ലോകത്തിലെ ഏറ്റവും വലിയ ഇന്‍ഡോര്‍ തീം പാര്‍ക്ക് ദുബായില്‍; 1000കോടി മുടക്കി നിര്‍മ്മിക്കുന്ന പാര്‍ക്ക് വിസ്മയിപ്പിക്കും

43761_1461903362

പുതിയൊരു ലോകം, വിസ്മയിപ്പിക്കുന്ന കാഴ്ച, തണുത്ത അന്തരീക്ഷം.. ഈ സുഖസൗകര്യങ്ങള്‍ അനുഭവിക്കണമെങ്കില്‍ കടലു കടക്കേണ്ടി വരും. ലോകത്തിലെ ഏറ്റവും വലിയ ഇന്‍ഡോര്‍ തീം പാര്‍ക്ക് കാണാന്‍ ആര്‍ക്കാണ് ആഗ്രഹമില്ലാതിരിക്കുക. വൈകാതെ ദുബായ് അങ്ങനെയൊരു പേരില്‍ അറിയപ്പെടും. മറ്റൊരു ലോക റെക്കോര്‍ഡ് കൂടി ദുബായ് നേടാന്‍ പോവുകയാണ്.

ഐഎംജി വേള്‍ഡ്‌സ് ഓഫ് അഡ്വന്‍ജര്‍ എന്ന ഇന്‍ഡോര്‍ തീം പാര്‍ക്ക് ഓഗസ്റ്റില്‍ തുറക്കും. ലോകത്തിലെ ഏറ്റവും വലി ഇന്‍ഡോര്‍ തീം പാര്‍ക്കാണിത്. 1000 കോടി മുടക്കുള്ളതും 15 ലക്ഷം സ്‌ക്വയര്‍ ഫീറ്റുള്ളതുമായ ഈ ലോകത്ത് ചെന്നാല്‍ പുറംലോകത്തെ ചൂടറിയില്ല. പൂര്‍ണമായും പുറം ലോകത്ത് നിന്ന് വേര്‍തിരിച്ച് നിര്‍ത്തിയിരിക്കുന്ന പാര്‍ക്കിനകത്ത താപനില നിയന്ത്രിക്കപ്പെട്ടിട്ടുണ്ട്. തുറക്കുന്നതിന് മുമ്പ് തന്നെ പാര്‍ക്കിലേക്കുള്ള ടിക്കറ്റുകള്‍ വില്‍പനയ്ക്ക് വച്ചിട്ടുണ്ട്. നാല് സോണുകളാണ് പാര്‍ക്കിലുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

vq_3

കാര്‍ട്ടൂണ്‍ നെറ്റ് വര്‍ക്ക്, ലോസ്റ്റ് വാലി ഡിനോസര്‍ അഡ്വവന്‍ജര്‍, ഐഎംജി ബൗലെവാര്‍ഡ് റൈഡ്‌സ്, അമ്യൂസ്‌മെന്റ് അട്രാക്ഷന്‍സ് എന്നിവയാണവ. ജനപ്രിയമായ സ്‌ക്രീന്‍ കഥാപാത്രങ്ങളെ അടിസ്ഥാനമാക്കിയാണ് ചില പ്രധാനപ്പെട്ട റൈഡുകള്‍ തയ്യാറാക്കിയിരിക്കുന്നത്. 26 ഫുട്‌ബോള്‍ പിച്ചുകളുടെ അത്ര വലുപ്പമുള്ള ഇന്‍ഡോര്‍ അരീനയാണ് ഇവിടെയുള്ളത്. ഇവിടെ ഒരേ സമയം 30,000 പേര്‍ക്ക് ഇരിക്കാനാവും. പാര്‍ക്കിന്റെ ആദ്യ വര്‍ഷത്തില്‍ തന്നെ ഇവിടെ 4.5 മില്യണ്‍ സന്ദര്‍ശഖര്‍ എത്തുമെന്നാണ് ഡിസൈനര്‍മാര്‍ പ്രതീക്ഷിക്കുന്നത്. മുതിര്‍ന്നവര്‍ക്ക് പാര്‍ക്കില്‍ പ്രവേശിക്കുന്നതിനുള്ള ചാര്‍ജ് ഏതാണ്ട് 56 പൗണ്ടാണ്.

