ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും വീതിച്ചെടുത്തു !..കോൺഗ്രസ് പൊട്ടിത്തെറിയിലേക്ക് വീതം വെപ്പിൽ കടുത്ത അതൃപ്തി !..

ന്യൂഡല്‍ഹി: കേരളത്തിലെ കോൺഗ്രസ് വൻ പൊട്ടിത്തെറിയിലേക്ക് .പാർട്ടിയുടെ അടിവേരിളകുന്ന വിധത്തിൽ പാർട്ടി തകർന്നിട്ടും ഗ്രൂപ്പ് മാനേജർമാർക്ക് ദമുന്നിൽ ദേശീയ നേതൃത്വം അടിയറവ് പറഞ്ഞു .വീതം വെപ്പ് പൂർത്തിയായ കെ.പി.സി.സി ഭാരവാഹി പട്ടിക രണ്ട് ദിവസത്തിനകം പുറത്തിറങ്ങാൽ സാദ്യത ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചകളില്‍ ഇതു സംബന്ധിച്ച് ഏകദേശ ധാരണയായി. നിലവിലെ പട്ടികയില്‍ മാറ്റങ്ങളുണ്ടാകും. എംപിമാരുടെ പരാതികള്‍ കേന്ദ്രം പരിഗണിച്ചെങ്കിലും കടുത്ത അതൃപ്തി നിലനിൽക്കുകയാണ് .കെപിസിസി പുനഃസംഘടനാ വിഷയത്തില്‍ ചര്‍ച്ചക്കായി കെ.മുരളീധരന് പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഡല്‍ഹിക്ക് തിരിച്ചിരുന്നു. സംഘടനാ തെരഞ്ഞെടുപ്പ് സമിതി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനുമായും, എ.കെ.ആന്റണിയുമായും ചെന്നിത്തല ചര്‍ച്ച നടത്തി. vm-sudheeran-1കോണ്‍ഗ്രസ്സ് ഭാരവാഹി പട്ടികയില്‍ പ്രാതിനിധ്യം കുറഞ്ഞു പോയെന്ന പരാതി ഐ ഗ്രൂപ്പ് നേരത്തെ ഉന്നയിച്ചിരുന്നു. തര്‍ക്കങ്ങള്‍ ഉണ്ടാകാത്ത വിധം സമവായത്തിലൂടെ പുനഃസംഘടന പൂര്‍ത്തിയാക്കണമെന്ന നിലപാടായിരുന്നു ഐ ഗ്രൂപ്പിന്.കെപിസിസി പുനഃസംഘടനയില്‍ കെ.മുരളീധരന്‍ നേരത്തെ അതൃപ്തി അറിയിച്ചിരുന്നു. പുനഃസംഘടനക്കായി നിലവില്‍ തയ്യാറാക്കിയ പട്ടികയില്‍ പരാതിയുണ്ടെന്ന് മുരളീധരന്‍ പറഞ്ഞു. കെപിസിസി ഭാരവാഹി പട്ടികയില്‍ പറഞ്ഞുകേള്‍ക്കുന്ന ചില പേരുകളില്‍ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ല. പരാതി അറിയിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ നടക്കുന്ന ചര്‍ച്ചകളില്‍ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷിയെന്നും മുരളീധരന്‍ പറഞ്ഞിരുന്നു.

കെപിസിസി പട്ടികയിലെ കീറാമുട്ടികൾ’ ബാക്കി. പ്രശ്നം ഇന്നുതന്നെ പരിഹരിച്ച് പട്ടിക അംഗീ‌കരിക്കാനാണു ശ്രമം. അതിനാവുന്നില്ലെങ്കിൽ അന്തിമ തീരുമാനം പാർട്ടി ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്കു വിട്ടേക്കും. അന്തിമ ഘട്ടത്തിലേക്ക് എംപിമാരും നേതാക്കളും നൽകിയ നിർദേശങ്ങൾകൂടി ഉൾപ്പെടുത്തി കെപിസിസി അംഗങ്ങളുടെ പട്ടിക പരിഷ്കരിക്കാൻ ധാരണയായെന്നു ചർച്ചകൾക്കുശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ എന്നിവർ പറഞ്ഞു. കാര്യമായ തർക്കങ്ങൾ ബാക്കിയില്ല. ‘പന്ത് തിരഞ്ഞെടുപ്പ് അതോറിറ്റിയുടെ കളത്തിലാണ്. വേണ്ടത്ര ചർ‌ച്ചയ്ക്കുശേഷമാണു പട്ടികയെന്നു പ്രതിപക്ഷ നേതാവും പിസിസി അധ്യക്ഷനും. എന്നാൽ എതിരഭിപ്രായമുണ്ടെ‌ന്നു മറ്റു നേതാക്കൾ നിലപാടെടുത്തതോടെയാണു തീരുമാനമുണ്ടാവാതിരുന്നതെ’ന്നു മുതിർന്ന നേതാക്കളിലൊരാൾ വെളിപ്പെടുത്തി.

