കമല്‍ഹാസന്‍ തിരുവനന്തപുരത്തെത്തിയത് ദിലീപിനെ രക്ഷിക്കാൻ !..ജയറാം ജയിലിലെത്തിയത് സന്ദേശം കൈമാറാന്‍,ഗൂഡാലോചന ചെന്നൈ കേന്ദ്രീകരിച്ച്.പിണറായി സർക്കാറിന്റെ മനസ് മാറിയോ ?

തിരുവനന്തപുരം :കമല്‍ഹാസന്‍ തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടത് ദിലീപിന് അനുകൂലമായ നീക്കം നടത്താണ് എന്നാണെന്നു റിപ്പോർട്ട് .കൊച്ചിയില്‍ യുവ നടിയെ ആക്രമിച്ച കേസില്‍ ജയിലിലുള്ള ദിലീപിന് അനുകൂലമായി ഭരണതലത്തില്‍ സമ്മര്‍ദം ചൊലുത്താനാണെന്ന് സിനിമക്കാര്‍ക്കിടയില്‍ തന്നെ സംസാരമുണ്ട്. കമലിന്റെ വരവ് ദിലീപിന് സഹായമൊരുക്കാനാണെന്ന് പ്രമുഖ നിര്‍മാതാവ് പറഞ്ഞു. എന്നാല്‍ പേരു വെളിപ്പെടുത്താന്‍ അദേഹം വിസമ്മതിക്കുകയും ചെയ്തു.

കമല്‍ഹാസനും ചെന്നൈയില്‍ താമസിക്കുന്ന ഒരു മലയാളം നടനും അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും ഒന്നിച്ച് നിരവധി സിനിമകളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ദിലീപുമായും കമലിന് നല്ല ബന്ധമാണുള്ളത്. ആ സൗഹൃദമാണ് കമലിനെ തലസ്ഥാനത്തെത്തിച്ചതെന്നാണ് സംവിധായകന്‍ പറയുന്നത്. പോലീസും സര്‍ക്കാരും ദിലീപ് കേസില്‍ ശക്തമായ നടപടിയുമായി മുന്നോട്ട് പോകുകയാണ്. ദിലീപിന് അനുകൂലമായി കാര്യങ്ങളുടെ ഗതി മാറ്റുകയാണത്രേ ഉലകനായകന്റെ വരവിന്റെ ലക്ഷ്യം.

കമല്‍ വന്നു പോയതിന്റെ തൊട്ടടുത്തദിവസം ഈ കുടുംബനായകന്‍ ദിലീപിനെ ജയിലിലെത്തി കാണുകയും ഓണക്കോടി സമ്മാനമായി നല്കുകയും ചെയ്തിരുന്നു. ദിലീപ് അറസ്റ്റിലായപ്പോള്‍ ‘ആ കുറ്റവാളി’ എന്ന് പരസ്യമായി ദിലീപിനെ തള്ളിപ്പറഞ്ഞ വ്യക്തിയാണ് ജയിലിലെത്തി താരത്തിന് പരസ്യപിന്തുണ നല്കിയതെന്നതും ശ്രദ്ധേയമാണ്. പ്രമുഖ നടന്മാരും സംവിധായകരും ഒപ്പം നിര്‍മാതാക്കളും കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ ജയിലിലെത്തി നടനെ സന്ദര്‍ശിച്ചതും കാറ്റിന്റെ ഗതി എങ്ങോട്ടാണെന്നതിന്റെ വ്യക്തമായ സൂചനയാണ്. ദിലീപിന് അടുത്തതവണ ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിക്കുമെന്ന് അടുത്ത സുഹൃത്തുക്കള്‍ പറയുന്നു. നിയമവിദഗ്ധരും വിരുദ്ധ അഭിപ്രായക്കാരല്ല. ജാമ്യം കിട്ടിയാലുടന്‍ രാമലീല റിലീസ് ചെയ്യാനാണ് തീരുമാനം.തമിഴ്‌നാട് രാഷ്ട്രീയത്തില്‍ കാലെടുത്തുവയ്ക്കാന്‍ ഒരുങ്ങുന്ന കമല്‍ഹാസന്‍ എന്തിനാണ് കേരള മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിക്കുന്നത്. തമിഴ്‌നാട്ടില്‍ യാതൊരു പ്രസക്തിയുമില്ലാത്ത സിപിഎം നേതാവിനെ കേരളത്തിലെത്തി കാണേണ്ട എന്തു രാഷ്ട്രീയ സാഹചര്യമാണ് നിലവിലുള്ളത്. ഫാസിസത്തിന് എതിരായ പോരാട്ടത്തില്‍ ഒപ്പമുണ്ടെന്ന സന്ദേശം നല്കാനാണ് ഉലകനായകന്‍ വന്നതെന്ന് പറയപ്പെടുന്നു എന്ന് രാഷ്ട്രദീപിക റിപ്പോർട്ട് ചെയ്യുന്നു.അടുത്ത ദിവസം തന്നെ ദിലീപ് വീണ്ടും ജാമ്യ ഹർജി കൊടുക്കുന്നുണ്ട് എന്ന് റിപ്പോട്ട് ഉണ്ട് .പുതിയ ജാമ്യ ഹർജി വരുമ്പോൾ പോലീസിനെ കൊണ്ട് അനുകൂല നിലപാട് എന്ടുപ്പിക്കാനുള്ള നീക്കം എന്നും പറയപ്പെടുന്നു .

രാമലീല പ്രേക്ഷകർ കാണട്ടെ കാഴ്ചയുടെ നീതി പുലരട്ടെ!..ദിലീപ് ചിത്രം എന്നതിന്റെ പേരില്‍ രാമലീലയ്‌ക്കെതിരേ പ്രചരണം നടത്തുന്നതിനെ വിമര്‍ശിച്ച് മഞ്ജുവാര്യര്‍ നാദിര്‍ഷായുടേയും കാവ്യയുടേയും ജാമ്യാപേക്ഷ ജസ്റ്റിസ് ഉബൈദിന്റെ മുന്നിൽ !ജസ്റ്റിസ് ഉബൈദിന്റെ ബഞ്ചില്‍ നിന്നുണ്ടായ അനുകൂല പരാമര്‍ശങ്ങളിൽ പ്രതീക്ഷ ..കാവ്യയ്ക്കും നാദിര്‍ഷയ്ക്കും ജാമ്യം കിട്ടും ? ദിലീപിന് ഇനി കാവ്യയെ കാണാനും സംസാരിക്കാനും അനുമതിയില്ല ശപിക്കരുതെന്ന് പറഞ്ഞായിരുന്നു ദിലീപേട്ടന്റെ ഫോണ്‍കോള്‍’ വെളിപ്പെടുത്തലുമായി നടി ഷംന കാസിം ദിലീപിനെതിരേ അഞ്ച് പേരുടെ നിര്‍ണായക മൊഴികൾ !.ദിലീപ് പുറം ലോകം കാണില്ല!.?
Latest