അവിഹിത ബന്ധം കണ്ടുപിടിച്ചതിന് ഭാര്യയെ കടിച്ചു; കേസായപ്പോള്‍ മാപ്പ് ചോദിച്ച് ഭര്‍ത്താവ്

ഭാര്യയെ കടിക്കുകയും ഉപദ്രവിക്കുകയും അസഭ്യം പറയുകയും ചെയ്തെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ അറബ് പൗരനെതിരെ ഷാര്‍ജ പൊലീസ് കേസെടുത്തു. എന്നാല്‍ താന്‍ പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ ഭാര്യയെ ഉപദ്രവിച്ചതാണെന്ന് സമ്മതിച്ച ഭര്‍ത്താവ് മാപ്പ് പറഞ്ഞെങ്കിലും ഭാര്യ അത് അംഗീകരിക്കാന്‍ തയ്യാറായില്ല. പെട്ടെന്നുണ്ടായ ഉപദ്രവമല്ലെന്നും തന്നെ പലതവണ മര്‍ദ്ദിച്ചിട്ടുണ്ടെന്നും ഭാര്യ കോടതിയെ അറിയിച്ചു. പല തവണ കടിക്കുകയും ചവിട്ടുകയും വീട്ടുപകരണങ്ങള്‍ കൊണ്ട് മര്‍ദ്ദിക്കുകയും ചെയ്തു. ഭര്‍ത്താവ് തന്നെ വഞ്ചിക്കുകയാണെന്ന് താന്‍ കണ്ടുപിടിച്ചതോടെയാണ് ഇത്തരം ഉപദ്രവം തുടങ്ങിയത്.

ഉപദ്രവം കാരണം താന്‍ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. ഭര്‍ത്താവിനെ സാമ്പത്തികമായി സഹായിക്കുന്നുണ്ട്. ഉപദ്രവത്തിന് പുറമെ മകളുടെ മുന്നില്‍ വെച്ച് തന്നെ വിവാഹ മോചനം ചെയ്തുവെന്നും ഭാര്യ ആരോപിച്ചു. കൈയ്യില്‍ പലയിടങ്ങളിലും പരിക്കുള്ളതായി വ്യക്തമാക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടും കോടതിയില്‍ ഹാജരാക്കി. ഭര്‍ത്താവിന്റെ ക്ഷമാപണം അംഗീകരിച്ച് ഒരുമിച്ച് ജീവിക്കാന്‍ തയ്യാറാണോയെന്ന് ജ‍ഡ്ജി ചോദിച്ചെങ്കിലും വിസമ്മതിക്കുകയായിരുന്നു. തനിക്ക് ഒരു അവസരം കൂടി നല്‍കണമെന്നും ഭര്‍ത്താവ് കോടിതിയില്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കേസ് അടുത്ത മാസത്തേക്ക് മാറ്റിവെച്ചു.

Latest
Widgets Magazine