പ്രണയ ജോഡികള്‍ ഒരുമിക്കുന്നു; നടന്‍ ദിലീപും കാവ്യാ മാധവനും ഇന്ന് വിവാഹിതരാകുന്നു

കൊച്ചി: നടന്‍ ദിലീപും കാവ്യാ മാധവനും ഇന്ന് വിവാഹിതരാകുന്നു. രാവിലെ ഏറണാകുളത്ത് കല്ലൂര്‍ വേദാന്ത ഹോട്ടലില്‍ വെച്ചാണ് വിവാഹമെന്നാണ് റിപ്പോര്‍ട്ട്. നടി മഞ്ജുവാര്യരുമായി വേര്‍പിരിഞ്ഞ ശേഷം ദിലീപ് കാവ്യയെ വിവാഹം കഴിക്കുമെന്ന അഭ്യൂഹം പ്രചരിച്ചിരുന്നെങ്കിലും ദിലീപോ, കാവ്യയോ വാര്‍ത്ത സ്ഥിരീകീരിച്ചിരുന്നില്ല.

ദിലീപിന്റെ മകള്‍ മീനാക്ഷി സമ്മതം മൂളിയതോടെയാണ് കാര്യങ്ങള്‍ വിവാഹത്തിലെത്തിയത്. അടുത്തിടെ മീനാക്ഷി, കാവ്യാ മാധവന്റെ വീട്ടില്‍ ഇടക്കിടെ പോയിരുന്നു. അവരുമായുളള അടുപ്പം വിവാഹത്തിലേയ്ക്ക് വഴിവെച്ചു

അതീവരഹസ്യമായി വളരെ അടുപ്പക്കാരോടു മാത്രമാണ് വിവരം പറഞ്ഞിരിക്കുന്നത്. അതും കാലത്ത് പറഞ്ഞ സ്ഥലത്ത് എത്തണമെന്നു മാത്രം. വിവാഹകാര്യമാണെന്ന വിവരം പുറത്തുവിട്ടിട്ടില്ല.

മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രണയജോടികളിലൊന്നായാണ് ഇരുവരേയും പ്രേക്ഷകര്‍ സ്വീകരിച്ചത്. 21 സിനിമകളിലാണ് ഇവര്‍ ഒരുമിച്ച് അഭിനയിച്ചത്. അതില്‍ ദോസ്ത്, ഡാര്‍ലിങ് ഡാര്‍ലിങ്, ചൈനാ ടൗണ്‍, പെരുമഴക്കാലം, ട്വന്റി ട്വന്റി എന്നിവയൊഴികെയുള്ള ചിത്രങ്ങളില്‍ ജോഡികളായിരുന്നു. അതില്‍ മിക്കതും വന്‍ ഹിറ്റുകളുമായിരുന്നു.

ദിലീപിന്റെയും കാവ്യയുടെയും കരിയര്‍ ഗ്രാഫിലും ചില സമാനതകളുണ്ട്. കമല്‍ സംവിധാനം ചെയ്ത ‘പൂക്കാലം വരവായി’ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് കാവ്യയുടെ സിനിമാപ്രവേശനം. 1991 ല്‍ ഇറങ്ങിയ ഇതേ ചിത്രത്തിലൂടെത്തന്നെ സഹസംവിധായകനായായിരുന്നു ദിലീപും സിനിമാരംഗത്ത് എത്തിയത്. ശേഷം ദിലീപ് അഭിനയരംഗത്തേക്കു കൂടുമാറി.

1999 ല്‍ കാവ്യ ആദ്യമായി നായികാവേഷത്തിലെത്തിയ ‘ചന്ദ്രനുദിക്കുന്ന ദിക്കില്‍’ എന്ന ലാല്‍ജോസ് ചിത്രത്തില്‍ ദിലീപായിരുന്നു നായകന്‍. തുടര്‍ന്ന് തെങ്കാശിപ്പട്ടണം, ഡാര്‍ലിങ് ഡാര്‍ലിങ്, റണ്‍വേ, മീശമാധവന്‍, മിഴി രണ്ടിലും, തിളക്കം, കൊച്ചിരാജാവ് തുടങ്ങി ജനശ്രദ്ധ നേടിയ മിക്ക ദിലീപ് ചിത്രത്തിലും നായികാ വേഷത്തില്‍ കാവ്യയുമുണ്ടായിരുന്നു. ഇരുവരും തമ്മിലുള്ള അഭിനയത്തിലെ കെമിസ്ട്രി പ്രേക്ഷകര്‍ സ്വീകരിച്ചതിന്റെ തെളിവൂകൂടിയായിരുന്നു ഈ വിജയങ്ങള്‍.