പുരോഗതി പാർട്ടി സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നേതാക്കളുമായുള്ള ചർച്ചയിൽ കാര്യമായ പുരോഗതിയുണ്ടായെന്ന് അതോ‌റിറ്റി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. അവശേഷിക്കുന്ന പ്രശ്നങ്ങൾ ഇന്നു പരിഹരിക്കാനാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. മാരത്തൺ ചർച്ച കേരള നേതാക്കളുമായി മുല്ലപ്പള്ളി രാമചന്ദ്രൻ, സംസ്ഥാന വരണാധികാരി സുദർശൻ നച്ചിയപ്പൻ, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് എന്നിവർ നടത്തിയ ചർച്ച രണ്ടര മണിക്കൂറോളം നീണ്ടു.

ഇതിനുശേഷം പ്രശ്നപരിഹാരത്തിനു മൂവരുടെയും പ്രത്യേക കൂടിയാലോചന മൂന്നു ‌മണിക്കൂറിലേറെയും നടന്നു. ഇതിനിടെ, നീതിയുക്ത പ‌ട്ടികയ്ക്കു രൂപം നൽകാൻ രാഹുൽ ഗാന്ധി നൽകിയ സന്ദേശം, കേന്ദ്ര നേതൃത്വത്തിന്റെ പ്രത്യേക താൽപര്യത്തിനു സൂചനയായി. തർക്കമില്ലാത്തതു മൂന്നാൾക്ക് എംപിമാരിൽ പ്രവർത്തകസമിതിയംഗം എ.കെ. ആന്റണി, രാജ്യസഭ ഡപ്യൂട്ടി ചെയർമാൻ പി.ജെ. കുര്യൻ എന്നിവരൊഴികെയുള്ളവർ പട്ടികയെക്കുറിച്ച് എതിർപ്പ് അറിയിച്ചിരുന്നു. തിരഞ്ഞെടുപ്പ് അതോറിറ്റി അധ്യക്ഷനെന്ന നിലയിൽ മുല്ലപ്പള്ളി രാമചന്ദ്രനും നിഷ്പക്ഷ നില‌പാടു സ്വീകരിച്ചു. പട്ടികയിൽനിന്ന് ആരെയും ഒഴിവാക്കണമെ‌ന്നല്ല അർഹതയുള്ള ചിലരെക്കൂടി ഉൾപ്പെടുത്തണമെന്ന അഭിപ്രായമായിരുന്നു കെ.വി. തോമസ് ഉൾപ്പെടെ ചിലരുടേത്. ഒറ്റപ്പെട്ട കൂടിയാലോചനകൾക്കു പകരം രാഷ്ട്രീയകാര്യ സമിതിയെക്കൂടി ഉൾപ്പെടുത്തി സമഗ്ര ചർച്ചകൾ നടത്തിയിരുന്നെങ്കിൽ പ്രശ്നപ‌രിഹാരത്തിനു ഡൽഹിയിലെത്തേണ്ടായിരുന്നെന്നു പി.സി. ചാക്കോ പറഞ്ഞു.

എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, മുൻ കെപിസിസി പ്രസിഡന്റ് കെ. മുരളീധരൻ എംഎൽഎ, ഡൽഹിയുടെ ചുമതലയുള്ള എഐസിസി നേതാവ് പി.സി. ചാക്കോ, എംപിമാരായ എം.കെ. രാഘവൻ, ആന്റോ ആന്റണി, എം.ഐ. ഷാനവാസ് എന്നിവ‌രും ‌പങ്കെടുത്തു. കെ.വി. തോമസും ശശി തരൂരും കഴിഞ്ഞ ദിവസം അഭിപ്രായമറിയിച്ചു മടങ്ങിയിരുന്നു.oc

