യുവാവിനെ മര്‍ദിച്ച സംഭവം: കെബി ഗണേഷ് കുമാര്‍ എംഎല്‍എയ്‌ക്കെതിരെ കേസെടുത്തു

കൊല്ലം: കാറിന് കടന്നു പോകാന്‍ സൈഡ് കെടുത്തില്ലെന്ന് ആരോപിച്ച് പത്തനാപുരം എം.എല്‍.എ കെ.ബി. ഗണേശ്കുമാറും ഡ്രൈവറും മര്‍ദിച്ചെന്ന് യുവാവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. അഞ്ചല്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്. മര്‍ദിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്. അഞ്ചല്‍ സ്വദേശി അനന്തകൃഷ്ണന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

അഞ്ചല്‍ ശബരിഗിരിക്ക് സമീപത്തെ മരണ വീട്ടിലേക്കു വന്നതായിരുന്നു എം.എല്‍.എയുടെ വാഹനം. ഇതേവീട്ടില്‍ നിന്നു മടങ്ങുകയായിരുന്നു അനന്തകൃഷ്ണനും അമ്മയും. ഇവര്‍ സഞ്ചരിച്ച കാര്‍ ഗണേഷ് കുമാറിന്റെ കാറിന് സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് ചാടിയിറങ്ങിയ എം.എല്‍.എയും ഡ്രൈവറും യുവാവിനെ മര്‍ദിക്കുകയായിരുന്നുവെന്നാണ് ആരോപണം.

അനന്ത കൃഷ്ണനെ അഞ്ചല്‍ സര്‍ക്കാര്‍ ആശുപത്രിയിലെ പ്രാഥമിക ചികില്‍സക്ക് ശേഷം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, യുവാവ് തന്നെയാണ് മര്‍ദിച്ചതെന്ന് എം.എല്‍.എയുടെ ഡ്രൈവര്‍ പറഞ്ഞിരുന്നു.

ശശീന്ദ്രൻ വീണ്ടും തെറിക്കും: ശബരിമലയിൽ എൻ.എസ്.എസിനെ തണുപ്പിക്കാൻ ഗണേശന് മന്ത്രി സ്ഥാനം: കേരള കോൺഗ്രസ് പിള്ള ഗ്രൂപ്പ് ഉടൻ എൻസിപിയിലേയ്ക്ക്; അടവ് മാറ്റി സർക്കാർ യുവാവിനെ തല്ലിയ ഗണേഷിനെതിരായ പരാതിയിൽ കേസില്ല; തല്ല് കൊണ്ട യുവാവിന് ജാമ്യമില്ലാ കേസ്!.. ഇരട്ടനീതിയുമായി പൊലീസ് ഗണേഷിന്റെ പ്രസ്താവന ദിലീപിനെ കുടുക്കി!.. മുഖ്യമന്ത്രിയുടെ പോലീസ് തെറ്റാണെന്ന് വരുത്താൻ നീക്കം … മദ്യലഹരിയിൽ റോഡിൽ നിയമപാലകന്റെ സർക്കസ്; കാറിൽ പിന്നാലെ പോയി എംഎൽഎ കുടുക്കി ഗണേശനും പിസി ജോര്‍ജും ഇടതുസ്ഥാനാര്‍ത്ഥികളാകും,പിള്ളക്ക് കൊട്ടാരക്കര കിട്ടില്ല,ഐഎന്‍എല്ലിനൊപ്പം ഇത്തവണ ഇടതുമുന്നണിക്ക് പുറത്ത് നിന്ന് രണ്ട് പാര്‍ട്ടികള്‍ കൂടി മത്സരരംഗത്ത്.
Latest
Widgets Magazine