കുഞ്ഞിന്റെ കഴുത്തറുക്കാന്‍ ഉപയോഗിച്ചത് പൊക്കിള്‍കൊടി മുറിച്ച ബ്ലേഡ്; കൊലപാതകം മാനഹാനി ഭയന്ന്; ഞെട്ടിക്കുന്ന കൊലപാതകത്തില്‍ റിന്‍ഷയുടെ കുറ്റസമ്മതം ഇങ്ങനെ

കോഴിക്കോട്: മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്ന കൊലപാതകമാണ് കോഴിക്കോട് ബാലുശ്ശേരിക്കടുത്ത് പാറമുക്കില്‍ നടന്നത്. പ്രസവിച്ചയുടന്‍ അമ്മ തന്നെ കുഞ്ഞിനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ റിന്‍ഷയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലില്‍ റിന്‍ഷയുടെ മൊഴിയാണ് ഇപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥരേയും നാട്ടുകാരേയും ഞെട്ടിക്കുന്നത്. പൊക്കിള്‍കൊടി മുറിച്ച ബ്ലേഡായിരുന്നു കുഞ്ഞിന്റെ കഴുത്തറുക്കാന്‍ ഉപയോഗിച്ചത്. എനിക്ക് വേറെ വഴിയില്ലായിരുന്നു, പറ്റിപ്പോയി റിന്‍ഷ പൊലീസിന് മൊഴി നല്‍കി.

ഭര്‍ത്താവുമായി തെറ്റിപ്പിരിഞ്ഞതോടെ കാന്‍സര്‍ ബാധിതയായ അമ്മയ്ക്കും സഹോദരനുമൊപ്പം സ്വന്തം വീട്ടിലായിരുന്നു റിന്‍ഷ താമസിച്ചിരുന്നത്. കാന്‍സര്‍ ബാധിതയായതോടെ അമ്മയ്ക്ക് ജോലിക്ക് പോവാന്‍ സാധിച്ചില്ല. റിന്‍ഷ ജോലിക്ക് പോവാനും തുടങ്ങി. ഇതിനിടെ ഗര്‍ഭിണിയായെങ്കിലും ആരേയും അറിയിച്ചില്ല. നാട്ടുകാര്‍ അറിയാതിരിക്കാന്‍ വീട്ടില്‍ തന്നെ പ്രസവിക്കുകയായിരുന്നുവെന്നും മാനഹാനി ഭയന്ന് കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നും റിന്‍ഷ പൊലീസിനോട് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

റിന്‍ഷ ഗര്‍ഭിണിയാണെന്ന സംശയം അയല്‍പക്കകാര്‍ റിന്‍ഷയുടെ അമ്മയോടും സഹോദരനോടും പറഞ്ഞുവെങ്കിലും ആത്മഹത്യാ ഭീഷണി മുഴക്കി നാട്ടുകാരെ അകറ്റി നിര്‍ത്താനായിരുന്നു റിന്‍ഷ ശ്രമിച്ചത്. കുഞ്ഞിന്റെ അച്ഛന്‍ ആരാണെന്ന ചോദ്യത്തിന് റിന്‍ഷ പൊലീസുകാര്‍ക്ക് മൊഴി നല്‍കിയിട്ടില്ല. കൊലപാതകം നടത്തിയെങ്കിലും പ്രസവാനന്തര ചികിത്സയ്ക്കായി പൊലീസ് കാവലില്‍ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ കഴിയുകയാണ് റിന്‍ഷ. കുഞ്ഞിനെ കൊന്നതായിരുന്നോ എന്ന പൊലീസുകാരുടെ ചോദ്യത്തിന് അതെയെന്ന് സമ്മതം മൂളിയതോടെ മജിസ്‌ട്രേറ്റിന്റെ സമ്മതത്തോടെ മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കുഞ്ഞിനെ കൊന്നതില്‍ അവരിപ്പോള്‍ പശ്ചാത്തപിക്കുകയാണെന്ന് പൊലീസ് പറയുന്നു. ചികിത്സയ്ക്ക് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ചില സുഹൃത്തുക്കളെ ചുറ്റിപറ്റി അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