വൻ അഴിച്ചുപണി ഇനി ഡൽഹിയിലുണ്ടായില്ലെങ്കിൽ കെപിസിസി അംഗങ്ങളുടെ പുതിയ പട്ടികയിൽ നൂറിലേറെ പുതുമുഖങ്ങൾ വരും; ഇരുപതോളം വനിതകളും. 25 വയസ്സിൽ താഴെയുള്ളവർക്കും ഭേദപ്പെട്ട പ്രാതിനിധ്യം നൽകിയ പട്ടിക പൊതുവെ ‘ചെറുപ്പം’ നിറഞ്ഞതാണ്. എ–ഐ ഗ്രൂപ്പ് നേതൃത്വങ്ങൾ തയാറാക്കിയ പട്ടികയിൽ അതേസമയം ഗ്രൂപ്പുകൾക്കു പുറത്തുള്ള ചില നേതാക്കൾക്കു തൃപ്തിയില്ല. തങ്ങളുടെ നോമിനികൾക്ക് ഉദ്ദേശിച്ച പ്രാതിനിധ്യം കിട്ടിയില്ലെന്നാണു പരാതി. ഇതു ശ്രദ്ധയിൽപെട്ടതോടെ കേന്ദ്രതിരഞ്ഞെടുപ്പ് അതോറിറ്റി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും അതൃപ്തിയിലാണ്. ഈ തർക്കങ്ങൾ കൂടി പരിഹരിച്ചാലേ പട്ടിക അന്തിമമാകൂ. 282 പേരുടെ പട്ടികയിൽ 70 വയസ്സിൽ കൂടുതലുള്ളവർ ഏതാണ്ട് 15 പേർ മാത്രം എന്നാണു വിവരം. 60–70 പ്രായപരിധിയിൽ അൻപതിൽ താഴെ പേർ. 50–60 പ്രായത്തിൽ 110 പേർ. ബാക്കിയെല്ലാവരും അൻപതിൽ താഴെ പ്രായക്കാർ. ദലിത് വിഭാഗത്തിൽ നിന്നു 15 പേർ. ഇരുപതോളം വനിതകളുണ്ടെങ്കിലും അതു 10% എത്തിയിട്ടില്ല. കൂടാതെ പാർലമെന്ററി പാർട്ടിയിലുള്ള 15 പേരും ഏഴു മുൻ കെപിസിസി പ്രസിഡന്റുമാരും ഈ പട്ടികയിൽ സ്വാഭാവികമായും അംഗങ്ങളാകും. മുഴുവൻ എംപിമാരും എംഎൽഎമാരും കെപിസിസി ജനറൽ ബോഡിയിലുണ്ടാകും. ജനറൽ ബോഡിയിൽ നിന്നാണു നിർവാഹക സമിതിയെയും ഭാരവാഹികളെയും നിശ്ചയിക്കുക എന്നതിനാൽ ആ പട്ടികയിലും ചെറുപ്പക്കാർക്കും വനിതകൾക്കും നല്ല പ്രാതിനിധ്യം കിട്ടാം.
ഇനിയുള്ള തിരഞ്ഞെടുപ്പു പ്രക്രിയ
കേരളത്തിലെ സംഘടനാ തിരഞ്ഞെടുപ്പിനു തിരുവനന്തപുരം മുൻസിഫ് കോടതി പ്രഖ്യാപിച്ച സ്റ്റേ നീക്കുകയും തർക്കങ്ങൾ പരിഹരിക്കുകയും ചെയ്താൽ പട്ടിക ഡൽഹിയിൽ നിന്നു പുറത്തുവിടും. തുടർന്ന് ആ അംഗങ്ങൾ യോഗം ചേർന്നു പുതിയ കെപിസിസി പ്രസിഡന്റിനെ തീരുമാനിക്കാനുള്ള അധികാരം എഐസിസി പ്രസിഡന്റിനു കൈമാറി പ്രമേയം പാസാക്കും. ഒപ്പം 36 എഐസിസി അംഗങ്ങളെയും തിരഞ്ഞെടുക്കും. ഇക്കാര്യത്തിൽ ഹൈക്കമാൻഡ് നിർദേശം വരും.രാഹുൽ ഗാന്ധി എതിരില്ലാതെ എഐസിസി അധ്യക്ഷനാകുമെന്നാണ് എല്ലാ സൂചനയും. ആ തിരഞ്ഞെടുപ്പു കഴിഞ്ഞാലുള്ള പ്ലീനറി സമ്മേളനത്തിനു മുമ്പായി ഇവിടെ പിസിസി അധ്യക്ഷൻ വന്നേക്കും. എന്നാൽ പ്ലീനറി സമ്മേളനവും കഴിഞ്ഞു മതിയെന്നു തീരുമാനിച്ചാൽ വർഷാന്ത്യമേ ആ തീരുമാനമുണ്ടാകൂ. ഇക്കാര്യത്തിലെല്ലാം ഈ മാസം പത്തോടെ തീരുമാനമാകും.
ധാരണയോടെ ഗ്രൂപ്പുകൾ
ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, എം.എം.ഹസൻ എന്നിവരോടു ഡൽഹിയിലെത്താൻ കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി ആവശ്യപ്പെട്ടെങ്കിലും യാത്ര തീരുമാനമായില്ല. സാധ്യമായതിൽ മികച്ച പട്ടിക തയാറാക്കിയെന്ന വികാരം പങ്കുവയ്ക്കുന്ന ഉമ്മൻചാണ്ടി ഇനി ഡൽഹി ചർച്ചയുടെ ആവശ്യമില്ലെന്ന നിലപാടിലാണ്. വേങ്ങര ഉപതിരഞ്ഞെടുപ്പു കഴിയട്ടെയെന്ന മനോഭാവത്തിലാണു ചെന്നിത്തലയും ഹസനും. ഇന്നും നാളെയും വേങ്ങരയിലുള്ള മൂന്നു നേതാക്കളും അവിടെ നടക്കുന്ന ചർച്ചകളിൽ ധാരണയിലെത്തും. പട്ടികയുടെ കാര്യത്തിൽ ഇനി ഒരുമിച്ചു നീങ്ങാമെന്ന ധാരണയിലാണു ഗ്രൂപ്പുകൾ. പത്തോളം ബ്ലോക്കുകളിൽ നിന്നുള്ള കെപിസിസി പ്രതിനിധികളുടെ കാര്യത്തി‍ൽ അതേസമയം അവർക്കിടയിൽ‍ തർക്കങ്ങളുണ്ട്

Latest
Widgets Magazine