ജലനിരപ്പ് ഉയരുന്നതിനാല്‍ ഡാമുകള്‍ തുറക്കാന്‍ സാധ്യത; ജാഗ്രതാ നിര്‍ദേശം | Daily Indian Herald

കേരളം മുഴുവന്‍ റെഡ് അലര്‍ട്ട്…14 ജില്ലകളിലും അതീവ ജാഗ്രത നിര്‍ദ്ദേശം..

ജലനിരപ്പ് ഉയരുന്നതിനാല്‍ ഡാമുകള്‍ തുറക്കാന്‍ സാധ്യത; ജാഗ്രതാ നിര്‍ദേശം

കോഴിക്കോട്: കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയരുന്നതിനാല്‍ ഡാമുകള്‍ തുറക്കാന്‍ സാധ്യത. ആളുകള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കക്കയം ഡാം ഒരു മണിക്കൂറിനകം തുറക്കും. ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.പാലക്കാട് ജില്ലയിലും ഡാമുകള്‍ തുറന്നു വിടാന്‍ സാധ്യതയുള്ളതിനാല്‍ പുഴയില്‍ ഇറങ്ങരുതെന്ന് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശമുണ്ട്. ശിരുവാണി അണക്കെട്ടില്‍ ജലം സംഭരണശേഷിയോടടുത്തു. അണക്കെട്ട് നിറഞ്ഞൊഴുകാന്‍ സാധ്യതയുള്ളതിനാല്‍ ശിരുവാണി, ഭവാനി പുഴകളുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് പാലക്കാട് മംഗലം ഡാമിന്റെ ഷട്ടറുകള്‍ ഏത് നിമിഷവും തുറക്കാന്‍ സാധ്യതയുണ്ട്. പുഴയോരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

Latest
Widgets Magazine