പ്രസവ ശസ്ത്രക്രിയക്ക് ശേഷം യുവതിയുടെ വയറ്റിനകത്ത് ടവ്വല്‍ നിക്ഷേപിച്ചു; ഡല്‍ഹിയില്‍ ഡോക്ടര്‍ പിടിയില്‍

പ്രസവ ശസ്ത്രക്രിയക്ക് ശേഷം യുവതിയുടെ വയറ്റില്‍ ടവ്വല്‍ ഉപേക്ഷിച്ച ഡോക്ടര്‍ അറസ്റ്റില്‍. കിഴക്കന്‍ ഡല്‍ഹിയിലെ ഖിച്ദിപൂര്‍ മേഖലയിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി ഹോസ്പിറ്റലിലെ ഡോക്ടറാണ് പിടിയിലായത്. യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയിലാണ് അറസ്റ്റ്.

2016 ഫെബ്രുവരി 24 നാണ് പ്രസവ വേദനയെ തുടര്‍ന്ന് കിരണും ഭര്‍ത്താവും ഈ ഹോസ്പിറ്റലെത്തിയത്. തുടര്‍ന്ന് ഓപ്പറേഷന്‍ നടത്തി കുഞ്ഞിന് ജന്മം നല്‍കുകയും ചെയതു. എന്നാല്‍ ഓപ്പറേഷനു ശേഷം വയറ്റില്‍ ടവ്വല്‍ അകപ്പെട്ടതിനാല്‍ ഓപ്പറേഷന് ശേഷം കിരണിന് നല്ല വേദന അനുഭവപ്പെട്ടു തുടങ്ങി. വീട്ടില്‍ വന്ന ശേഷവും ഇത് തുടര്‍ന്നു. ഇതേ കാരണം ചുണ്ടിക്കാട്ടി പല തവണ ഡോക്ടറെ സമീപിച്ചെങ്കിലും വേദനയ്ക്ക് ശമനം ഉണ്ടായില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. വേദന ഓപ്പറേഷന്‍ കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞും തുടര്‍ന്നു.

ഒടുവില്‍ 2017 മെയ്യില്‍ കിരണും ഭര്‍ത്താവും മറ്റൊരു ആശുപത്രിയില്‍ ചികിത്സ തേടി. അവിടെ വച്ച് നടത്തിയ പരിശോധനയിലാണ് വയറില്‍ ടവ്വല്‍ കുടുങ്ങി കിടക്കുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് മറ്റൊരു ഓപ്പറേഷന്‍ നടത്തി ടവ്വല്‍ പുറത്തെടുത്തു. ഇതേ തുടര്‍ന്നാണ് പ്രസവ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാര്‍ക്കെതിരെ പരാതി നല്‍കാന്‍ ബന്ധുക്കള്‍ തീരുമാനിച്ചത്.

Latest
Widgets Magazine