ബോട്ടുകള്‍ പിടിച്ചെടുക്കാന്‍ ഉത്തരവിട്ട് മന്ത്രി സുധാകരന്‍; ഓടിക്കാന്‍ തയ്യാറാകാത്ത ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കാനും ഉത്തരവ്

ദുരിതാശ്വാസത്തിന് ബോട്ട് വിട്ട് നല്‍കാന്‍ വിസമതിക്കുന്ന ബോട്ട് ഉടമകളെ അറസ്റ്റ് ചെയ്ത് ബോട്ട് പിടിച്ചെടുക്കാന്‍ പൊതുമരാമത്ത് വകുപ്പു മന്ത്രി ജി.സുധാകരന്‍ നിര്‍ദേശിച്ചു. പിടിച്ചെടുക്കുന്ന ബോട്ടുകള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി.

പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കുന്ന ബോട്ട് ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദ് ചെയ്യുവാനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാത്ത ബോട്ട് ഉടമകള്‍ക്ക് സര്‍ക്കാരിന്റെ ജലാശയങ്ങളില്‍ നങ്കൂരമിടുന്നതിനുള്ള അനുമതി പിന്‍വലിക്കാനും കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇതില്‍ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥരെ സസ്പന്‍ഡ് ചെയ്യാനും ബോട്ട് ഓടിക്കാന്‍ തയ്യാറാകാത്ത എല്ലാ ബോട്ട് ഡ്രൈവര്‍മാരുടെയും ലൈസന്‍സ് റദ്ദാക്കാനും മന്ത്രി നിര്‍ദേശിച്ചു.

Latest
Widgets Magazine