2009 ല്‍, കുവൈത്തില്‍ ബാങ്ക് ഉദ്യോഗസ്ഥനായ നിശാല്‍ ചന്ദ്രയുമായുള്ള വിവാഹത്തിനു ശേഷം അഭിനയത്തിനു വിരാമമിട്ട് കുവൈത്തിലേക്കു പോയ കാവ്യ, വേര്‍പിരിയലിനുശേഷം 2010 ല്‍ സിനിമയിലേക്കു മടങ്ങിയെത്തിയതും ദിലീപ് ചിത്രത്തിലൂടെത്തന്നെ. മമ്മാസ് സംവിധാനം ചെയ്ത ‘പാപ്പി അപ്പച്ച’യിലൂടെ ആയിരുന്നു ഈ മടക്കം. ശേഷം ഇരുവരും ഒരുമിച്ച ‘വെള്ളരിപ്രാവിന്റെ ചങ്ങാതി’യും വിജയമായി. അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഇരുവരും ഒരുമിച്ച ‘പിന്നെയും’ എന്ന ചിത്രമൊരുക്കിയത് അടൂര്‍ ഗോപാലകൃഷ്ണനാണ്.

1998 ഒക്ടോബര്‍ 20 നായിരുന്നു ദിലീപിന്റെ ആദ്യ വിവാഹം. നടിയും നര്‍ത്തകിയുമായ മഞ്ജു വാരിയരുമൊത്തുള്ള ദാമ്പത്യം നീണ്ടു നിന്നത് 16 വര്‍ഷം. 2014 ജൂലൈയില്‍ വിവാഹ മോചനക്കേസ് കോടതിയിലെത്തി. സംയുക്ത ഹര്‍ജി കോടതി അനുവദിച്ചതോടെ 2015 ജനുവരി 31 ന് ഇരുവരും നിയമപരമായി വേര്‍പിരിഞ്ഞു. ഈ ബന്ധത്തില്‍ ഒരു മകളുണ്ട്.

അടിപതറി !…ദിലീപ് വര്‍ഷങ്ങളോളം അഴിക്കുള്ളിലോ..?കുറ്റപത്രം ഒക്ടോബര്‍ 8ന് അങ്കമാലി കോടതിയില്‍ സമര്‍പ്പിക്കും; ജീവപര്യന്തം തടവുശിക്ഷയ്ക്കുള്ള കുറ്റങ്ങള്‍ പ്രമുഖ നേതാവിന്റെ മകന്‍ ഗൂഢാലോചന നടത്തിയെന്ന് കാവ്യ .തന്ത്രം പാർട്ടിയെ വരുതിയിലാക്കാൻ . എല്ലാം പിഴച്ചു !..വിചാരണ കഴിയാതെ ദിലീപ് പുറത്തിറങ്ങില്ല… 20 വര്‍ഷമോ ജീവപര്യന്തമോ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ അച്ഛനെ തീര്‍ക്കുമെന്ന് അമ്മയുടെ ഉറ്റ സുഹൃത്തായ അയാള്‍ ശപഥം ചെയ്തിട്ടുണ്ട്:സത്യം അറിയുന്നതുകൊണ്ടാണ് സ്വന്തം അമ്മയെ എതിർക്കുന്നത്- മീനാക്ഷി ദിലീപ് രമ്യാ നമ്പീശനെ വിളിച്ചു !…കുറ്റകൃത്യത്തിന്റെ ‘കിംഗ് പിൻ ദിലീപാണ് !..
Latest