വേശ്യാലയ നടത്തിപ്പുകാരന് ചരിത്രത്തിലെ ഏറ്റവും വലിയ ശിക്ഷ നല്‍കി അമേരിക്ക; പ്രായപൂര്‍ത്തിയാതാത്ത കുട്ടികളെ ഉപയോഗിച്ചതിനാണ് കഠിന ശിക്ഷ

ന്യൂയോര്‍ക്ക്: വേശ്യാലയ നടത്തിപ്പുകാരന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ശിക്ഷ നല്‍കി അമേരിക്ക. പ്രായപൂര്‍ത്തിയാകാത്ത വെണ്‍കുട്ടികളെ ഉപയോഗിച്ച് ലൈംഗീക വ്യാപാരം നടത്തിയെന്ന് തെളിഞ്ഞതിനാലാണ് കഠിന ശിക്ഷ നല്‍കിയത്. ബ്രോക്ക് ഫ്രാങ്ക്‌ലിന്‍ എന്ന 31കാരനായ യുവാവിനാണ് കേസില്‍ 472 വര്‍ഷം തടവു ശിക്ഷ വിധിച്ചരിക്കുന്നത്. അമേരിക്കയിലെ കൊള്‍റാഡോയിലാണ് കേസിനാസ്പദമായ സംഭവങ്ങള്‍ അരങ്ങേറിയത്.

മനുഷ്യക്കടത്ത്, ലൈംഗിക അതിക്രമം, കുട്ടികള്‍ക്ക് നേരയുള്ള അക്രമം എന്നീ 30 കേസുകളാണ് ഇയാള്‍ക്കെതിരെ കോടതിയില്‍ തെളിഞ്ഞിട്ടുള്ളത്. ഇതുകൂടാതെ യുവതികളെ നിയന്ത്രിക്കുന്നതിന് വേണ്ടി പ്രതി മയക്കുമരുന്നുകള്‍ നല്‍കിയതായി അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ഇയാള്‍ക്കൊപ്പം ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ അവരെ നിര്‍ബന്ധിതരാക്കുകയും അവരുടെ സേവനങ്ങള്‍ ഓണ്‍ലൈനില്‍ കാഴ്ച വയ്ക്കുകയും ചെയ്തതായി അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരയുള്ള അക്രമങ്ങള്‍ തടയുന്നതിന് വേണ്ടിയാണ് രാജ്യത്തെ തന്നെ ഏറ്റവും കഠിനമായ ശിക്ഷ പ്രതിക്ക് നല്‍കിയതെന്ന് കൊള്‍റാഡോ അറ്റോര്‍ണി ജനറല്‍ ജാനറ്റ് ഡ്രേക്ക് മാദ്ധ്യമങ്ങളോട് പറഞ്ഞു.

Latest