ഇതിലൂടെ 20 സിഗ്നേച്ചര്‍ റൈഡുകളും മറ്റും സന്ദര്‍ശിക്കാനാവും. ഇതില്‍ ലൈവ് ഷോകളും 5 ഡി സിനിമയും ഉള്‍പ്പെടുന്നുണ്ട്. പാര്‍ക്കിന്റെ അവസാന മിനുക്കുപണിയാണ് ഇപ്പോള്‍ നടക്കുന്നത്. ഇന്റര്‍നാഷണല്‍ ഫാമിലി എന്റര്‍ടെയിന്മെന്റ് ഹോട്ട്‌സ്‌പോട്ടാക്കി ദുബായിയെ മാറ്റുകയും പാര്‍ക്കിലൂടെ ലക്ഷ്യമിടുന്നുണ്ടെന്ന് ഇതിന്റെ വെബ്‌സൈറ്റ് വ്യക്തമാക്കുന്നു.

പാര്‍ക്ക് ഓഗസ്റ്റ് 15ന് തുറക്കുമെന്നാണ് ലോക്കല്‍ ഡെവലപറായ മുസ്തഫ ഗലാദരി ഗ്രൂപ്പ് ഇക്കഴിഞ്ഞ ഞായറാഴ്ച വെളിപ്പെടുത്തിയിരിക്കുന്നത്. ദുബായിലെ അന്താരാഷ്ട്ര തലത്തിലുള്ള ആദ്യ ലെഷര്‍ ആന്‍ഡ് എന്റര്‍ടെയിന്മെന്റ് കേന്ദ്രമായിരിക്കും ഇതെന്നാണ് പാര്‍ക്കിന്റെ എക്‌സിക്യൂട്ടീവ് കോ-ചെയര്‍മാന്മാരും ഉടമകളുമായ ഇല്യാസ് ഗലാദരിയും മുസ്തഫ ഗലാദരിയും പറയുന്നത്. തങ്ങളുടെ അതിഥികള്‍ക്ക് പരമാവധി വിനോദം പ്രദാനം ചെയ്യുകയാണ് ലക്ഷ്യമെന്നും അവര്‍ വ്യക്തമാക്കുന്നു.

സമീപകാലത്തായി നിരവധി അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍ ദുബായില്‍ പൊങ്ങി വരുന്നുണ്ട്. ഇതിലൂടെ ടൂറിസം രംഗത്ത് മേല്‍ക്കൈ നേടാനാണ് ദുബായ് ശ്രമിക്കുന്നത്. മറ്റൊരു തീംപാര്‍ക്കിന്റെ ആര്‍ക്കിടെക്ചറല്‍ മോഡല്‍ ദുബായ് കഴിഞ്ഞ മാസം വെളിപ്പെടുത്തിയിരുന്നു. ദുബായ് പാര്‍ക്ക്‌സ് ആന്‍ഡ് റിസോര്‍ട്ട്‌സ് എന്നാണിത് അറിയപ്പെടുന്നത്. 1.98 ബില്യണ്‍ പൗണ്ട് മുടക്ക് മുതലുള്ള പാര്‍ക്കാണിത്. മൂന്ന് തീം പാര്‍ക്കുകള്‍, ഒരു വാട്ടര്‍ പാര്‍ക്ക്, ഒരു ഹോട്ടല്‍, തീംഡ് ഡൈനിങ് ആന്‍ഡ് ഷോപ്പിങ് ഏരിയ എന്നിവയാണിതില്‍ ഉള്‍പ്പെടുന്നത്. 25 മില്യണ്‍ സ്‌ക്വയര്‍ ഫീറ്റിലാണിവ നിലകൊള്ളുന്നത്.

Top