അദ്ഭുതകരമായി വണ്ണം കുറച്ച് ദമ്പതികള്‍; ഇവരുടെ പഴയതും പുതിയതുമായ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി  

 

 

വാഷിങ്ടണ്‍: എത്ര ശ്രമിച്ചിട്ടും ശരീര ഭാരം കുറയുന്നില്ലെന്ന് പരാതിപ്പെടുന്നവര്‍ യുഎസ് സ്വദേശികളായ ഈ ദമ്പതികളുടെ കഥ അറിയുക തന്നെ വേണം. ഒരു വര്‍ഷം കൊണ്ട് ഇവര്‍ കുറച്ചിരിക്കുന്നത് 170 കിലോയാണ്. ലെക്‌സി റീഡ് എന്ന യുവതിയും ഭര്‍ത്താവ് ഡാനിയുമാണ് തങ്ങളുടെ കഠിന പ്രയത്‌നത്തിലൂടെയും നിശ്ചയദാര്‍ഢ്യത്തിലൂടെയും അമിതഭാരം കുറിച്ചിരിക്കുന്നത്. ലെക്‌സിയുടേയും ഡാനിയുടെയും വണ്ണം കുറയ്ക്കുന്നതിനു മുമ്പും ശേഷവുമുള്ള ചിത്രങ്ങള്‍ കണ്ടു ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.  സ്‌കൂള്‍ കാലം തൊട്ടേ സുഹൃത്തുക്കളായിരുന്ന ഇരുവരും പത്തുവര്‍ഷം നീണ്ട പ്രണയത്തിന് ശേഷം 2015ല്‍ ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. വിവാഹശേഷം കുട്ടികളെക്കുറിച്ച് ആലോചിച്ചപ്പോഴാണ് ലെക്‌സിയുടെ വണ്ണം ഒരു പ്രശ്‌നമായി മാറിയത്. അങ്ങനെ ഒരു കുഞ്ഞിനുവേണ്ടി അവര്‍ വണ്ണം കുറയ്ക്കാന്‍ തീരുമാനിച്ചു. അതിനായി ആരോഗ്യപ്രദമായ ഭക്ഷണം മാത്രം കഴിക്കുന്നതിനൊപ്പം കൃത്യമായ വ്യായാമവും ആരംഭിച്ചിരുന്നു. ഒരിക്കലും സൈസ് സീറോ ആകണമെന്ന ആഗ്രഹത്തോടെയല്ല മറിച്ച് ആരോഗ്യവതിയായിരിക്കാനാണ് വണ്ണം കുറച്ചതെന്ന് ലെക്‌സി പറയുന്നു. അതിനായി ധാരാളം പ്രോട്ടീന്‍ ഉള്ള ആഹാരം കഴിക്കുന്നതിനൊപ്പം വറുത്തതും പൊരിച്ചതുമൊക്കെ ഉപേക്ഷിച്ചു. പുറത്തു നിന്നുള്ള ഭക്ഷണവും മദ്യമോ സോഡയോ തൊടാതെയും ആഴ്ചയില്‍ അഞ്ചുതവണ അരമണിക്കൂര്‍ വീതം വര്‍ക്കൗട്ട് ചെയ്തുമാണ് ലെക്‌സിയും ഡാനിയും പുതിയ രൂപത്തില്‍ എത്തിയത്.  വര്‍ഷം പകുതിയായപ്പോഴേക്കും കഠിന ശ്രമത്തിനു കാര്യമായ ഫലം കണ്ടു തുടങ്ങിയിരുന്നു. 123 കിലോയോളം കുറച്ച ലെക്‌സിയുടെ ഇപ്പോഴത്തെ ഭാരം 97 കിലോയാണ്. ലെക്‌സിയെ ഡാനി പ്രൊപോസ് ചെയ്യുന്ന സമയത്ത് അവളുടെ ഭാരം 220കിലോ ആയിരുന്നു. ലെക്‌സിയുടെ വണ്ണം കുറയ്ക്കല്‍ പ്രക്രിയകളെ നോക്കി നില്‍ക്കാതെ അവള്‍ക്കൊപ്പം ഡാനിയും കൂടിത്തുടങ്ങി. അങ്ങനെ ലെക്‌സിക്കൊപ്പം ജിമ്മിലേക്ക് ഡാനിയും പോകാന്‍ ആരംഭിച്ചു. ഇതോടെ ഡാനിയും അദ്ഭുതകരമായി വണ്ണം കുറച്ചു.

 

Latest
Widgets Magazine