വനിതകളുടെ പരാതി;മംഗളത്തിലെ ചീഫ് ക്യാമറമാനെ വിശദീകരണം പോലും ചോദിക്കാതെ സസ്പന്റ് ചെയ്തു-അജിത് കുമാർ

തിരുവനന്തപുരം :മംഗളം ചാനലിനെതിരേ ആരോ മനപൂർവ്വം തീർത്ത വൻ കെണിയിൽ വീണ ചീഫ് ക്യാമറമാൻ മദ്യ ലഹരിയിൽ വീണു പുറത്ത് വിട്ട ‘മംഗളത്തിലെ കലാപ വാർത്തക്ക് മറുപടിയുമായി ചാനൽ മേധാവി രംഗത്ത് വന്നു .ചാനൽ സി.ഇ.ഒ അജിത് കുമാറാണ് ഡെയിലി ഇന്ത്യൻ ഹെറാൾഡിലെ വാർത്തക്ക്‌ തിരുത്തുമായി വന്നത് .ചാനലിൽ എന്താണ് എന്താണ് സംഭവിച്ചത് എന്ന വിശദീകരണമാണ് ചാനൽ സി.ഇ.ഒ അജിത് കുമാർ ഡെയിലി ഇന്ത്യൻ ഹെറാൾഡിന് തന്നത് .വനിതാ ജീവനക്കാരുടെ പരാതിയും തുടർ നടപടിയും അദ്ദേഹം വിശദമാക്കി.

വിശദീകരണം:

‘ഞങ്ങളുടെ ഒരു ക്യാമറ മാൻ ഒരു വനിതാ ജീവനക്കാരിയേ അപമാനിച്ചിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട ഓഡിയോ എന്റെ അടുത്ത് എത്തിക്കുകയും ആയത് ഞാൻ കേൾക്കുകയും ചെയ്തിരുന്നു. പ്രോഗ്രാം അഡ്വൈസർ കൂടിയായ അഭിഭാഷകനോടൊപ്പം ആയിരുന്നു ഇത് കേട്ടത്.ഞങ്ങൾക്ക് ഇതിൽ കേസുണ്ട് എന്ന് ബോധ്യപ്പെടുകയും ആ ക്യാമറമാനെ വിശദീകരണം പോലും ചോദിക്കാതെ സസ്പെന്റ്‌ ചെയ്യുകയും ചെയ്തിരിക്കുന്നു.ഇത് അന്വേഷിക്കാൻ ഒരു അന്വേഷണ സമിതിയെ നിയമിച്ചിട്ടുണ്ട് . രണ്ട് പെൺകുട്ടികൾ അവർക്ക് മുന്നിൽ പരാതി നല്കിയിട്ടുണ്ട്.” ( പരാതിയിൽ അന്വോഷണം നടക്കുന്നതിനാൽ പെൺകുട്ടികളുടെ പെരിവിടെ ഇപ്പോൾ വെളിപ്പെടുത്തുന്നില്ല )

അന്യോഷണ കമ്മറ്റിയുടെ തീരുമാനം അടുത്ത പത്തിനായിരിക്കും.മംഗളം ടെലിവിഷൻ കോഡിനേറ്റിങ്ങ് എഡിറ്റർ ആയി പ്രവർത്തിച്ചയാളായിരുന്നു പ്രമുഖ മാധ്യമ പ്രവർത്തകൻ ഋഷി കെ മനോജ്. എന്നാൽ മംഗളത്തിന്റെ ഹണി ട്രാപ്പിനെതിരേ ശബ്ദിച്ച ഈ മാധ്യമ പ്രവർത്തകൻ ജോലി വലിച്ചെറിഞ്ഞ് ചാനൽ വിടുകയായിരുന്നു ഋഷി. ഇദ്ദേഹം കഴിഞ്ഞദിവസം പുറത്ത് വിട്ട ഫെയിസ്ബുക്ക് പോസ്റ്റ് വാൻ വിവാദം ഉണ്ടാക്കിയിരുന്നു .

Latest
Widgets Magazine