തമിഴകത്ത് നയന്‍താരയുടെ പ്രതിഫലം മൂന്ന് കോടി; തൊട്ടു പിന്നാലെ അനുഷ്‌കയും തമന്നയും നയന്‍സിനോട് മത്സരിക്കാന്‍ കോളിവുഡില്‍ സുന്ദരിമാരില്ല

കോളിവുഡിലും മലയാളി സുന്ദരി നയന്‍താര തന്നെ മുന്നില്‍ ചിത്രങ്ങളും ഹിറ്റുകളും കുറവാണെങ്കിലും പ്രതിഫലത്തിന്റെ കാര്യത്തില്‍ തമിഴകത്തെ നടിമാരില്‍ മുന്നില്‍ നയന്‍താര തന്നെ തമിഴകത്തെ ഒരു പ്രമുഖ സിനിമാ ഓര്‍ഗനൈസേഷന്‍ നടത്തിയ സര്‍വെയെയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിവാദങ്ങളും ഗോസിപ്പുകളും തുടരെ പിന്തുടര്‍ന്നിട്ടും നയന്‍താരെയ സിനിമാലോകവും ആരാധകരും കൈവിടുന്നില്ല എന്ന് തന്നെയാണ് ഇത് തെളിയിക്കുന്നത്.

നയന്‍താര
ഏറ്റവും അടുത്തിടെ ഇറങ്ങിയ നന്‍പേന്‍ട എന്ന ചിത്രം ബോക്‌സ്ഓഫീസില്‍ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും നയന്‍താര തന്നെയാണ് സംവിധായകരുടെ ഇഷ്ടതാരം. തമിഴ്, തെലുങ്ക്, മലയാളം സിനിമകളിലും നയന്‍സ് തന്നെയാണ് ആദ്യ ചോയ്‌സ്. 2 മുതല്‍ മൂന്ന് കോടി വരെയാണ് താരസുന്ദരിയുടെ പ്രതിഫലം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അനുഷ്‌ക

ജനപ്രീതിയുടെ കാര്യത്തില്‍ നയന്‍സിന്റെ പുറകിലാണ് അനുഷ്‌കയെങ്കിലും വരുമാനത്തില്‍ താരം മുന്നിലാണ്. 3 കോടിയാണ് പ്രതിഫലം.

തമന്ന

തമിഴിലും തെലുങ്കിലും ആരാധകരുടെ പ്രിയതാരം. ഗ്ലാമര്‍ തന്നെയാണ് തമന്നയുടെ പ്രധാന ആകര്‍ഷണം. 12 കോടിയാണ് പ്രതിഫലം

കാജല്‍ അഗര്‍വാള്‍!

തെന്നിന്ത്യയിലെ ഗ്ലാമര്‍ റാണി. ഒരു കോടിയാണ് പ്രതിഫലം വാങ്ങുന്നത്.

തൃഷ

കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി തമിഴകത്ത് സാനിധ്യമുറപ്പിച്ച മുന്‍നിര നടിമാരില്‍ ഒരാള്‍. 80 ലക്ഷം മുതല്‍ ഒരു കോടി വരെയാണ് തൃഷയുടെ പ്രതിഫലം.

https://youtu.be/t7HV4eVT7yM

Top