15 വയസ്സുകാരിയായ മകളെ തന്‍െ്‌റ കാമുകനുമായി ബന്ധപ്പെടാന്‍ നിര്‍ബന്ധിച്ചു: അമ്മ അറസ്റ്റില്‍

വെള്ളറട: 15 വയസ്സുകാരിയെ മകളെ തന്‍െ്‌റ കാമുകന്മാര്‍ക്ക് കാഴ്ച വെയ്ക്കാന്‍ ശ്രമിച്ച അമ്മ അറസ്റ്റില്‍. കാമുകന്മാരിലൊരാള്‍ രാത്രി സമീപിച്ചതോാടെ വീട്ടില്‍ നിന്നിറങ്ങിയോടിയ പെണ്‍കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അമ്മ കുടുങ്ങിയത്. എന്നാല്‍ ഈ കുട്ടി പോലീസിനടുത്തെത്തിയെന്നറിയാതെ അമ്മ മകളെ കാണാനില്ലെന്ന് പരാതി നല്‍കി.

പുരുഷന്മാരെ വീട്ടില്‍ കൊണ്ടുവന്ന് താന്‍ കാണത്തക്ക രീതിയില്‍ ശാരീരികബന്ധത്തിലേര്‍പ്പെടുന്നതു പതിവായിരുന്നുവെന്നു കുട്ടി പൊലീസിനോടു വെളിപ്പെടുത്തി. മകള്‍ എതിരായി മൊഴിനല്‍കിയെന്ന് അറിഞ്ഞതോടെ വാടകവീട്ടില്‍നിന്ന് അമ്മ കാമുകനോടൊപ്പം മുങ്ങിയിരുന്നു. ഇവരെ പിന്തുടര്‍ന്നാണു പൊലീസ് പിടികൂടിയത്. നെയ്യാറ്റിന്‍കര കോടതിയിലെ അഭിഭാഷകന്റെ ഗുമസ്തയാണെന്നാണ് ഇവര്‍ പൊലീസിനോടു പറഞ്ഞത്.

കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടി മജിസ്‌ട്രേട്ടിനോടു കാര്യങ്ങള്‍ വിശദീകരിച്ചു. തുടര്‍ന്ന്, മജിസ്‌ട്രേട്ട് മൊഴി രേഖപ്പെടുത്തി കുട്ടിയെ സഹോദരിയോടൊപ്പം വിട്ടയച്ചു. നെയ്യാറ്റിന്‍കരയില്‍ ചാരിറ്റബിള്‍ സംഘടന നടത്തുന്ന ആളാണു കാമുകനെന്നു പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഊരുട്ടുകാല സ്വദേശിയായ ഇയാള്‍ക്കായി തിരച്ചില്‍ തുടരുന്നു. പിടിയിലായ സ്ത്രീ വാടകവീടുകളില്‍ മാറി മാറി താമസിക്കുന്നയാളാണെന്നു പൊലീസ് പറഞ്ഞു.

ഇവര്‍ക്ക് ഏഴു മക്കളുണ്ട്. മുന്‍പ് ഒരു കാമുകനുമായി പിണങ്ങിയതിനെ തുടര്‍ന്ന് മകളെ കൊണ്ട് മൊഴിനല്‍കിച്ച് അയാളെ പോക്‌സോ കേസില്‍ കുടുക്കിയ ചരിത്രമുണ്ടെന്നും പൊലീസ് പറഞ്ഞു.

Latest
Widgets Magazine