ഭര്‍ത്താവിന് തന്നേക്കാള്‍ ഇഷ്ടം കുഞ്ഞിനെ; സഹിക്കാനാവാതെ അമ്മ കുഞ്ഞിനെ കഴുത്തറുത്തു കൊന്നു

ഉക്രയിനിലെ റിവ്നെ ഓബ്ലാസ്റ്റ് റീജിയണില്‍ 21 കാരിയായ യുവതി നൊന്ത് പ്രസവിച്ച കുഞ്ഞിനെ കഴുത്തറുത്തുകൊന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ഭര്‍ത്താവിന് തന്നേക്കാള്‍ ഇഷ്ടം കുഞ്ഞിനോടെന്ന തോന്നല്‍ കനലായി എരിയാന്‍ തുടങ്ങിയതിനെ തുടര്‍ന്നായിരുന്നു ഈ പെറ്റമ്മ ഈ കടുംകൈ ചെയ്തത്. ലോകത്തെ ഞെട്ടിച്ച ഒരു മുഴുഭ്രാന്തിന്റെ കഥ കൂടിയാണിത്. നിയമപരമായ കാരണങ്ങളാല്‍ യുവതിയുടെ പേര് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. തങ്ങള്‍ താമസിക്കുന്ന അപാര്‍ട്ട്മെന്ററില്‍ നിന്നും ഭര്‍ത്താവ് പുറത്തേക്ക് പോയ തക്കത്തിനാണ് യുവതി ഈ കടും കൈ ചെയ്തിരിക്കുന്നത്. 26കാരനായ ഭര്‍ത്താവ് മാലിന്യം പുറത്ത് കളയാന്‍ പോയ തക്കത്തിനാണ് യുവതി കുഞ്ഞിനെ കഴുത്തറത്തുകൊന്നതെന്നാണ് പൊലീസ് റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നത്.

ഭര്‍ത്താവ് തിരിച്ച്‌ വന്നപ്പോള്‍ ഭാര്യയുടെ കൈയില്‍ ചോരക്കറ പുരണ്ടത് കണ്ട് അന്വേഷിച്ചപ്പോള്‍ പെണ്‍കുഞ്ഞിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. ഞെട്ടിപ്പോയ ആ പിതാവ് തുടര്‍ന്ന് എമര്‍ജന്‍സി സര്‍വീസുകളെ വിളിച്ച്‌ വരുത്തുകയും ചെയ്തു. തന്റെ മകന്‍ കുറച്ച്‌ നേരം പുറത്ത് പോയപ്പോള്‍ മരുമകള്‍ അടുക്കളയില്‍ നിന്നും കത്തിയെടുത്തുകൊണ്ട് വന്ന് കുഞ്ഞിന്റെ കഴുത്തറക്കുകയായിരുന്നുവെന്നാണ് ഈ യുവാവിന്റെ അമ്മ മരിയ മോമോട്ട് വെളിപ്പെടുത്തിയിരിക്കുന്നത്. തന്റെ മകന്‍ അടുത്തിടെ പിറന്ന മകളെ അമിതമായ സ്നേഹിക്കുന്നതില്‍ മരുമകള്‍ക്ക് കടുത്ത അസൂയയുണ്ടായിരുന്നുവെന്നും അതാണ് കൊലയില്‍ കലാശിച്ചിരിക്കുന്നതെന്നും മോമോട്ട് വിശദീകരിക്കുന്നു.

മകന് അടുത്തിടെ പിറന്ന പെണ്‍കുട്ടിയെ താനും മകനും അതിയായി സ്നേഹിച്ചിരുന്നുവെന്നും അതില്‍ മരുമകള്‍ക്ക് കടുത്ത അസംതൃപ്തിയുണ്ടായിരുന്നുവെന്നുമാണ് മോമോട്ട് ആവര്‍ത്തിക്കുന്നത്. കഴിഞ്ഞ ദിവസം കൊല്ലപ്പെടുന്നതിന്റെ അന്ന് രാവിലെ പോലും താന്‍ ചെറുമകളെ കുളിപ്പിച്ചിരുന്നുവെന്നും ഈ അമ്മൂമ്മ വേദനയോടെ ഓര്‍ക്കുന്നത്. എന്തിനാണ് കരയുന്നതെന്ന് കൊലയാളിയായ യുവതി ഭര്‍ത്താവിനോട് ചോദിക്കുന്നത് കേട്ടിരുന്നുവെന്നാണ് എമര്‍ജന്‍സി സര്‍വീസുകാര്‍ വെളിപ്പെടുത്തുന്നത്. കിച്ചണിലെ സിങ്കില്‍ നിന്നും പൊലീസ് കൊലക്കത്തി കണ്ടെടുത്തിരുന്നു. കത്തിക്ക് മേല്‍ കുട്ടിയുടെ രക്തം പുരണ്ടിരുന്നു.

കൊലക്ക് തന്നെ പ്രേരിപ്പിച്ച കാരണം യുവതി വെളിപ്പെടുത്തിയിട്ടില്ല. താന്‍ എന്താണ് ചെയ്തതെന്ന് ഓര്‍ക്കാന്‍ പോലും സാധിക്കുന്നില്ലെന്നും യുവതി പ്രതികരിച്ചിരുന്നു. പ്രതിക്ക് എന്തെങ്കിലും മാനസിക പ്രശ്നങ്ങളുണ്ടായിരുന്നുവോയെന്ന കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. എന്നാല്‍ മാര്‍ച്ച്‌ മൂന്നിന് ഈ യുവതിയെ മെന്റല്‍ ഹെല്‍ത്തില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തിരുന്നുവെന്നും തുടര്‍ന്നാണ് കുട്ടിക്ക് ജന്മമേകിയതെന്നുമുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വന്നിട്ടുണ്ട്. യുവതിയെ കസ്റ്റഡിയിലെടുക്കുകയും സൈക്യാട്രിക് ഇവാല്വേഷന് വിധേയമാക്കുകയും ചെയ്യുന്നുണ്ട്.

അയല്‍വീട്ടില്‍ കളിച്ചു കൊണ്ടിരുന്ന പെണ്‍കുട്ടി എങ്ങനെയാണ് പെട്ടെന്ന് തൂങ്ങിമരിക്കുന്നത്; ഒന്‍പതുവയസുകാരി തൂങ്ങിമരിച്ചതില്‍ ദുരൂഹത… കടം കൊടുത്ത പണം തിരികെ കിട്ടാത്തതില്‍ പ്രതികാരം; ബന്ധുവിന്റെ മകനെ തട്ടികൊണ്ട് പോയി കൊലപ്പെടുത്തി;പ്രതി അറസ്റ്റില്‍  മക്കളില്ലാത്ത ആദ്യ ഭാര്യയും  ഭര്‍ത്താവും ചേര്‍ന്ന് രണ്ടാം ഭാര്യയെക്കൊണ്ട് പിഞ്ചു കുഞ്ഞുങ്ങളെ ബക്കറ്റില്‍ മുക്കികൊന്നു അമ്മയുടെ മുന്നില്‍ വെച്ച് രണ്ട് കുട്ടികളെ കൊന്ന കേസില്‍ പിതൃ സഹോദരന് വധശിക്ഷ മദ്യപിച്ചെത്തിയ വീട്ടുകാർ വഴക്ക്, ചോദിക്കാനെത്തിയ ബന്ധുക്കളും തമ്മിലടി;ഇടയില്‍ വന്ന നാല് വയസുകാരി വെട്ടേറ്റ് മരിച്ചു
Latest