പ്രവാസികളെ കൊല്ലാനുറച്ച് തട്ടിപ്പ് കച്ചവടക്കാര്‍ മനുഷ്യനെ കൊല്ലുന്ന പ്ളാസ്റ്റിക് അരി കേരളത്തിലും ഗള്‍ഫിലും.ഞെട്ടിക്കുന്ന വീഡിയോ

കൊച്ചി : നിങ്ങള്‍ രുചിയോടെ കഴിക്കുന്ന ബിരിയാണിയോ -ചോറോ നിങ്ങളുടെ മരണത്തിനു കാരണമാകാം .കേരളത്തിലും വിദേശത്തും എത്തുന്ന അരി പ്ളാസ്റ്റിക് നിറഞ്ഞതാണെന്ന ഞെട്ടിക്കുന്ന തെളിവുകള്‍ പുറത്ത് .ബസുമതി അരി വ്യാജമാണെന്ന ആരോപണവുമായി വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ബഹറിനില്‍ പ്രവാസിമലയാളികള്‍ക്ക് കഴിക്കാന്‍ സമീപത്തെ ഒരു ഭക്ഷണ ശാലയില്‍ നിന്നും എത്തിച്ച ചോറാണ് ഫൈബര്‍ അരി കൊണ്ട് വ്യാജമായി നിര്‍മിച്ചതെന്ന് കരുതുന്നത്. കാര്യം തെളിയിക്കാന്‍ അവര്‍ തന്നെ ഒരു വീഡിയോ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.പ്രവാസികള്‍ മരണത്തെ ഭക്ഷണത്തിലൂടെ സ്വീകരിക്കുന്നു.

സമാനമായ അനുഭവം കേരളത്തില്‍ ഗ്ലാഡ്‌സണ്‍ വില്യംസ് എന്നൊരാളും ഫേസ് ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്നു. കേരളത്തില്‍ നിന്ന് തന്നെ വാങ്ങിയ അരി കൊണ്ടുണ്ടാക്കിയ ബിരിയാണി ദിവസം ഒന്ന് കഴിഞ്ഞിട്ടും ചീത്തയായില്ല എന്നും ഗ്ലാഡ്‌സണ്‍ പറയുന്നു.അദ്ദേഹം ലൈവായി ചോറ് ഉരുട്ടി നിലത്തെറിയുമ്പോള്‍ പ്ളാസ്റ്റ്ക് പന്തുപോലെ തെറിക്കുന്നു.നാം കഴിക്കുന്നത് മരണകരമായ പ്ളാസ്റ്റിക് അടങ്ങിയ അരിയാണ് .എന്തായാലും വീഡിയോയിലെ ദൃശ്യങ്ങള്‍ ഞെട്ടിക്കുന്നതാണ്.ലൈസന്‍സോടെ സര്‍ക്കാര്‍ ഔട്ട് ലെറ്റുകളില്‍നടക്കുന്ന മദ്യവില്‍പ്പന തടയാന്‍ കൊടി പിടിച്ച് മുന്നിലുള്ള സ്ത്രീകള്‍ ഒന്നോര്‍ക്കണം. മദ്യം ഒരു കുടുംബത്തിലെ ഒന്നോ രണ്ടോ പേരെയാണ് നേരിട്ട് ബാധിക്കുന്നത്. എന്നാല്‍ ലാഭക്കൊതിയന്മാര്‍ ഈ വിധത്തില്‍ ഭക്ഷണത്തില്‍ കലര്‍ത്തുന്ന കാളകൂട വിഷം നിങ്ങള്‍ സ്ത്രീകള്‍ തന്നെയാണ് വാങ്ങി വീട്ടില്‍ കൊണ്ട് പോകുന്നത്. അത് സ്വന്തം കൈകൊണ്ടു പാകം ചെയ്ത് കുഞ്ഞുങ്ങള്‍ക്ക് മതിയാവോളം വിളമ്പുമ്പോള്‍ നിങ്ങളറിയാതെ നിങ്ങള്‍ കുറ്റവാളികളാവുന്നു. നിങ്ങളെ കൊണ്ട് കാന്‍സര്‍ വിളമ്പിക്കുന്ന ഈ കാട്ടുകള്ളന്മാര്‍ക്കെതിരെ വേണം നിങ്ങള്‍ ആദ്യം കൊടികള്‍ ഉയര്‍ത്തേണ്ടത്. അവര്‍ക്ക് ചൂട്ടു പിടിക്കുന്ന ഭക്ഷ്യ- ആരോഗ്യ പരിശോധക സംഘങ്ങള്‍ക്കെതിരെ ആവണം ആഞ്ഞടിക്കേണ്ടത്.ഭക്ഷ്യ സുരക്ഷാ വകുപ്പുകള്‍ കണ്ണടക്കുകയോ ഇത്തരം കാട്ടുകള്ളന്‍മാര്‍ക്ക് കൂട്ടുനില്‍ക്കുകയോ ആണ്.

Latest
Widgets Magazine