ഒളിവുകാലത്ത് കൊട്ടാരത്തില്‍ നിന്ന് കഴിച്ച ഉപ്പിന്റെയും ചോറിന്റെയും നന്ദി കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്കില്ലെന്ന് പന്തളം രാജകുടുംബാംഗം

തിരുവനന്തപുരം: ഒളിവുകാലത്ത് കൊട്ടാരത്തില്‍ നിന്ന് കഴിച്ച ഉപ്പിന്റെയും ചോറിന്റെയും നന്ദി കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്കില്ലെന്ന് പന്തളം രാജകുടുംബാംഗമായ ശശികുമാര വര്‍മ്മ. സര്‍ക്കാരില്‍ നിന്നും ശമ്പളം വാങ്ങിയ താന്‍ കഴിച്ച ഉപ്പിനും ചോറിനും നന്ദി കാണിക്കണമെന്ന നിലപാടാണ് ഇപ്പോള്‍ സര്‍ക്കാരിന്റെത്. ‘എന്നാല്‍ ഞാന്‍ സെക്രട്ടറിയേറ്റില്‍ ജോലിക്കെത്തിയത് പി.എസ്.സി പരീക്ഷ ജയിച്ചാണ്…അല്ലാതെ പന്തളം കൊട്ടാരത്തിന്റെ പ്രതിനിധിയായല്ല..അഖില കേരള തന്ത്രി മണ്ഡലത്തിന്റെ എട്ടാമത് സംസ്ഥാന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തവെയാണ് അദ്ദേഹം ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്.

ഒളിവുകാലത്ത് കമ്മ്യൂണിസ്റ്റ് നേതാക്കളെ പൊലീസില്‍ നിന്നു രക്ഷിച്ചത് കൊട്ടാരത്തിലെ അറയാണ്. അന്ന് കഴിച്ച ചോറിന്റെ നന്ദി കാണിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. സ്ത്രീകള്‍ക്ക് പ്രസംഗങ്ങളില്‍ നല്‍കുന്ന പ്രാധാന്യം രാഷ്ട്രീയക്കാര്‍ പ്രവൃത്തിയില്‍ നല്‍കുന്നില്ല. ഭരണഘടന ഭേദഗതിവന്നതുകൊണ്ടാണ് തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് സീറ്റും സംവരണവും നല്‍കാന്‍ അവര്‍ നിര്‍ബന്ധിതരായത്. സ്ത്രീകള്‍ക്ക് സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് ഹൈന്ദവ സമുദായമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തന്ത്രി എന്ന വാക്കിന്റെ ‘ത’ മാറ്റി ‘മ’ ആക്കുമ്പോള്‍ വലിയ ആളാകാമെന്ന് കരുതുന്നവര്‍ തന്ത്രി എന്ന വാക്കിനെ അശ്ലീല വാക്കായാണ് ഇപ്പോള്‍ കാണുന്നത്.

Top