽ.ബലാൽസംഗവീരൻ ഫ്രാങ്കോയെ യേശു ക്രിസ്തുവിനോട് ഉപമിച്ച് കാഞ്ഞിരപ്പള്ളി ബിഷപ്പിനെതിരെ പ്രതിഷേധം

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത ഫ്രാങ്കോ യേശു ക്രിസ്തുവിന് തുല്യൻ!!! യേശുക്രിസ്തുവിനെ കുരിശിൽ തറച്ചത് തെറ്റുചെയ്തിട്ടാണോ എന്ന് കാഞ്ഞിരപ്പള്ളി ബിഷപ് മാത്യു അറയ്ക്കൽ ചോദിക്കുന്നു .ബലാൽസംഗവീരൻ ഫ്രാങ്കോയെ യേശു ക്രിസ്തുവിനോട് ഉപമിച്ച് കാഞ്ഞിരപ്പള്ളി ബിഷപ്പിനെതിരെ പ്രതിഷേധം ശക്തമാവുകയാണ് .കന്യാസ്ത്രീയെ ബലാല്‍സംഗംചെയ്ത കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കാണാന്‍ ബിഷപ്പുമാര്‍ കൂട്ടത്തോടെ പാലാ സബ് ജയിലെത്തി. കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ മാത്യു അറയ്ക്കല്‍, സഹായ മെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍, മലങ്കര സഹായമെത്രാന്‍ സാമുവല്‍ മാര്‍ ഐറേനിയൂസ് എന്നിവരാണ് എത്തിയത്.

ഫ്രാങ്കോയെ സന്ദർശിച്ചത് പ്രാർത്ഥനാ സഹായത്തിനാണെന്ന് മാർ മാത്യു അറയ്ക്കൽ പറഞ്ഞു. ഫ്രാങ്കോയെ യേശുക്രിസ്തുവിനോടാണ് അദ്ദേഹം ഉപമിച്ചത്. യേശുക്രിസ്തുവിനെ കുരിശിൽ തറച്ചത് തെറ്റുചെയ്തിട്ടാണോ എന്ന് കാഞ്ഞിരപ്പള്ളി ബിഷപ് ചോദിച്ചത്. ഫ്രാങ്കോ മുളയ്ക്കൽ തെറ്റുകാരനാണെന്ന് അനാവശ്യം പറയരുത്. കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്ന് കോടതി തീരുമാനിക്കട്ടെ. കോടതി വിധി സ്വന്തമായി ആരും വിധിക്കണ്ട. പതിനായിരക്കണക്കിന് രക്തസാക്ഷികൾ ക്രൂശിലേറ്റപ്പെട്ടിട്ടുണ്ട്. അവരെല്ലാം തെറ്റുകാരാണോ എന്നും മാർ മാത്യു അറയ്ക്കൽ ചോദിച്ചു.ബലാത്സംഗക്കേസിൽ പ്രതിയായി ജയിലിൽ കഴിയുന്ന ഫ്രാങ്കോ മുളയ്ക്കലിന് സഭയുടെ പരിപൂർ‍ണ്ണ പിന്തുണയാണെന്നാണ് മെത്രാൻമാരുടെ സന്ദർശനത്തോടെ വ്യക്തമാകുന്നത്.

Latest
Widgets Magazine