ഭാര്യയുടെ കിടപ്പുമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച് നിരീക്ഷണം: ഭര്‍ത്താവ് പിടിയില്‍

പൂനെ: വേര്‍പിരിഞ്ഞു കഴിയുന്ന ഭാര്യയ്ക്ക് അന്യപുരുഷനുമായി ബന്ധമുണ്ടെന്ന് സംശയിച്ച് കിടപ്പു മുറിയില്‍ ഒളിക്യാമറ സ്ഥാപിച്ചയാള്‍ പിടിയില്‍. പൂനെയില്‍ താമസിക്കുന്ന ഭാര്യയുടെ മുറിയില്‍ ബാംഗ്ലൂരില്‍ നിന്നുള്ള നാല്‍പ്പത്തിയഞ്ചുകാരനാണ് ക്യാമറ സ്ഥാപിച്ചത്. 20 വര്‍ഷം മുന്‍പാണ് ഇരുവരും വിവാഹിതരായത്.

ഒരു വര്‍ഷത്തിന് ശേഷം ഇയാള്‍ വിദേശത്തേയ്ക്ക് പോയതോടെ ഇരുവരും തമ്മില്‍ അകന്നു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചെത്തിയെങ്കിലും മാനസികമായി ഏറെ അകന്നിരുന്നു. ഇടയ്ക്ക് ഒരുമിച്ച് താമസിക്കാന്‍ ശ്രമിച്ചെങ്കിലും ബന്ധം അധികകാലം നീണ്ടു നിന്നില്ല.

തുടര്‍ന്ന് ഇയാള്‍ ജോലിക്കായി ബാംഗ്ലൂരില്‍ താമസമാക്കി. ഏക മകന്‍ ഭാര്യയ്‌ക്കൊപ്പം പൂനെയിലായിരുന്നു. മകനെ കാണാനാണെന്ന് പറഞ്ഞ് ഇടയ്ക്ക് പൂനെയിലെ ഫ്‌ലാറ്റില്‍ എത്തുമായിരുന്നു. ഇതിനിടയ്ക്ക് എപ്പഴോ ആണ് ക്യാമറ സ്ഥാപിച്ചതെന്ന് കരുതുന്നു. മുറിയില്‍ ക്യാമറ കണ്ടെത്തിയ സ്ത്രീ പോലീസിനെ അറിയിക്കുകയായിരുന്നു. അന്വേഷണത്തിനൊടുവില്‍ ഭര്‍ത്താവ് കുടുങ്ങുകയായിരുന്നു.

Latest
Widgets Magazine