‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’ പ്രണയത്തിന് എന്നും പതിനാറ് വയസ്….

മലയാളികളെ ചിരിപ്പിച്ചു ചിന്തിപ്പിച്ചും സൂപ്പര്‍ഹിറ്റ് വിജയം നേടിയ ‘വെള്ളിമൂങ്ങ’യ്ക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോളി’ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ദൃശ്യത്തിന് ശേഷം മോഹന്‍ലാല്‍ മീന ജോഡികള്‍ ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് സിനിമയ്ക്ക്. ഐമ, കലാഭവന്‍ ഷാജോണ്‍, അനൂപ് മേനോന്‍, ഷറഫുദ്ദീന്‍ എന്നിവരാണ് മറ്റുതാരങ്ങള്‍.

പഞ്ചായത്ത് സെക്രട്ടറിയായ ഉലഹന്നാന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. വി.ജെ ജെയിംസിന്റെ ‘പ്രണയോപനിഷത്ത്’ എന്ന ചെറുകഥയെ ആധാരമാക്കി ഒരുക്കുന്നചിത്രത്തിന് എം. സിന്ധുരാജാണ് തിരക്കഥ ഒരുക്കുന്നത്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് നിര്‍മാണം. ചിത്രം ക്രിസ്മസ് റിലീസ് ആയി തീയറ്ററുകളിലെത്തും.

Latest
Widgets Magazine