ദിലീപിന്റെ അറസ്റ്റിന് പിന്നാലെ ചങ്കിടിപ്പോടെ മൂന്ന് കോൺഗ്രസ് എംഎൽഎമാർ അവ൪ ആരൊക്കെ???

ദിലീപിനെ അറസ്റ്റ് ചെയ്തപ്പോൾ പെട്ടന്ന് കോൺഗ്രസ് ഒന്നുപകച്ചു. ഇത്രയും വലിയ ഒരു താരത്തെ പൊലീസ് അറസ്റ്റ് ചെയ്യുന്നത് കേരളചരിത്രത്തിൽ ആദ്യമായാണ് എന്നതുതന്നെ കാരണം. ആരും വിശ്വസിച്ചിരുന്നില്ല ഇങ്ങനെ ഒരു അറസ്റ്റ് നടക്കുമെന്ന്, പ്രത്യേകിച്ച് കോൺഗ്രസുകാർ. പിണറായിയും ദിലീപുമൊത്തുള്ള ചിത്രമൊക്കെ തപ്പിയെടുത്ത് പൊലീസിനുള്ള അഭിനന്ദനത്തിന്റെ പ്രഭ മറയ്ക്കാാനുള്ള ദുർബലശ്രമത്തിലാണ് കോൺഗ്രസുകാർ. ദിലീപിന്റെ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്താത്തതിനെ വിമർശിച്ച് നടന്ന ചെന്നിത്തല, ദിലീപ് കേരളത്തിന് അപമാനമാണെന്നൊക്കെ കാച്ചി ട്രാക്കിലൊന്ന് തിരിച്ചുവന്നുകഴിഞ്ഞു. എല്ലാവരും വരുമ്പോളും മൂന്ന് കോൺഗ്രസ് എം എൽ എമാർ ഇപ്പോൾ ഭയചകിതരാണെന്നാണ് റിപ്പോർട്ടുകൾ

പ്രത്യേകിച്ച് പുതിയ തെളിവുകളുടെ പശ്ചാത്തലത്തിൽ. ഇവരെയും ചോദ്യം ചെയ്യലിനായി പൊലീസ് വിളിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. പിടി തോമസ്, ഹൈബി ഈഡൻ, അൻവർ സാദത്ത് ഇവർ മൂന്നുപേരും ദിലീപിന്റെ അറസ്റ്റിനെക്കുറിച്ച് പ്രതികരിച്ചതെങ്ങനെയാണെന്ന് നോക്കണം. ദിലീപിനെക്കുറിച്ചൊന്നും മിണ്ടാതെ പൾസർ സുനി മനുഷ്യക്കടത്തിന്റെ ആളാണെന്നും കേസ് സിബിഐ അന്വേഷിക്കണമെന്നുമാണ് കാഞ്ഞങ്ങാട് ഇന്ന് പിടി തോമസ് പറഞ്ഞത്. അതായത്, മനുഷ്യക്കടത്തുപോലെയുള്ള കാരണങ്ങളാണ്, ദിലീപല്ല അക്രമത്തിന് പിന്നിലെന്ന്. നടിയെ അക്രമിച്ച വിഷയത്തിൽ മെഴുകുതിരിയും പിടിച്ച് ദർബാർ ഹാളിൽ നിന്ന ഹൈബി, കേസിൽ ദിലീപിനെ പിടിച്ചത് അറിഞ്ഞിട്ടേയില്ലെന്ന മട്ടിലാണ്. കളിക്കൂട്ടുകാരനെ പിടിച്ചത് അൻവർ സാദത്ത് കേട്ടിട്ടുപോലുമില്ലെന്ന് തോന്നുന്നു. വാർത്തകളോ, പ്രസ്താവനകളോ, രണ്ട് വരി ഫെയ്സ്ബുക്ക് പോസ്റ്റ് പോലുമില്ല. ഇവർ ജനപ്രതിനിധികളായ ജില്ലയിൽ, ഇവരുടെ മണ്ഡലങ്ങളിലുൾപ്പെടെ നടന്ന ഒരു കുറ്റമല്ലേ ഇത്?

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

1.പിടി തോമസ് മുൻപും തോമസിന്റെ ഇടപെടൽ സംശയാസ്പദമായിരുന്നു. പൾസർ സുനിക്ക് രക്ഷപ്പെടാൻ വഴിയൊരുക്കിയത് തോമസാണെന്ന് നിയമസഭയിലുൾപ്പെടെ ആരോപണം ഉയർന്നിരുന്നു. അതിന് പിന്നാലെയാണ് പുതിയ തെളിവും എത്തുന്നത്. പൾസർ സുനിയെ വിളിച്ച അതേ ആന്റോ തന്നെയാണ് ദിലീപിനെയും വിളിച്ച് വിവരം പറഞ്ഞത്. ദിലീപ് ഒന്നും ചോദിക്കാതെ ഫോൺ വെച്ചെന്ന് ഡിജിറ്റൽ രേഖകളും, ആന്റോയുടെ മൊഴിയും. 14 സെക്കന്റ് നീണ്ടുനിന്ന ആ ഫോൺ കോൾ ദിലീപിന്റെ തലവര മാറ്റി. സുപ്രധാന തെളിവാണത്തെളിവായി പൊലീസ് ഇതിനെ കാണുന്നു. പൾസറിനെ ആന്റോ വിളിച്ചത് പിടി തോമസിന്റെ നിർദേശപ്രകാരമായിരുന്നു. പക്ഷേ ആന്റോ ദിലീപിനെ വിളിച്ചത് ആരുടെ നിർദേശപ്രകാരമാണെന്ന് ഇനിയും ബോധ്യമായിട്ടില്ല. ആന്റോയ്ക്കൊപ്പം അപ്പോൾ പിടി തോമസുമുണ്ടെങ്കിൽ കഥ മാറും. അന്വേഷണത്തിന്റെ ഏതെങ്കിലും ഘട്ടത്തിൽ ആന്റോയ്ക്ക് പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയാൽ പിന്നെ പിടിയുടെ കാര്യം പറയാനുമില്ല. ഇതിന് പുറമെയാണ് പൾസറിന് രക്ഷപ്പെടാനുള്ള വഴിയൊരുക്കിയ പിടി തോമസിന്റെ ഇടപെടലും അന്വേഷിക്കേണ്ടത്

