രണ്‍ബീറിന്റെ മുഖത്ത് പോലും നോക്കാതെ ദീപിക; നടിയെ ചേര്‍ത്തുപിടിച്ച് റണ്‍ബീര്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തു; ദീപിക ഒഴിഞ്ഞുമാറി 

ഒരു കാലത്ത് ബോളിവുഡിലെ പ്രണയജോഡികളായിരുന്നു രണ്‍ബീര്‍ കപൂറും ദീപിക പദുക്കോണും. ആരാധകരെ നിരാശരാക്കിയാണ് ഇരുവരും വേര്‍പിരിഞ്ഞത്. തൊട്ടുപിന്നാലെ രണ്‍ബീര്‍ കത്രീനയുമായി പ്രണയത്തിലായെങ്കിലും ഡിപ്രഷനിലൂടെ കടന്നു പോവുകയായിരുന്നു ദീപിക. രണ്‍വീര്‍ സിങിന്റെ സൗഹൃദമാണ് ദീപികയെ പഴയ സ്ഥിതിയിലേക്ക് എത്തിച്ചത്. ഇപ്പോള്‍ ഇരുവരും പ്രണയത്തിലാണ്. ഫാഷന്‍ ഡിസൈനര്‍ മനീഷ് മല്‍ഹോത്രയുടെ ഷോയില്‍ പങ്കെടുക്കാന്‍ ദീപികയും റണ്‍ബീറും മൂന്ന് വര്‍ഷത്തിന് ശേഷം ഒരുമിച്ചെത്തി. എന്നാല്‍ റണ്‍ബീറിനോട് സംസാരിക്കാനോ സൗഹൃദം പങ്കിടാനോ ദീപിക തയാറായില്ല. തന്നെ ഏല്‍പ്പിച്ച ജോലി ചെയ്യുക മാത്രമാണ് ഫാഷന്‍ ഷോയില്‍ ദീപിക ചെയ്തത്. ഫോട്ടോഷൂട്ട് സമയത്ത് ദീപികയെ ചേര്‍ത്തുപിടിച്ച് പോസ് ചെയ്യാന്‍ ശ്രമിച്ച റണ്‍ബീറിന് നിരാശയാണ് ഉണ്ടായത്. ദീപിക റണ്‍ബീറിന്റെ അടുത്ത് നിന്ന് മാറുകയായിരുന്നു. സ്ത്രീകളെ ബഹുമാനത്തോടെയാണ് ഞാന്‍ കാണുന്നത്, എന്റെ അമ്മ എന്നെ അങ്ങനെയാണ് പഠിപ്പിച്ചിരിക്കുന്നതെന്ന് റണ്‍ബീര്‍ വേദിയില്‍ പറഞ്ഞപ്പോള്‍ എല്ലാവരും കൈയടിച്ചു. പക്ഷേ ദീപിക മാത്രം തലകുനിച്ച് നിന്നു. ഷബാന ആസ്മിയുടെ എന്‍ജിഒ ആയ മിജ്‌വാന്‍ വെല്‍ഫെയര്‍ സൊസൈറ്റിയാണ് ഫാഷന്‍ വീക്ക് സംഘടിപ്പിച്ചത്. വഹീദ റഹ്മാന്‍, ആശ പരേഖ്, നന്ദിത ദാസ്, ജാവേദ് അക്തര്‍, ഹുമ ഖുറേഷി നഷ്‌റത് ബരൂച, യാമി ഗൗതം, മൗനി റോയ് തുടങ്ങിയ ഒട്ടനവധി ബി ടൗണ്‍ താരങ്ങള്‍ പരിപാടിക്കെത്തി.

Latest
Widgets Magazine