മോദി സംസാരിക്കുമ്പോൾ സ്റ്റേജിന് താഴെ തീ; മൂന്ന് പേർ പിടിയിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു കൊണ്ടിരിക്കേ തെരഞ്ഞെടുപ്പ് പരിപാടിയുടെ വേദിയിൽ തീപിടിച്ചു. ഉത്തര്‍ പ്രദേശിലെ അലിഗഡിലായിരുന്നു സ്റ്റേജിന് താഴെ തീടിച്ചത്. സ്റ്റേജിൽ സ്ഥാപിച്ചിരുന്ന എസിയിലേയ്ക്ക് വൈദ്യുതി എത്തിച്ച കേബിള്‍ ചൂടുപിടിച്ച് കത്തിയതാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്റ്റേജിൽ വൈദ്യുതോപകരണങ്ങള്‍ സ്ഥാപിക്കാൻ കരാറെടുത്ത കരാറുകാരനടക്കം മൂന്നു പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. അതേസമയം, തീപടര്‍ന്ന് പെട്ടെന്ന് തന്നെ കണ്ടെത്തിയതിനാൽ അപകടം കൂടാതെ തീയണച്ചു. സുരക്ഷാ ജീവനക്കാര്‍ ആരും അറിയാതെ തീയണച്ചതിനാൽ പ്രസംഗം തടസ്സപ്പെട്ടില്ല. എന്നാൽ പ്രസംഗം തീര്‍ന്ന ഉടൻ തന്നെ കരാറുകാരനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ക്ക് കീഴിൽ പ്രവര്‍ത്തിക്കുന്ന രണ്ട് തൊഴിലാളികളാണ് അറസ്റ്റിലായ മറ്റു രണ്ടുപേര്‍ എന്നാണ് വിവരം. ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് ഉണ്ടായതെങ്കിലും സംഭവം അതീവ രഹസ്യമായി സുരക്ഷാ ജീവനക്കാരും ഉത്തര്‍ പ്രദേശ് പോലീസും മറച്ചു പിടിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

Latest