പ്രതിഫലം വാങ്ങാതെ ‘ടേക്ക് ഓഫി’ല്‍ അഭിനയിച്ച കുഞ്ചാക്കോ ബോബന്‍

രാജേഷ് പിള്ള എന്ന അപൂർവ്വ സംവിധായകന്റെ വേർപാടിന്റെ ഓർമകൾക്ക് ഒരു വര്ഷം തികയുമ്പോൾ അദ്ദേഹത്തിനുള്ള ആദരവുമായി എത്തുന്ന ടേക്ക് ഓഫില്‍ പ്രധാനപ്പെട്ട കഥാപാത്രമായി ചാക്കോച്ചനുണ്ട്.
പ്രണയ നായകനായി തിളങ്ങി നിന്ന കുഞ്ചാക്കോ ബോബന്റെ കരിയറിലെ ഏറ്റവും വലിയ വഴിത്തിരിവായിരുന്നു 2011ല്‍ ഇറങ്ങിയ ട്രാഫിക്. രാജേഷ് പിള്ളയുടെ വേട്ട എന്ന ചിത്രവും ചാക്കോച്ചന്റെ കരിയറിലെ വഴിത്തിരിവായി.

ഒരുപാട് ഡോക്ടർ കഥാപാത്രങ്ങൾ ചെയ്യ്തിട്ടുള്ള കുഞ്ചാക്കോ ബോബൻ മെയിൽ നഴ്‌സിന്റെ വേഷത്തിലാണ് ടേക്ക് ഓഫിൽ എത്തുന്നത്. ടേക്ക് ഓഫ് ഒരിക്കലും താന്‍ ലാഭം പ്രതീക്ഷിച്ചു ചെയ്ത ചിത്രമല്ലെന്ന് കുഞ്ചാക്കോ ബോബന്‍ പറയുന്നു. ചിത്രത്തിന് താരം പ്രതിഫലം വാങ്ങിയിട്ടില്ല. സിനിമയില്‍ നിന്ന് ലഭിക്കുന്ന തുക രാജേഷ് പിള്ളയുടെ കുടുംബത്തെ സഹായിക്കാനും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനുമാണ് തീരുമാനം. കാഞ്ഞിരപ്പള്ളിയില്‍ പോലീസ് കുടിയൊഴിപ്പിച്ച കുടുംബത്തിന് സഹായവുമായി ടേക്ക് ഓഫ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ന് റിലീസായ ചിത്രത്തില്‍ പാര്‍വ്വതി, ആസിഫ് അലി, ഫഹദ് ഫാസില്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങള്‍.

Top