ത്രിപുരയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; ആര് ഭരിക്കുമന്നെതില്‍ അനിശ്ചിതത്വം; സിപിഎമ്മിന് ശക്തമായ വെല്ലുവിളി ഉയര്‍ത്തി ബിജെപി

അഗര്‍ത്തല: ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളിലേക്കു നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. രാവിലെ എട്ടു മണിയോടെയാണ് മൂന്നു സംസ്ഥാനങ്ങളിലെയും വോട്ടുകള്‍ എണ്ണിത്തുടങ്ങിയത്. ഉച്ചക്കു മുന്‍പായി മൂന്നിടത്തെയും ഫലം സംബന്ധിച്ച സമ്പൂര്‍ണ ചിത്രം ലഭിക്കും.

മൂന്നിടത്തും 60 സീറ്റുകള്‍ വീതമാണുള്ളതെങ്കിലും വോട്ടെടുപ്പ് നടന്നത് 59 സീറ്റുകളിലേക്കാണ്. ത്രിപുരയിലും മേഘാലയയിലും സ്ഥാനാര്‍ഥികളുടെ മരണത്തോടെ ഓരോ സീറ്റുകളില്‍ തിരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നു. നാഗാലാന്‍ഡിലെ ഒരു സീറ്റിലെ സ്ഥാനാര്‍ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വോട്ടെണ്ണല്‍ ഒരു മണി്കകൂര്‍ പിന്നിടുമ്പോള്‍ ത്രിപുരയില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പ്ോള്‍ സര്‍ക്കാര്‍ ഉദ്യഗസ്ഥരുടെ വോട്ട് ബിജെപിക്ക് കൂടുതല്‍ ലഭിച്ചത് സിപിഎമ്മിന് ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. ഇപ്പോള്‍ 22 സീറ്റില്‍ ഇടത് പക്ഷവും ബിജെപി 19 സീറ്റുകളിലും മുന്നേറുന്നു.

മുന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിന്നും വ്യത്യസ്തമായി വോട്ടിംഗ് ശതമാനം നന്നേ കുറഞ്ഞത് തങ്ങള്‍ക്ക് അനുകൂലമാവുമെന്ന വിശ്വാസത്തിലാണ് ബി.ജെ.പി. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കള്‍ ത്രിപുരയിലെത്തി തിരഞ്ഞെടുപ്പ് പ്രചാരണം നയിച്ചിരുന്നു. ഇത് ഏറെ ഗുണം ചെയ്തുവെന്നാണ് ബി.ജെ.പി കരുതുന്നത്. മാറ്റത്തിന് തയ്യാറാവൂ എന്ന തങ്ങളുടെ പ്രചാരണം ജനങ്ങള്‍ ഏറ്റെടുത്തതായി ബി.ജെ.പി ത്രിപുര യൂണിറ്റ് പ്രസിഡന്റ് ബിപ്ലബ് കുമാര്‍ പറഞ്ഞു. ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ബി.ജെ.പി ഇത്തവണ ഭരണത്തിലേറുമെന്ന് ബിപ്ലബ് അവകാശപ്പെട്ടു.

എക്സിറ്റ് പോള്‍ ഫലങ്ങള്‍ ബി.ജെ.പിക്ക് അനുകൂലമായി വിധിയെഴുതിയപ്പോള്‍ ത്രിപുരയിലെ പ്രാദേശിക എക്സിറ്റ് പോള്‍ ഫലങ്ങള്‍ സി.പി.എമ്മിന്റെ ഭരണത്തുടര്‍ച്ച തന്നെയാണ് ചൂണ്ടിക്കാട്ടുന്നത്. 33 സീറ്റ് നേടി സി.പി.എം അധികരത്തില്‍ വരുമെന്നും ബി.ജെ.പിക്ക് ഏഴ് സീറ്റ് മാത്രമേ ലഭിക്കുകയുള്ളൂവെന്നും ഇവിടെ നിന്നുള്ള എക്സിറ്റ് പോളുകള്‍ പറയുന്നു.

2008 ലും 2013 ലും നടന്ന തിരഞ്ഞെടുപ്പുകളില്‍ 92 ശതമാനത്തോളമായിരുന്നു വോട്ടിങ്. എന്നാല്‍ ഇത്തവണ 74 ശതമാനം വോട്ടുകള്‍ മാത്രമാണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. ത്രിപുരയുടെ ചരിത്രത്തില്‍ ആദ്യമായാണ് ബി.ജെ.പിയില്‍ നിന്ന് ഇത്രവലിയ വെല്ലുവിളി സി.പി.എമ്മിന് നേരിടേണ്ടി വന്നത്. ബി.ജെ.പി ഇതുവരെ ഒറ്റയ്ക്കാണ് സംസ്ഥാനത്ത് മത്സരിച്ചത്. എന്നാല്‍ ഇത്തവണ ഐ.പി.എഫ്.ടിയുമായി ചേര്‍ന്ന് പോരിനിറങ്ങിയതും ബി.ജെ.പിക്ക് ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്.

Top