നിര്‍മല്ലൂര്‍ പാറമുക്ക് വലിയമലക്കുഴി കോളനിയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പുലര്‍ച്ചെ രണ്ട് മണിയോടെ ഇവരുടെ വീട്ടില്‍ നിന്നും റിന്‍ഷയുടെ നിലവിളിയും തുടര്‍ന്ന് കുഞ്ഞിന്റെ കരച്ചിലും കേട്ടിരുന്നു. കുറച്ച് സമയത്തിന് ശേഷം കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കാതെയായി. നാട്ടുകാരെത്തി ആദ്യം കാര്യം അന്വേഷിച്ചപ്പോള്‍ വാതില്‍ തുറക്കാന്‍ വീട്ടുകാര്‍ തയാറായിരുന്നില്ല. തുടര്‍ന്ന് സംശയം തോന്നിയ നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചു. ഇതേ തുടര്‍ന്ന് പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് സംഭവം പുറത്ത് വരുന്നത്. പൂര്‍ണ വളര്‍ച്ചയെത്തിയ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ യുവതി കുഞ്ഞിനെ ഉടന്‍ കഴുത്തില്‍ ബ്ലേഡ് കൊണ്ട് മുറിവുണ്ടാക്കി കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. രക്തം വാര്‍ന്നാണ് നവജാത ശിശു മരിച്ചത്.

പ്രസവിച്ച ഉടന്‍ കുഞ്ഞിനെ കൊന്നു സംസ്‌ക്കരിക്കാനായിരുന്നു ഇവരുടെ തീരുമാനം. എന്നാല്‍, പ്രസവ സമയത്ത് അമ്മയുടെ നിലവിളിക്കൊടുവില്‍ കുഞ്ഞിന്റെ കരച്ചില്‍ ഉയര്‍ന്നു. അസാധാരണമായ ഈ ശബ്ദങ്ങള്‍ നാട്ടുകാര്‍ കേട്ടതാണ് അരുംകൊല പുറത്തറിയാനിടയാക്കിയത്. ഫൊറന്‍സിക് വിദഗ്ധന്‍ വീട്ടിലെത്തി തെളിവെടുത്തു.

നാട്ടുകാര്‍ വിവരം അറിഞ്ഞില്ലായിരുന്നെങ്കില്‍ റിന്‍ഷ തന്റെ പദ്ധതികള്‍ പൂര്‍ത്തീകരിച്ചു പഴയ പോലെ ജീവിച്ചേനെ. യുവതി ഗര്‍ഭിണിയാണെന്ന വിവരം അമ്മയ്ക്കും മറ്റു ചിലര്‍ക്കുമല്ലാതെ മറ്റാര്‍ക്കും അറിയില്ലായിരുന്നു. നാട്ടുകാരുമായി അധികം ഇടപഴകാത്ത പ്രകൃതമാണു യുവതിക്ക്. നാട്ടുകാരെത്തി ആദ്യം കാര്യം അന്വേഷിച്ചപ്പോള്‍ വാതില്‍ തുറക്കാന്‍ വീട്ടുകാര്‍ തയാറായിരുന്നില്ല. പുലര്‍ച്ചെ രണ്ടിനാണു കൃത്യം നടക്കുന്നത്. നാട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ചു പൊലീസ് എത്തുമ്പോഴേക്കും സമയം മൂന്ന് കഴിഞ്ഞിരുന്നു. തളം കെട്ടിയ രക്തത്തിനു നടുവില്‍ അവശയായി റിന്‍ഷ കിടക്കുകയായിരുന്നു.

പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ നിലയിലാണ് നവജാത ശിശുവിന്റെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. രാവിലെയാണു നവജാത ശിശുവിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ചത്. റിന്‍ഷയുടെ അമ്മ തന്നെയായിരുന്നു പ്രസവ സമയത്ത് ഒപ്പം ഉണ്ടായിരുന്നത്. അറസ്റ്റിലായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയെ മജിസ്‌ട്രേട്ട് അവിടെയെത്തി റിമാന്‍ഡ് ചെയ്തു. സിഐ കെ. സുഷീറാണു കേസ് അന്വേഷിക്കുന്നത്.

Top