ഹൈബീ ഈഡനും അന്വർ സാദത്തും ദിലീപിനെ പൊലീസ് 13 മണിക്കൂർ ചോദ്യം ചെയ്തതിൽ എർണാകുളത്തെ ഈ രണ്ട് എംഎൽഎമാർക്ക് എന്താണ് കാര്യം? ദിലീപ് ചോദ്യം ചെയ്യലിന് മുൻപുള്ള സമയം ചിലവഴിച്ചത് ഹൈബിക്കൊപ്പമാണെന്നാണ് റിപ്പോർട്ടുകൾ. ഇത്രയും സുപ്രധാനമായ ഒരു കേസിൽ സംശയിക്കപ്പെടുന്നയാളെ പൊലീസ് ചോദ്യം ചെയ്യാനായി വിളിപ്പിക്കുമ്പോൾ ഹൈബിക്കെന്താണവിടെ കാര്യം. ചോദ്യം ചെയ്യലിന് മുൻപുള്ള സമയം കുറ്റം മറയ്ക്കാനുള്ള തയ്യാറെടുപ്പിനായിരിക്കും ഏത് പ്രതിയും ശ്രദ്ധിക്കുക. ആ തയ്യാറെടുപ്പിൽ ഹൈബി ഈഡനെന്താണ് റോളെന്നതും അന്വേഷണത്തിന്റെ പരിധിയിൽ വരേണ്ട കാര്യങ്ങൾ തന്നെയാണ്.

ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റ് ഉണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ആലുവ എം എൽ എ അന്വർ സാദത്ത് ദിലീപിന്റെ വീട്ടിലെത്തിയത്. തന്റെ ബാല്യകാല സുഹൃത്തിനെ കാണാൻ വന്നതാണെന്നാണ് അന്വർ സാദത്ത് പറയുന്നത്. എന്നാൽ ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം പരിഗണിച്ചാൽ തന്നെ ഇതിലെ പൊള്ളത്തരം വെളിവാകും. ഇത്രയും രൂക്ഷമായ സാഹചര്യത്തിൽ പോലും ബാല്യകാലസൗഹൃദം പുതുക്കേണ്ട എന്ത് കാര്യമാണ് അന്വറിനുണ്ടായിരുന്നത്. ദിലീപ് ഫാൻസിന്റെ മുൻ നേതാവായ അന്വറുമായി താരത്തിനുള്ള ബിസിനസ് ബന്ധങ്ങളും പരിശോധിക്കണമെന്ന ആവശ്യം ശക്തമാണ്. ഫാൻസ് അസോസിയേഷന്റെ പ്രധാനികളുടെ പങ്കാളിത്തത്തോടെ സ്വത്ത് വാങ്ങിക്കൂട്ടുന്ന പതിവ് പല താരങ്ങൾക്കുമുണ്ട്.ബിനാമിയായി ഒരാളെ നിർത്തി സിനിമ നിർമ്മിക്കുന്ന സൂപ്പർ താരങ്ങൾ പോലും മലയാളസിനിമയിലുണ്ട്.

അവിടെയാണ് ഈ രണ്ട് എം എൽ എമാരും ദിലീപിനെ തേടിയെത്തിയത് എന്തിനെന്ന സംശയം ഉയരുന്നത്. അറസ്റ്റിന് ശേഷം രണ്ടുപേരും തുടരുന്ന മൗനവും, ദിലീപിനെ സംരക്ഷിച്ച് കാരണം മറ്റൊന്നാണെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്ന പിടി തോമസും നമുക്ക് മുന്നിലുണ്ട്. മറയ്ക്കാനും ഇളിക്കാനും ഒരുപാടുണ്ട് മൂവർക്കുമെന്നുറപ്പ്. ദിലീപ്, ഗണേഷ്, ഇന്നസെന്റ് എന്നീ മൂന്ന് ഇടത് ജനപ്രതിനിധികളും വാ തുറന്നിട്ടും, ഇവരെന്തിന് മൗനം തുടരുന്നു. എല്ലാറ്റിനും ഉത്തരം നൽകേണ്ടത് അന്വേഷണങ്ങളാണ്

Top