ഓ ഐ സി സി അയർലന്റിന്റെ നേതൃത്വത്തിൽ ഗാന്ധിജിയുടെ 150-ജന്മവാർഷിക ആഘോഷങ്ങൾ ഇന്ന് വൈകുന്നേരം 4 മണിക്ക് ഡബ്ലിനിലെ ടാലയിൽ .പ്രമുഖർ പങ്കെടുക്കുന്നു …3 മുതൽ 9 വയസ്സ് വരെയുള്ള കുട്ടികൾക്ക് കളറിംഗ് മത്സരം..10 മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്ക് പെയിന്റിംഗ് മത്സരവും…6 മണിക്ക് പൊതു സമ്മേളനം..

ഉമ്മൻ ചാണ്ടിക്കെന്താ കൊമ്പുണ്ടോയെന്ന്‌ പി ജെ കുര്യൻ,കോൺഗ്രസ്‌ രാഷ‌്ട്രീയകാര്യ സമിതിയിൽ തർക്കം രൂക്ഷം

തിരുവനന്തപുരം:രാജ്യസഭാ സീറ്റ് വിവാദത്തിൽ സംസ്ഥാന കോൺഗ്രസിൽ കലാപം രൂക്ഷമായി.വിമർശനം ഭയന്ന‌് ഉമ്മൻ ചാണ്ടി ആന്ധ്രയിലേക്കു മുങ്ങി.എങ്കിലും ഉമ്മൻചാണ്ടിയില്ലാത്ത കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ ഉമ്മൻചാണ്ടിക്കെതിരെ രൂക്ഷവിമർശനം. കോൺഗ്രസിനെ ചരിത്രത്തിൽ ഏറ്റവും വലിയ തകർച്ചയിലേക്കു നയിച്ച സീറ്റു കച്ചവടത്തിന്റെ ബുദ്ധികേന്ദ്രം ഉമ്മൻചാണ്ടിയൊണെന്ന‌് യോഗത്തിൽ സംസാരിച്ചവർ തെളിവുകൾ നിരത്തി സ്ഥാപിച്ചു. ഉമ്മൻചാണ്ടിയെ ആക്രമിക്കുന്നത‌് ചെറുക്കാൻ എ ഗ്രൂപ്പ‌് രംഗത്തെത്തിയതോടെ യോഗം കലാപകലുഷിതമായി. സീറ്റു കച്ചവടത്തിനു പിന്നിൽ ബ്ലാക്ക‌്മെയ്ലിങ്ങും വൻഗൂഢാലോചനയും നടന്നുവെന്ന‌് നേരത്തെ ദേശാഭിമാനി റിപ്പോർട്ട‌് ചെയ‌്തത‌് ശരിവെക്കും വിധമായിരുന്നു ചർച്ചകൾ.

ഘടകകക്ഷികൾക്ക‌് കോൺഗ്രസിന്റെ വളർച്ചയിൽ താൽപ്പര്യമുണ്ടാകില്ലെന്ന‌് ചർച്ചയിൽ പങ്കെടുത്തവർ പറഞ്ഞു. കുഞ്ഞാലിക്കുട്ടിക്കും മാണിക്കുമെതിരെ അവർ രൂക്ഷവിമർശനമുയർത്തുകയും ചെയ‌്തു. ഉമ്മൻചാണ്ടിക്ക‌് കൊമ്പുണ്ടോ എന്ന‌് ചോദിച്ചാണ‌് പിജെ കുര്യൻ സംസാരിച്ചു തുടങ്ങിയത‌്. ഡൽഹിയിൽ നടക്കുന്ന യോഗങ്ങളിൽ ഉമ്മൻചാണ്ടിക്കെന്താണ‌് കാര്യം. പ്രതിപക്ഷനേതാവും കെപിസിസി പ്രസിഡന്റും ചർച്ചകളിൽ പങ്കെടുക്കുന്നത‌് നല്ലതാണ‌്. എഐസിസി ജനറൽ സെക്രട്ടറി എന്ന നിലയിൽ ചാണ്ടിയെ വിളിച്ചാൽ വി എം സുധീരൻ, കെ സി വേണുഗോപാൽ, കെ മുരളീധരൻ എന്നിവരെയും പങ്കെടുപ്പിക്കണം. സീറ്റ‌് നൽകിയതിൽ ഗൂഡോലോചനയുണ്ട‌്. ഇത‌് എഐസിസി അന്വേഷിക്കണം. ആരോപണം തെളിയിക്കുന്ന തെളിവുകൾ നൽകാൻ തയ്യാറാണ‌്﹣-കുര്യൻ പറഞ്ഞു.

