രണ്ട് പെണ്‍കുട്ടികള്‍ ഒളിച്ചോടിയ സംഭവം ലൗ ജിഹാദ് അല്ല; അവര്‍ പോയത് വേറൊരു ആഗ്രഹത്താലാണ്  

 

 

ബെളഗാവി : കര്‍ണാടകയിലെ ബെളഗാവിയില്‍ നിന്ന് ഡിസംബര്‍ രണ്ടിന് രണ്ട് ഹിന്ദു പെണ്‍കുട്ടികളെ കാണാതായി. ഇതോടെ,സംഭവം ലൗ ജിഹാദ് ആണെന്ന് ആരോപിച്ച് ഒരു വിഭാഗം ആളുകള്‍ വര്‍ഗീയ ധ്രുവീകരണത്തിന് കോപ്പുകൂട്ടി. എന്നാല്‍ സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുവന്നതോടെ ഇവരുടെ വാദങ്ങള്‍ പൊളിഞ്ഞു. ബന്ധുക്കളായ പെണ്‍കുട്ടികളെ പൊലീസ് സംഘം മുംബൈയില്‍ നിന്ന് കണ്ടെത്തി.  ഇവരെ ബെളഗാവിയിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്തു. മുംബൈയിലെ ഒരു ഫാക്ടറിയിലാണ് ഇവരെ കണ്ടെത്തിയത്. ഇവര്‍ അവിടെ ജോലിയെടുക്കുകയായിരുന്നു. ജോലിയന്വേഷിച്ചാണ് ഈ പെണ്‍കുട്ടികള്‍ മുംബൈയിലേക്ക് തിരിച്ചത്. ജോലിയെടുത്ത് സമ്പാദിച്ച് സ്വന്തം കാലില്‍ നിന്ന് സ്വതന്ത്രമായി ജീവിക്കാനായി ഇറങ്ങിത്തിരിക്കുകയായിരുന്നു ഇരുവരും.

 

 

 

വീട്ടില്‍ ഇവര്‍ക്ക് യാതൊരു സ്വാതന്ത്ര്യവുമുണ്ടായിരുന്നില്ല. അതുകൊണ്ടാണ് ആരുമറിയാതെ ഒളിച്ചോടി ജോലി തേടിയത്.പെണ്‍കുട്ടികളെ കാണാതായപ്പോള്‍ ഒരു വിഭാഗം വര്‍ഗീയവാദികളാണ് ലൗ ജിഹാദ് ആണെന്ന് ആരോപിച്ച് പൊലീസ് അന്വേഷണവും തിരച്ചിലും ആവശ്യപ്പെട്ട് രംഗത്തെത്തിയത്.പൊലീസിന് മേല്‍ ശക്തമായ സമ്മര്‍ദ്ദമാണ് ഇവരില്‍ നിന്നുണ്ടായത്. എന്നാല്‍ പൊലീസ് കൃത്യമായ അന്വേഷണത്തിലൂടെ ഇരുവരെയും കണ്ടെത്തുകയും ചെയ്തു. പക്ഷേ സംഭവം ലൗജിഹാദ് അല്ലെന്ന് വ്യക്തമായതോടെ ആര്‍ക്കും മിണ്ടാട്ടമില്ല. തങ്ങള്‍ നടത്തിയ വ്യാജ പ്രചരണത്തില്‍ മാപ്പ് പറയാന്‍ ഇവര്‍ ഒരുക്കമല്ലെന്നതുമാണ് വൈരുദ്ധ്യം.

Latest
Widgets Magazine