നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.  സംസ്ഥാന പൊലീസിന്‍റെ അന്വേഷണം തൃപ്തികരമല്ലെന്നും സിബിഐ അന്വേഷണം വേണമെന്നുമാണ് ആവശ്യം. പക്ഷപാത പരമായ അന്വേഷണമാണ് സംസ്ഥാന പോലീസ് നടത്തുന്നത്. കേസിലെ പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തന്നെ പ്രതിയാക്കിയത്.  അതിനാൽ മറ്റൊരു ഏജൻസിയെക്കൊണ്ട് അന്വേഷിച്ച് സത്യം കണ്ടെത്തണമെന്നാണ് ദീലിപ് നല്‍കിയ ഹര്‍ജിയില്‍ ഉള്ളത്. 2017 ഫെബ്രുവരി 17 രാത്രിയാണ് നടി ഓടുന്ന വണ്ടിയില്‍ പീഡിപ്പിക്കപ്പെട്ടത്. തൃശ്ശൂരില്‍ നിന്നും കൊച്ചിയിലേക്ക് വരികയായിരുന്ന നടി കാറിനുള്ളില്‍ ആക്രമിക്കപ്പെടുകയായിരുന്നു. പള്‍സര്‍ സുനിയടക്കമുള്ളവരെ അറസ്റ്റ് ചെയ്തതിന് ശേഷം ഈ കേസുമായി ബന്ധപ്പെട്ട് ജൂലൈ പത്തിനാണ് നടന്‍ ദീലിപിനെ അറസ്റ്റ് ചെയ്തത്.  സഹ പ്രവര്‍ത്തകയോടുള്ള വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ ദിലീപ് ക്വട്ടേഷന്‍ നല്‍കിയെന്ന് കാണിച്ചാണ് പോലീസ് ദിലീപിനെ അറസ്റ്റ് ചെയ്യുന്നത്. 85ദിവസം ജയിലില്‍ കഴിഞ്ഞതിന് ശേഷമാണ് ദിലീപ് മോചിതനാകുന്നത്. ദിലീപിനെ എട്ടാം പ്രതിയാക്കി പോലീസ്  അന്തിമ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

നടി ആക്രമണ കേസില്‍ ദിലീപിനെ രക്ഷിക്കാന്‍ കൂറുമാറി മഞ്ജു വാര്യര്‍  രണ്ട് ദിവസത്തേക്കായി ദിലീപിന് പറക്കാം ദോഹയിലേക്ക്; കോടതി അനുമതി നല്‍കി ആ കുട്ടി നിലവിളിച്ചുകൊണ്ട് വീട്ടില്‍ വന്ന് പറഞ്ഞ കാര്യങ്ങളെ എനിക്കറിയാവൂ; ദിലീപാണ് ചെയ്തതെന്ന് ഞാന്‍ ഒരിടത്തും പറഞ്ഞിട്ടില്ല: ലാല്‍ ദിലിപീന് ഹൈക്കോടതിയില്‍ തിരിച്ചടി; നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി തള്ളി… നടി ആക്രമിക്കപ്പെട്ട കേസ് വൈകിപ്പിക്കാന്‍ ശ്രമിക്കരുത്; ഏതൊക്കെ രേഖകള്‍ വേണമെന്ന് അക്കമിട്ട് വ്യക്തമാക്കാന്‍ ദിലീപിനോട് ഹൈക്കോടതി; വനിതാ ജഡ്ജി വേണമെന്ന നടിയുടെ ഹര്‍ജിയില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടി
Latest
Widgets Magazine