സീറ്റ‌് കൊടുത്തതിൽ വീഴ‌്ച സംഭവിച്ചെന്ന‌് സമ്മതിച്ച എ ഗ്രൂപ്പ‌് ഉമ്മൻചാണ്ടിക്ക‌് കൊമ്പുണ്ടെന്ന‌് പറഞ്ഞാണ‌് തിരിച്ചടിച്ചത‌്. വഴിയേ പോകുന്നവർക്ക‌് കൊട്ടാനുള്ള ചെണ്ടയല്ല ഉമ്മൻചാണ്ടി﹣ ബെന്നി ബെഹനാൻ പറഞ്ഞു. ഉമ്മൻചാണ്ടി പാർടിയെ വളർത്തിയ നേതാവാണെന്ന കാര്യം മറക്കരുതെന്നാണ‌് പി സി വിഷ‌്ണുനാഥിന്റെ ഓർമപ്പെടുത്തൽ.ഡൽഹി ചർച്ചകളിൽ മൂകസാക്ഷിയായ ചെന്നിത്തല കടുത്ത ഹൃദയവേദനയോടെയാണ‌് ഇവിടെ ഇരിക്കുന്നതെന്ന‌് പിസി ചാക്കോ പറഞ്ഞു. രാജ്യസഭാ സീറ്റ‌് മാണിക്ക‌് നൽകിയതിനെതിരെ പാർടിയിൽ ഉയർന്നുവന്ന പ്രതിഷേധം കാണാതിരുന്നുകൂടാ﹣ ചാക്കോ പറഞ്ഞു.

തെറ്റ‌് സംഭവിച്ചെന്ന‌് ചെന്നിത്തല തുറന്ന‌് സമ്മതിച്ചു. ഈ വിഷയത്തിൽ പരസ്യ പ്രസ‌്താവനകൾ ഉണ്ടാകരുത‌്. ഇനി തീരുമാനങ്ങൾ എടുക്കുന്നത‌് രാഷ്‌ട്രീയകാര്യ സമിതി ചർച്ച ചെയ്‌തശേഷമായിരിക്കും.‐ ചെന്നിത്തല പറഞ്ഞു.ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ‌് തോൽവി വിലയിരുത്താനാണ‌് യോഗം വിളിച്ചത‌്. പക്ഷെ ഇക്കാര്യം ചർച്ചയായതേ ഇല്ല. ചൊവ്വാഴ‌്ച കെപിസിസി എക‌്സിക്യൂട്ട‌ീവ‌് യോഗം ചേരുന്നുണ്ട‌്. ചെങ്ങന്നൂർ തന്നെയാണ‌് അജണ്ട. പക്ഷെ തിങ്കളാഴ‌്ചത്തെപ്പോലെ മാണിക്ക‌് രാജ്യസഭാ സീറ്റ‌് നൽകിയതിന്നെപ്പറ്റിത്തന്നെയാകും ചർച്ച. കൂടുതൽ കടുത്തവിമർശനമാകും നാളെ ഉയരുക.

അതേസമയം രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതില്‍ വീഴച സംഭവിച്ചെന്ന് രമേശ് ചെന്നിത്തല. കെപിസിസി രാഷ്ട്രീയ കാര്യസമിതി യോഗത്തിലാണ് ചെന്നിത്തലയുടെ ഏറ്റുപറച്ചില്‍. ഇനി നിര്‍ണായക തീരുമാനമെടുക്കുമ്പോള്‍ രാഷ്ട്രീയകാര്യസമിതി ചര്‍ച്ച ചെയ്യുമെന്നും ചെന്നിത്തല വ്യക്തമാക്കി.യോഗത്തില്‍ ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും പി.കെ കുഞ്ഞാലിക്കുട്ടിക്കുമെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉണ്ടായത്. പി.ജെ കുര്യനും എ ഗ്രൂപ്പും തമ്മില്‍ വാക്കേറ്റമുണ്ടായി. രാജ്യസഭാ സീറ്റ് കെ.എം മാണിക്ക് നല്‍കാന്‍ നേരത്തെ തീരുമാനമായിരുന്നുവെന്ന് പി.ജെ കുര്യന്‍ തുറന്നടിച്ചു. ചെന്നിത്തല ഇതിനെല്ലാം മൂകസാക്ഷിയായെന്നും പി.ജെ കുര്യന്‍ പറഞ്ഞു. എഐസിസി അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Latest
Widgets Magazine