മഞ്ചേശ്വരത്ത് സിപിഐഎം പ്രവര്‍ത്തകനെ കുത്തിക്കൊന്നു; ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് എന്ന് സിപിഐഎം

കാസര്‍ഗോഡ്: മഞ്ചേശ്വരത്ത് സിപിഐഎം പ്രവര്‍ത്തകനെ അക്രമിസംഘം കുത്തിക്കൊന്നു. സോങ്കാള്‍ പ്രതാപ് നഗറിലെ അബ്ദുള്‍ സിദ്ദിഖ്(21) ആണ് മരിച്ചത്. മോട്ടോര്‍ബൈക്കിലെത്തിയ മൂന്നംഗ കൊലയാളി സംഘമാണ് അബ്ദുള്‍ സിദ്ദിഖിനെ കുത്തിയത്. ഉടന്‍ തന്നെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി പൊലീസ് അറിയിച്ചു. അതേസമയം കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന ആരോപണവുമായി സിപിഐഎം രംഗത്തെത്തി. മഞ്ചേശ്വരം താലൂക്കില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം സിപിഐഎം ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.

Latest