ത്രിപുരയിൽ സി.പി.എം നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേയ്ക്ക്

അഗർത്തല: ത്രിപുരയിൽ സിപിഎം നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്ക്. മുൻ സംസ്ഥാന സ്പീക്കർ ജിതേന്ദ്ര സർക്കാർ നിലവിൽ ജില്ലാ ട്രൈബൽ ഓട്ടോണമസ് ജില്ലാ കൗൺസിൽ അംഗമായ ജോയ്കിഷോർ ജമാത്തിയ തുടങ്ങിയ നേതാക്കളാണ് ബിജെപിയിൽ ചേർന്നത്.

സിപിഎം നേതാവായ ജിതേന്ദ്ര സർക്കാർ ഇടക്ക് കോൺഗ്രസിലേക്ക് പോകുകയും തിരിച്ച് സിപിഎമ്മിലേക്ക് എത്തുകയും ചെയ്തിരുന്നു. ഇന്നലെ ബിജെപി നേതാക്കളുടെ സാന്നിധ്യത്തിൽ സിപിഎം നേതാക്കൾ ബിജെപിയിൽ അംഗത്വമെടുത്തു. ബിജെപി സെക്രട്ടറി രാംപാൽ ജി ഇവർക്ക് ബിജെപി പതാക കൈമാറി. തെരഞ്ഞെടുപ്പടുത്ത ത്രിപുരയിൽ ഭരണകക്ഷിയായ സിപിഎമ്മിന് കടുത്ത പ്രഹരമാണ് ഈ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൂറ്റൻ റാലിക്ക് പിന്നാലെ ഈ സംഭവം കൂടി പുറത്ത് വന്നതുകൂടി സംസ്ഥാനത്തെ സിപിഎം നേതൃത്വം ആകെ വിറളി പിടിച്ചിരിക്കുകയാണ്.

സംസ്ഥാന ആസ്ഥാനത്ത് നടന്ന പരിപാടിയിൽ ജിതേന്ദ്ര സർക്കാറിനെ സിപിഎം നേതാവ് എന്ന് വിശേഷിപ്പിച്ചു തന്നെയാണ് ബിജെപിയിലേക്ക് ചേർത്തത്. പിന്നോക്ക വിഭാഗ നേതാവുകൂടിയായ ഇദ്ദേഹം അറ് തവണ സിപിഎമ്മിൻ്റെ അംഗമായി നിയമസഭയിൽ എത്തിയിരുന്നു. 2008ൽ നടന്ന തെരഞ്ഞെടുപ്പിൽ പാർട്ടിയുമായി ഭിന്നത ഉണ്ടാകുകയും കോൺഗ്രസിൽ ചേരുകയും അംഗമാകുകയും എംഎൽഎ ആകുകയുമായിരുന്നു. ബിജെപിക്ക് അനുകൂലമായ സാഹചര്യമാണ് സംസ്ഥാനത്ത് നിലനിൽക്കുന്നതെന്ന് സിപിഎം അംഗങ്ങളെ ബിജെപിയിലേക്ക് ക്ഷണിച്ചുകൊണ്ട്  ജനറൽ സെക്രട്ടറി രാം ലാൽ പറഞ്ഞു.

എംവിസി ജോയ് കിഷോർ ജാമാത്തിയ എന്ന 43കാരൻ മുൻപ് സിപിഎമ്മിലായിരുന്നു. ഇടയ്ക്ക് പാർട്ടിയെ ചോദ്യം ചെയ്തതിനെ തുടർന്ന് പാർട്ടിയിൽ നിന്നും പുറത്താക്കുകയായിരുന്നു. പാർട്ടി നേതൃത്വത്തിൻ്റെ ദുഷ്ചേതികളെ ചോദ്യം ചെയ്യുന്ന ആരെയും ഏതെങ്കിലും തരത്തിലുള്ള കുറ്റങ്ങൾ ചുമത്തി പാർട്ടി പുറത്താക്കുമെന്നതാണ് പതിവാണെന്ന് ജോയ് കിഷോർ ജാമാത്തിയ പറഞ്ഞു.

മുഖ്യമന്ത്രി മണിക് സർക്കാർ കേന്ദ്രഫണ്ടുകൾ തടഞ്ഞ് വയ്ക്കുകയും പിന്നോക്ക പട്ടികജാതി സ്വയംഭരണ ജില്ലാ കൗൺസിലിന്  അർഹമായ ധന സഹായങ്ങൾ ലഭ്യമാക്കാതിരിക്കുകയും ചെയ്യുന്നതായി ജമാത്തിയ ആരോപിച്ചു. കഴിഞ്ഞ ഒട്ടേറ വർഷങ്ങളായി സിപിഎം തന്നെ വേട്ടയാടുകയാണെന്നും ബിജെപിയിൽ ചേരാൻ നിശ്ചയിച്ച അന്ന് മുതൽ തനിക്കെതിരെ കുപ്രചാരണങ്ങൽ നടത്തുകയാണെന്നും ജമാത്തിയ പറഞ്ഞു.

Latest
Widgets Magazine