പത്തനംതിട്ട സ്ഥാനാര്‍ത്ഥിയെ ചൊല്ലി ബിജെപിയില്‍ തര്‍ക്കമില്ല; നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്നോ നാളെയോ പ്രഖ്യാപിക്കും: കുമ്മനം

പ​ത്ത​നം​തി​ട്ട​യി​ലെ ബി​ജെ​പി സ്ഥാ​നാ​ര്‍​ത്ഥിയെ സം​ബ​ന്ധി​ച്ച്‌ ത​ര്‍​ക്ക​മി​ല്ലെ​ന്ന് പാ​ര്‍​ട്ടി മു​ന്‍ സം​സ്ഥാ​ന അ​ധ്യ​ക്ഷ​നും മു​തി​ര്‍​ന്ന നേ​താ​വു​മാ​യ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍. ച​ര്‍​ച്ച​ക​ളെ​ല്ലാം പൂ​ര്‍​ത്തി​യാ​യി. സ്ഥാ​നാ​ര്‍​ത്ഥി​യെ സം​ബ​ന്ധി​ച്ച്‌ ആ​ശ​യ​ക്കു​ഴ​മി​ല്ലെ​ന്നും ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി ഇ​ന്നോ നാ​ള​യോ സ്ഥാ​നാ​ര്‍​ത്ഥി​യെ പ്ര​ഖ്യാ​പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ര​ള​ത്തി​ലെ വോ​ട്ടെ​ടു​പ്പ് മൂ​ന്നാം ഘ​ട്ട​ത്തി​ലാ​ണ്. അ​തി​നാ​ല്‍ സ്ഥാ​നാ​ര്‍​ത്ഥി​യെ പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ല്‍ ഒ​രു ദി​വ​സ​മോ ര​ണ്ട് ദി​വ​സ​മോ വ​രു​ന്ന കാ​ല​താ​മ​സം വ​ലി​യ പ്ര​ശ്ന​മ​ല്ല.

പ്ര​ഖ്യാ​പ​നം മാ​ത്ര​മേ ഇ​നി ബാ​ക്കി​യു​ള്ളു​വെ​ന്നും മ​റി​ച്ചു​ള്ള​ത് കു​പ്ര​ചാ​ര​ണ​ങ്ങ​ള്‍ മാ​ത്ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സി​പി​ഐഎ​മ്മി​നു സ്ഥാ​നാ​ര്‍​ഥി​യെ പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ല്‍ ബു​ദ്ധി​മു​ട്ടു​ക​ള്‍ ഇ​ല്ല. ര​ണ്ടോ മൂ​ന്നോ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ മാ​ത്ര​മേ അ​വ​ര്‍ മ​ത്സ​ര​രം​ഗ​ത്തു​ള്ളു. എ​ന്നാ​ല്‍ ഇ​ന്ത്യ​യി​ലെ മു​ഴു​വ​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ലും മ​ത്സ​രി​ക്കു​ന്ന പാ​ര്‍​ട്ടി​യെ​ന്ന നി​ല​യി​ല്‍ ബി​ജെ​പി​യി​ല്‍ സ്ഥാ​നാ​ര്‍​ത്ഥി പ്ര​ഖ്യാ​പ​നം പ​ല ഘ​ട്ട​ങ്ങ​ളി​ലാ​യി​രി​ക്കും. നി​ല​വി​ല്‍ സം​സ്ഥാ​ന​ത്ത് ത്രി​കോ​ണ മ​ത്സ​ര​ത്തി​നാ​ണ് ക​ള​മൊ​രു​ങ്ങു​ന്ന​ത്. എ​ന്നാ​ല്‍ എ​ല്‍​ഡി​എ​ഫ്-​യു​ഡി​എ​ഫ് ത​മ്മി​ലു​ള്ള ധാ​ര​ണ എ​ത്ര​ത്തോ​ളം ആ​ഴ​ത്തി​ലു​ള്ള​തെ​ന്ന് മ​ന​സി​ലാ​കേ​ണ്ട​തു​ണ്ട്. ന​മ്മു​ടെ മു​ഖ്യ​മ​ന്ത്രി​യും രാ​ഹു​ല്‍ ഗാ​ന്ധി​യു​മാ​യി കൈ​കോ​ര്‍​ത്തി​രു​ന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ര​ണ്ട് പേ​രു​ടെ​യും ല​ക്ഷ്യം ബി​ജെ​പി​യെ തോ​ല്‍​പ്പി​ക്കു​ക​യാ​ണ്. എ​ന്നാ​ല്‍ ത​ങ്ങ​ളു​ടെ ല​ക്ഷ്യം ജ​യി​ക്കു​ക​യാ​ണെ​ന്നും കു​മ്മ​നം പ​റ​ഞ്ഞു. വ​ട്ടി​യൂ​ര്‍​കാ​വി​ല്‍ സി​പി​ഐഎം വോ​ട്ടു മ​റി​ച്ചി​രു​ന്നു. അ​തു​കൊ​ണ്ടാ​ണ് സി​പി​എം മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് പോ​യ​ത്. രാ​ഷ്ട്രീ​യ ക​ച്ച​വ​ട​ത്തി​നാ​ണ് യു​ഡി​എ​ഫും എ​ല്‍​ഡി​എ​ഫും ശ്ര​മി​ക്കു​ന്ന​ത്. വ​ട​ക​ര​യി​ല്‍ മു​ര​ളീ​ധ​ര​ന്‍ തോ​റ്റു​പോ​കു​മെ​ന്നും ഉ​ത്ത​ര​ത്തി​ല്‍ ഇ​രി​ക്കു​ന്ന​ത് പി​ടി​ക്കാ​നാ​ണ് എം​എ​ല്‍​എ​മാ​ര്‍ മ​ത്സ​രി​ക്കു​ന്ന​തെ​ന്നും കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍ കു​റ്റ​പ്പെ​ടു​ത്തി.

Top